December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നിക്ഷേപകർക്ക് പൌരത്വം നൽകാനുള്ള നിയമഭേദഗതിയുമായി യുഎഇ

നിക്ഷേപകർക്ക് പുറമേ ശാസ്ത്രജ്ഞർ, ഡോക്ടർമാർ ഉൾപ്പടെയുള്ള മറ്റ് പ്രൊഫഷണലുകൾക്കും അവരുടെ കുടുബാംഗങ്ങൾക്കും പൌരത്വം ലഭിക്കും

ദുബായ്: നിക്ഷേപകർക്കും ശാസ്ത്രജ്ഞർ, ഡോക്ടർമാർ ഉൾപ്പടെയുള്ള മറ്റ് പ്രൊഫഷണലുകൾക്കും അവരുടെ കുടുബാംഗങ്ങൾക്കും പൌരത്വം നൽകാനുള്ള ഭേദഗതിക്ക് രാജ്യം അംഗീകാരം നൽകിയതായി യുഎഇ സർക്കാർ. ഓരോ വിഭാഗങ്ങൾക്കും പ്രത്യേകം രൂപീകരിച്ച മാനദണ്ഡങ്ങൾ പ്രകാരം യുഎഇ മന്ത്രിസഭ, പ്രാദേശിക കോടതികൾ, എക്സിക്യുട്ടീവ് കൌൺസിലുകൾ എന്നിവയായിരിക്കും പൌരത്വത്തിന് യോഗ്യതയുള്ള വ്യക്തികളെ തെരഞ്ഞെടുക്കുകയെന്ന് ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്

സാധാരണയായി യുഎഇയിൽ ജീവിക്കുന്ന വിദേശികൾക്ക് അവരുടെ തൊഴിലിനനുസരിച്ച് നിശ്ചിത വർഷം കാലാവധിയുള്ള, പുതുക്കാവുന്ന വിസയാണ് ലഭിക്കാറ്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സർക്കാർ വിസ നയങ്ങളിൽ ചില ഭേദഗതികൾ വരുത്തുകയും ചില വിഭാഗങ്ങളിലുള്ള നിക്ഷേപകർക്കും വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും കൂടുതൽ കാലം രാജ്യത്ത് താമസം അനുവദിക്കുന്ന വിസ പദ്ധതികൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. പത്ത് വർഷത്തേക്കുള്ള ഗോൾഡൻ വിസ പദ്ധതി അത്തരത്തിലൊന്നായിരുന്നു. നിക്ഷേപകരെയും പ്രൊഫഷണലുകളെയും ബിസിനസുകാരെയും രാജ്യത്തേക്ക് ആകർഷിക്കുകയാണ് ഇത്തരം വിസ സ്കീമുകളുടെ പ്രധാന ഉദ്ദേശ്യം.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍

യുഎഇ പാസ്പോർട്ടുകൾ ഉള്ളവർക്ക് പൌരത്വം നിലനിർത്താനുള്ള അനുമതിയാണ് പുതിയ നിയമം നൽകുന്നതെന്ന് ഷേഖ് മുഹമ്മദ് പറഞ്ഞു. അതേസമയം പുതിയതായി പാസ്പോർട്ടുകൾ ലഭിച്ചവർക്ക് രാജ്യത്തെ പൊതു ക്ഷേമ സംവിധാനങ്ങളുടെ നേട്ടം ലഭിക്കുമോ എന്ന കാര്യം വ്യക്തമല്ല. സൌജന്യ വിദ്യാഭ്യാസം, ചികിത്സ, ഭവന വായ്പ, 1,5 ദശലക്ഷത്തോളം വരുന്ന പൌരന്മാർക്കുള്ള ഗ്രാന്റ് എന്നിവയ്ക്കായി കോടിക്കണക്കിന് ഡോളറാണ് ഓരോ വർഷവും യുഎഇ ചിലവിടുന്നത്.

Maintained By : Studio3