November 21, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കാശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി നവംബർ ഒന്ന് മുതൽ തിരുവനന്തപുരത്ത്

1 min read

തിരുവനന്തപുരം: കേന്ദ്ര യുവജനകാര്യകായിക മന്ത്രാലയത്തിന്റെ മേരാ യുവ ഭാരതിന്റെ ഭാ​ഗമായുള്ള ഈ വർഷത്തെ കാശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി 2024 നവംബർ ഒന്ന് മുതൽ ആറ് വരെ തിരുവനന്തപുരത്ത് നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും, യുവജനകാര്യ കായിക മന്ത്രാലയവും നെഹ്റു യുവ കേന്ദ്ര കേരള സംഘാതനും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം നവംബർ ഒന്നിന് വൈകുന്നേരം 04.30 ന് നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെൻ്ററിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. ഡോ. ശശി തരൂർ എം.പി ചടങ്ങിൽ അധ്യക്ഷത വഹിക്കും. നെഹ്റു യുവ കേന്ദ്ര കേരള സ്റ്റേറ്റ് ഡയറക്ടർ ശ്രീ എം അനിൽകുമാർ, ജില്ലാ യൂത്ത് ഓഫീസർ ശ്രീ സന്ദീപ് കൃഷ്ണൻ എന്നിവർ സംസാരിക്കും. തുടർന്ന് കാശ്മീരീലെയും കേരളത്തിലെയും കലാപരിപാടികൾ വേദിയിൽ അവതരിപ്പിക്കും. കാശ്മീരിൽ നിന്നും 130 യുവതി യുവാക്കളാണ് മേരാ യുവ ഭാരതിന്റെ ഭാഗമായി തിരുവനന്തപുര ത്തെത്തുന്നത്. നവംബർ രണ്ടിന് രാവിലെ 10 മണിക്ക് കാശ്മീരി ഉല്പന്നങ്ങളുടെ പ്രദർശനം മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയും. സെൻട്രൽ കമ്യൂണിക്കേഷൻ ബ്യൂറോ ഡയറക്ടർ ശ്രീമതി വി പാർവതി പ്രസംഗിക്കും. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ വിഷയങ്ങളിൽ വിദ​ഗ്ധർ ക്ലാസുകൾ നയിക്കും. പ്രസ് ഇൻഫർമേഷൻ ബ്യൂറോ അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി, കാലിക്കറ്റ് സർവകലാശാല ഗാന്ധിയൻ ചെയർ വിസിറ്റിംഗ് പ്രൊഫസർ ഡോ. ആർസു, ഡോ രഘു, ഡോ ഗോപകുമാർ എന്നിവർ വിഷയാവതരണം നടത്തും. കാശ്മീരി പ്രതിനിധികൾ കേരള നിയമസഭ, ദൂരദർശൻ കേന്ദ്രം, വിക്രം സാരാഭായ് സ്പേസ് സെൻ്റർ-തുമ്പ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ -ലക്ഷ്മീഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ, മ്യൂസിയം, കോവളം ബീച്ച് എന്നിവിടങ്ങൾ സന്ദർശിക്കും. സ്വച്ഛതാ ഹി സേവ, ഏക് പേട് മാ കെ നാം തുടങ്ങിയ ക്യാംപയ്ൻ പ്രവർത്തനങ്ങളിലും യുവജനങ്ങൾ പങ്കാളികളാകും. നവംബർ ഏഴിന് സംഘം തിരിച്ചു പോകും. രാജ്യത്തിൻ്റെ മഹത്തായ പൈതൃകത്തെയും വൈവിധ്യമാർന്ന സംസ്‌കാരിക പാരമ്പര്യത്തെയും കുറിച്ച് അറിയാനും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വികസനപ്രവർത്തനങ്ങൾ നേരിൽകണ്ട് പഠിക്കാനുമാണ് നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ യൂത്ത് എക്സ്ചേഞ്ച് പരിപാടി സംഘടിപ്പിക്കുന്നത്.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍
Maintained By : Studio3