November 11, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അവസാന ദിനത്തിൽ ബഹ്റൈൻ രാജാവിന് അപൂർവ്വ സൈനിക മെഡൽ സമ്മാനിച്ച് ട്രംപ്

1 min read

ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധങ്ങൾ പുനഃസ്ഥാപിക്കാനുള്ള തീരുമാനവും അമേരിക്ക-ബഹ്റൈൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി നടത്തിയ നിർണായക ഇടപെടലുകളുമാണ് ഹമദ് രാജാവിനെ ലീജിയൻ ഓഫ് മെറിറ്റ് പുരസ്കാരത്തിന് അർഹനാക്കിയത്

ലണ്ടൻ: ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന് നിർണായക ഇടപെടലുകൾ നടത്തിയതിനുള്ള അംഗീകാരമായി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ-ഖലീഫയ്ക്ക് സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അപൂർവ്വ മെഡൽ സമ്മാനിച്ചു. മറ്റ് രാജ്യങ്ങളിലെ ഭരണാധികാരികൾക്കോ സ്റ്റേറ്റുകളുടെ തലവനോ അമേരിക്കൻ പ്രസിഡന്റിന് മാത്രം നൽകാൻ അധികാരമുള്ള ലീജിയൻ ഓഫ് മെറിറ്റ്, ചീഫ് കമാൻഡർ എന്ന അപൂർവ്വ അംഗീകാരമാണ് ട്രംപ് ഹമദ് രാജാവിന് നൽകിയതെന്ന് വൈറ്റ് ഹൌസ് അറിയിച്ചു.

  ഹഡില്‍ ഗ്ലോബല്‍ 2024: ബ്രാന്‍ഡിംഗ് ചലഞ്ച്

അമേരിക്കയുടെ തന്ത്രപ്രധാന പങ്കാളിയെന്ന സ്ഥാനം ഊട്ടിയുറപ്പിക്കുന്നതിൽ പതിറ്റാണ്ടുകളായി നിർണായക ഇടപടെലുകൾ നടത്തുന്ന ഹമദ് രാജാവിന് ഈ മെഡൽ നടത്തുന്നതിൽ സന്തോഷമുണ്ടെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ബഹ്റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ നേവിയുടെ ഫിഫ്ത് ഫ്ളീറ്റിന് മനാമ നൽകിയ പിന്തുണ പലവിധ ദൌത്യങ്ങളും നടത്താൻ സേനയെ സഹായിച്ചു. സമാധാനത്തിന് വേണ്ടി നിലകൊള്ളാനും ഇസ്രയേലുമായി പൂർണ നയതന്ത്ര ബന്ധം സ്ഥാപിക്കാനുമുള്ള തീരുമാനം കൈക്കൊണ്ട ഹമദ് രാജാവിന്റെ ധീരതയെയും നേതൃശേഷിയെയും ട്രംപ് പ്രശംസിച്ചു. പശ്ചിമേഷ്യയിലെ അമേരിക്കയുടെ പ്രധാന പങ്കാളികൾക്കിടയിൽ സാമ്പത്തിക, സുരക്ഷാ സഹകരണത്തിന്റെ പുതിയ യുഗത്തിന് തുടക്കം കുറിച്ച തീരുമാനമായിരുന്നു അതെന്നും ഭാവിയിൽ പശ്ചിമേഷ്യയുടെ രൂപരേഖ തന്നെ മാറ്റിവരയ്ക്കാൻ കെൽപ്പുള്ള തരത്തിൽ അവിടെ സമാധാനം സ്ഥാപിക്കപ്പെട്ടെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ മധ്യസ്ഥതയിലാണ് കഴിഞ്ഞ വർഷം ഈജിപ്ത്, ജോർദാൻ എന്നിവർക്കൊപ്പം ബഹ്റൈൻ, യുഎഇ, മൊറോക്കൊ, സുഡാൻ എന്നീ രാജ്യങ്ങൾ  ഇസ്രയേലുമായി പൂർണ നയതന്ത്ര ബന്ധങ്ങൾ ആരംഭിച്ചത്.

  ടെക്നോപാര്‍ക്കില്‍ ഡിസൈന്‍ വര്‍ക്ക് ഷോപ്പ്

ഇരുരാജ്യങ്ങളുടെയും ജനങ്ങളുടെയും പൊതു താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് ഉഭയകക്ഷി സഹകരണം കൂടുതൽ മേഖലകളിലേക്കും പുതിയ തലങ്ങളിലേക്കും വ്യാപിപ്പിച്ചതിലുള്ള പങ്ക് കണക്കിലെടുത്താണ് അമേരിക്ക ഹമദ് രാജാവിന് ഈ അവാർഡ് സമ്മാനിച്ചതെന്ന് ബഹ്റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ ഓഫീസിൽ ചിലവഴിച്ച അവസാന ദിവസങ്ങളിൽ ബഹ്റൈനും യുഎഇക്കും അമേരിക്കയുടെ പ്രധാന സുരക്ഷാ പങ്കാളികളെന്ന പദവി ട്രംപ് നൽകിയിരുന്നു.  സാമ്പത്തിക, സുരക്ഷാ മേഖലകളിൽ അമേരിക്കയുമായുള്ള സഹകരണം തുടരുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ തലത്തിലുള്ള സഹകരണം ഉറപ്പ് നൽകുന്ന പദവി ഇരുരാജ്യങ്ങൾക്കും ട്രംപ് ഭരണകൂടം നൽകിയതെന്നാണ് വിലയിരുത്തൽ. മൊറോക്കൊ രാജാവ് മുഹമ്മദ് ആറാമനും കഴിഞ്ഞ ദിവസം ട്രംപ് ലീജിയൻ ഓഫ് മെറിറ്റ് മെഡൽ സമ്മാനിച്ചിരുന്നു.

  ടാറ്റാ ഇന്ത്യ ഇന്നൊവേഷന്‍ ഫണ്ട്

രണ്ടാം ലോക മഹായുദ്ധ കാലത്ത് സഖ്യരാജ്യങ്ങളിലെ ഭരണാധികാരികളെ ആദരിക്കുന്നതിനായി ഏർപ്പെടുത്തിയ സൈനിക മെഡലാണ് ദ ലീജിയൻ ഓഫ് മെറിറ്റ് അവാർഡ്. അമേരിക്കയുടെ മുൻ ഭരണാധികാരികളൊന്നും ഉപയോഗപ്പെടുത്താതിരുന്ന ഈ അവാർഡ് ട്രംപിന്റെ ഭരണകാലത്താണ് വീണ്ടും ചർച്ചയായത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാർക്കും ട്രംപ് ഈ മെഡൽ സമ്മാനിച്ചിട്ടുണ്ട്.

Maintained By : Studio3