September 14, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഊർജ മേഖലയ്ക്കായുള്ള എഐ സെന്ററിന് സൌദിയിൽ തുടക്കമിട്ടു

1 min read

ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് മേഖലയിൽ ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവും സെന്ററിനുണ്ട്

റിയാദ് : ഊർജ മേഖലയ്ക്കായുള്ള എഐ (ആർട്ടിഫിഷ്യൽ ഇന്റെലിജൻസ്) സെന്ററിന് സൌദി അറേബ്യയിൽ തുടക്കമിട്ടു. ഇന്റെർനാഷണൽ ഡാറ്റയിലും എഐ സൂചികയിലും സൌദി അറേബ്യയുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിലും  വിവിധ വിഭാഗങ്ങളുടെ ശേഷികളും രാജ്യത്തിന്റെ എഐ പ്രവർത്തനരീതികളും വികസിപ്പിക്കുന്നതിലും എഐ സെന്റർ സുപ്രധാന പങ്ക് വഹിക്കും.

ഊർജ മന്ത്രാലയവും സൌദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് അതോറിട്ടിയും (എസ്ഡി‍എഐഎ‍) സഹകരിച്ചാണ് എഐ സെന്ററിന് തുടക്കമിട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഊർജമന്ത്രി പ്രിൻസ് അബ്ദുൾ അസീസ് ബിൻ സൽമാനും എസ്ഡിഎഐഎ മേധാവി ഡോ.അബ്ദുള്ള ബിൻ ഫറഫ് അൽ-ഗംദിയും ഒപ്പുവെച്ചു. ഊർജ, വാതക മേഖലകളിലെ ഡാറ്റ, എഐ നയങ്ങളുടെ വികസനം, പുനഃപരിശോധന എന്നിവയ്ക്കായി സഹകരിക്കുകയെന്നതാണ് ധാരണാപത്രത്തിന്റെ ലക്ഷ്യം. ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് മേഖലയിൽ ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവും സെന്ററിനുണ്ട്.

  ജര്‍മ്മന്‍ ഐടി സേവന ദാതാവുമായി ധാരണാപത്രം ഒപ്പിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

ദേശീയ ഊർജ മുൻഗണനകൾക്ക് പ്രചാരം നൽകുക, വിജ്ഞാനരംഗത്ത് എഐ വികസിപ്പിക്കുക, ഊർജ മേഖലയിലെ അനുഭവസമ്പത്തുകൾ സ്വരുക്കൂട്ടുക, ഊർജ അനുബന്ധ തന്ത്രപ്രധാന പങ്കാളിത്തങ്ങളിലെ എഐ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക എന്നിവയ്ക്ക് ഊന്നൽ നൽകിയായിരിക്കും സെന്ററിന്റെ പ്രവർത്തനം. 2040ഓടെ എഴുപത് ശതമാനം സ്ഥാപനങ്ങളും എഐ ഇൻഫ്രാസ്ട്രക്ചറും സ്മാർട്ട് ക്ലൌഡ് സേവനങ്ങളും ഉപയോഗപ്പെടുത്തുമെന്നും അത്,  അതത് സ്ഥാപനങ്ങളുടെ ഏകീകരണ, വികസന പ്രവർത്തനങ്ങൾക്ക് വളരെ ഗുണം ചെയ്യുമെന്നും പ്രിൻസ് അബ്ദുൾ അസീസ് പറഞ്ഞു. മാത്രമല്ല, 2023ഓടെ അമ്പത് ശതമാനം സ്ഥാപനങ്ങളും അവരുടെ പ്രവർത്തന പോർട്ട്ഫോളിയോ വികസിപ്പിക്കുന്നതിനായി എഐ സേവനങ്ങൾ ഉപയോഗപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

  ഐബിഎസ് ഫ്യൂജി ഡ്രീം എയര്‍ലൈന്‍സ്‌ സഹകരണം

2030ഓടെ ഡാറ്റ, എഐ സ്പെഷ്യലിസ്റ്റുകളുടെ എണ്ണം 15,000ത്തിലധികമാക്കാനും ടെക്നോളജി പ്രാദേശികവൽക്കരിച്ച് എഐ-അനുബന്ധ നിക്ഷേപങ്ങൾ സ്വന്തമാക്കുന്നതിനായി ഊർജ, എഐ മേഖലകളിലെ ദേശീയ, അന്തർദേശീയ കമ്പനികളുമായുള്ള സഹകരണം ഊർജിതപ്പെടുത്താനും പുതിയ എഐ സെന്റർ രാജ്യത്തെ സഹായിക്കുമെന്നാണ് കരുതുന്നത്.

Maintained By : Studio3