September 14, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വിദേശങ്ങളില്‍ വിറ്റത് ഒരു ലക്ഷം ടിവിഎസ് എന്‍ടോര്‍ക്ക് 125

ബ്ലൂടൂത്ത് കണക്റ്റിവിറ്റി ലഭിച്ച ഇന്ത്യയിലെ ആദ്യ സ്‌കൂട്ടറാണ്  

ന്യൂഡെല്‍ഹി: വിദേശ വിപണികളില്‍ ഒരു ലക്ഷം യൂണിറ്റ് ടിവിഎസ് എന്‍ടോര്‍ക്ക് 125 വിറ്റതായി ടിവിഎസ് മോട്ടോര്‍ കമ്പനി പ്രഖ്യാപിച്ചു. നിലവില്‍ ദക്ഷിണേഷ്യ, ലാറ്റിന്‍ അമേരിക്ക, മധ്യ പൂര്‍വേഷ്യ, ആസിയാന്‍ മേഖലകളിലെ പത്തൊമ്പത് രാജ്യങ്ങളിലാണ് ടിവിഎസ് എന്‍ടോര്‍ക്ക് 125 വിറ്റുവരുന്നത്. 2018 ലാണ് ആഗോളതലത്തില്‍ ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. സ്‌കൂട്ടര്‍ പ്രേമികള്‍ക്കിടയില്‍ വളരെ വേഗം ജനപ്രിയ മോഡലായി മാറാന്‍ ഈ മോഡലിന് കഴിഞ്ഞു. ബ്ലൂടൂത്ത് കണക്റ്റിവിറ്റി ലഭിച്ച ഇന്ത്യയിലെ ആദ്യ സ്‌കൂട്ടറാണ് ടിവിഎസ് എന്‍ടോര്‍ക്ക് 125.

  ആർക്കേഡ് ഡെവലപ്പേഴ്സ് ലിമിറ്റഡ് ഐപിഒ സെപ്തംബർ 16 മുതൽ

‘ടിവിഎസ് കണക്റ്റ്’ മൊബീല്‍ ആപ്പ് ഉപയോഗിച്ച് ബ്ലൂടൂത്ത് വഴി നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണും സ്‌കൂട്ടറും കണക്റ്റ് ചെയ്യാന്‍ കഴിയുന്ന ടിവിഎസ് സ്മാര്‍ട്ട്കണക്റ്റ് സിസ്റ്റമാണ് പ്രധാന ഫീച്ചര്‍. ഡിസ്‌ക്, ഡ്രം, റേസ് എഡിഷന്‍ എന്നീ മൂന്ന് വേരിയന്റുകളിലാണ് ടിവിഎസ് എന്‍ടോര്‍ക്ക് 125 ലഭിക്കുന്നത്. മാറ്റ് റെഡ്, മെറ്റാലിക് ഗ്രേ, മെറ്റാലിക് റെഡ്, മെറ്റാലിക് ബ്ലൂ എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍. റെഡ് ബ്ലാക്ക്, യെല്ലോ ബ്ലാക്ക് കളര്‍ ഓപ്ഷനുകളില്‍ റേസ് എഡിഷന്‍ ലഭിക്കും.

ബിഎസ് 6 പാലിക്കുന്ന 124.8 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 7,000 ആര്‍പിഎമ്മില്‍ 9.1 ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 10.5 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി സിവിടി ഘടിപ്പിച്ചു.

  എല്ലാ ഉപകരണങ്ങളിലും ഇന്ത്യൻ നിർമിത ചിപ്പ് ഉണ്ടായിരിക്കണം എന്നതാണ് നമ്മുടെ സ്വപ്നം: പ്രധാനമന്ത്രി
Maintained By : Studio3