September 19, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ട്വിറ്റര്‍ പ്രൊഫൈല്‍ വെരിഫിക്കേഷന്‍ പുനരാരംഭിച്ചു  

1 min read

[perfectpullquote align=”left” bordertop=”false” cite=”” link=”” color=”#3366cc” class=”” size=””]ബ്ലൂ ബാഡ്ജ് സ്വന്തമാക്കാം [/perfectpullquote]
സാന്‍ ഫ്രാന്‍സിസ്‌കോ, കാലിഫോര്‍ണിയ: പ്രൊഫൈല്‍ വെരിഫിക്കേഷന്‍ പ്രക്രിയ പുനരാരംഭിച്ചതായി ട്വിറ്റര്‍ പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്ച്ച നിര്‍ത്തിവെച്ച ശേഷം ഇപ്പോള്‍ ഇതുസംബന്ധിച്ച ഉപയോക്താക്കളുടെ അപേക്ഷകള്‍ ട്വിറ്റര്‍ സ്വീകരിച്ചുതുടങ്ങി. നാല് വര്‍ഷത്തിലധികം നീണ്ട ഇടവേളയ്ക്കുശേഷം ഇക്കഴിഞ്ഞ മെയ് 20 നാണ് പ്രൊഫൈലുകള്‍ ഒത്തുനോക്കി ശരിയാണെന്ന് പരിശോധിക്കുന്ന പ്രക്രിയ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോം വീണ്ടും തുടങ്ങിയത്. എന്നാല്‍ ഒരാഴ്ച്ച കഴിഞ്ഞതോടെ പിന്നെയും നിര്‍ത്തിവെച്ചു. അതേസമയം ഉടന്‍ പുനരാരംഭിക്കുമെന്ന് ട്വിറ്റര്‍ ഉറപ്പുനല്‍കിയിരുന്നു. നാല് ദിവസത്തിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയത്.

  സോഷ്യല്‍ ഇംപാക്റ്റ് പുരസ്കാരം ജെന്‍ റോബോട്ടിക്സിന്

യൂസര്‍മാരുടെ വെരിഫിക്കേഷന്‍ അപേക്ഷകളില്‍ കുറച്ച് ദിവസങ്ങള്‍ മുതല്‍ ആഴ്ച്ചകള്‍ വരെ സമയത്തിനുള്ളില്‍ തീരുമാനം അറിയിക്കുമെന്ന് കഴിഞ്ഞ മാസം വെരിഫിക്കേഷന്‍ പ്രക്രിയ പുനരാരംഭിക്കുന്ന വേളയില്‍ ട്വിറ്റര്‍ അറിയിച്ചിരുന്നു. അപേക്ഷകള്‍ അംംഗീകരിച്ചാല്‍ അവരുടെ പ്രൊഫൈലില്‍ ബ്ലൂ ബാഡ്ജ് കാണാന്‍ കഴിയും. അല്ലാത്തപക്ഷം മുപ്പത് ദിവസത്തിനുശേഷം വീണ്ടും അപേക്ഷിക്കുന്നതിന് പ്രത്യേക വിന്‍ഡോ ലഭ്യമാക്കും.

കഴിഞ്ഞയാഴ്ച്ച നിര്‍ത്തിവെച്ച ശേഷം ഇപ്പോള്‍ അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി

സര്‍ക്കാര്‍, കമ്പനികളും ബ്രാന്‍ഡുകളും സംഘടനകളും, മാധ്യമ സ്ഥാപനങ്ങളും മാധ്യമപ്രവര്‍ത്തകരും, വിനോദ മേഖലയിലെ പ്രമുഖര്‍, സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിമിംഗ് രംഗത്തെ വ്യക്തികള്‍ എന്നിവ കൂടാതെ ആക്റ്റിവിസ്റ്റുകള്‍, സംഘാടകര്‍, ജനസ്വാധീനമുള്ള മറ്റ് വ്യക്തികള്‍ എന്നിങ്ങനെ ആറ് വ്യത്യസ്ത കാറ്റഗറി പ്രൊഫൈലുകളില്‍നിന്ന് മാത്രമാണ് വെരിഫിക്കേഷന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത്. എന്നാല്‍ ഈ വര്‍ഷം തന്നെ കൂടുതല്‍ കാറ്റഗറികള്‍ ഉള്‍പ്പെടുത്തുമെന്ന് ട്വിറ്റര്‍ സൂചിപ്പിക്കുന്നു.

  സോഷ്യല്‍ ഇംപാക്റ്റ് പുരസ്കാരം ജെന്‍ റോബോട്ടിക്സിന്

മേല്‍പ്പറഞ്ഞ കാറ്റഗറികളില്‍ ഉള്‍പ്പെടുമെങ്കില്‍ നിങ്ങളുടെ പ്രൊഫൈലിനും ട്വിറ്റര്‍ വെരിഫിക്കേഷനായി അപേക്ഷിച്ച് ബ്ലൂ ബാഡ്ജ് സ്വന്തമാക്കാം. സെറ്റിംഗ്‌സ് ആന്‍ഡ് പ്രൈവസി, എക്കൗണ്ട്, വെരിഫിക്കേഷന്‍ റിക്വസ്റ്റ് വഴിയാണ് മൊബീല്‍ ഡിവൈസുകളിലെ ട്വിറ്റര്‍ ആപ്പിലൂടെ അപേക്ഷിക്കേണ്ടത്. വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കുന്നതെങ്കില്‍ സെറ്റിംഗ്‌സ്, യുവര്‍ എക്കൗണ്ട്, എക്കൗണ്ട് ഇന്‍ഫര്‍മേഷന്‍, റിക്വസ്റ്റ് വെരിഫിക്കേഷന്‍ വഴിയിലൂടെ പോകാം.

ആറ് വ്യത്യസ്ത കാറ്റഗറി പ്രൊഫൈലുകളില്‍നിന്ന് മാത്രമാണ് വെരിഫിക്കേഷന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത്  

Maintained By : Studio3