Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പുതിയ ഫീച്ചറുകളുമായി ആന്‍ഡ്രോയ്ഡ് ട്രൂകോളര്‍

ഗ്രൂപ്പ് വോയ്‌സ് കോളിംഗ്, സ്മാര്‍ട്ട് എസ്എംഎസ്, ഇന്‍ബോക്‌സ് ക്ലീനര്‍ എന്നീ പുതിയ ഫീച്ചറുകള്‍ നല്‍കിയാണ് ട്രൂകോളര്‍ അപ്‌ഡേറ്റ് ചെയ്തത്

സ്റ്റോക്ക്‌ഹോം: ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി ട്രൂകോളര്‍ ആപ്പ് പരിഷ്‌കരിച്ചു. ഗ്രൂപ്പ് വോയ്‌സ് കോളിംഗ്, സ്മാര്‍ട്ട് എസ്എംഎസ്, ഇന്‍ബോക്‌സ് ക്ലീനര്‍ എന്നീ പുതിയ ഫീച്ചറുകള്‍ നല്‍കിയാണ് ട്രൂകോളര്‍ അപ്‌ഡേറ്റ് ചെയ്തത്. ഉപയോക്താക്കളുടെ ഫീഡ്ബാക്ക് അനുസരിച്ചാണ് ഈ ഫീച്ചറുകള്‍ കൊണ്ടുവന്നതെന്ന് കമ്പനി അറിയിച്ചു. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ പോയി ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ആപ്പ് അപ്‌ഡേറ്റ് ചെയ്യാം. ഏറ്റവും പുതിയ വേര്‍ഷനില്‍ ഈ മാറ്റങ്ങള്‍ കാണാന്‍ കഴിയും.

  സോണി ഇന്ത്യ ബ്രാവിയ തിയേറ്റര്‍ ക്വാഡ്

ഒരേസമയം എട്ട് ആളുകളുമായി വരെ ക്രോസ് ബോര്‍ഡര്‍ വോയ്‌സ് കോളുകള്‍ നടത്താന്‍ കഴിയുന്ന ഫീച്ചറാണ് ഗ്രൂപ്പ് വോയ്‌സ് കോളിംഗ്. സ്പാം, ഉപകാരപ്രദമായ ഇന്‍ഫര്‍മേഷന്‍, പെയ്‌മെന്റ്‌സ് റിമൈന്‍ഡര്‍ എന്നിവ തിരിച്ചറിഞ്ഞ് ഫില്‍റ്റര്‍ ചെയ്യുന്നതിനുള്ള അല്‍ഗോരിതം ഉപയോഗിക്കുന്നതാണ് സ്മാര്‍ട്ട് എസ്എംഎസ് ഫീച്ചര്‍. ഉപയോഗിക്കാത്ത മെസേജുകള്‍ നീക്കം ചെയ്ത് ഫോണിന്റെ സ്റ്റോറേജ് ശേഷി വര്‍ധിപ്പിക്കുന്നതാണ് ഇന്‍ബോക്‌സ് ക്ലീനര്‍ ഫീച്ചര്‍.

ഗ്രൂപ്പ് വോയ്‌സ് കോള്‍ സമയങ്ങളില്‍ യൂസറുടെ അറിവില്ലാതെ ഗ്രൂപ്പില്‍ ചേര്‍ക്കപ്പെട്ടവരെ സ്പാം യൂസര്‍മാരായി തിരിച്ചറിയാന്‍ ട്രൂകോളര്‍ സഹായിക്കും. സ്വന്തം ഫോണ്‍ബുക്കില്‍ ചേര്‍ക്കാതെ തന്നെ ഗ്രൂപ്പ് വോയ്‌സ് കോളിലേക്ക് പുതിയ യൂസര്‍മാരെ ചേര്‍ക്കാം. ഗ്രൂപ്പിലെ ഓരോരുത്തരുടെയും നഗരം ഏതെന്ന് ആപ്പ് വെളിപ്പെടുത്തും. മറ്റ് ഏതെങ്കിലും യൂസര്‍ മറ്റൊരു കോളുമായി ബന്ധപ്പെട്ട് ബിസിയാണെന്നോ ഓഫ്‌ലൈന്‍ ആണെന്നോ അറിയിക്കും. സിമ്മെട്രിക് എന്‍ക്രിപ്ഷന്‍ നല്‍കി എല്ലാ ഗ്രൂപ്പ് വോയ്‌സ് കോളുകളും സുരക്ഷിതമാക്കിയെന്ന് ട്രൂകോളര്‍ അറിയിച്ചു. കോള്‍ ലോഗുകളില്‍ ഡയല്‍ ബാക്ക് ഓപ്ഷന്‍ ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ തിരികെ വിളിക്കുന്ന സമയങ്ങളില്‍ ഗ്രൂപ്പ് കൈകാര്യം ചെയ്യുന്നത് എളുപ്പമായിരിക്കും.

  ഗ്യാപ്ബ്ലൂ സോഫ്റ്റ്‌വെയർ ലാബ്സ് ഇന്‍ഫോപാര്‍ക്കിൽ

ഇന്ത്യ, കെനിയ, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലായിരിക്കും സ്മാര്‍ട്ട് എസ്എംഎസ് ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, സ്വീഡന്‍, യുഎസ് എന്നീ രാജ്യങ്ങളിലും ലഭ്യമായിരിക്കും.

പഴയതും വേണ്ടാത്തതുമായ എല്ലാ മെസേജുകളും ഏതാനും സെക്കന്‍ഡുകള്‍ക്കുള്ളില്‍ ക്ലിയര്‍ ചെയ്യുന്നതിനുള്ള ഫീച്ചറാണ് ഇന്‍ബോക്‌സ് ക്ലീനര്‍. പഴയ എത്ര ഒടിപികളും സ്പാം എസ്എംഎസുകളും നിങ്ങളുടെ പക്കലുണ്ടെന്ന് ഇന്‍ബോക്‌സ് ക്ലീനര്‍ കാണിച്ചുതരും. ‘ക്ലീന്‍ അപ്പ്’ ബട്ടണില്‍ ടാപ്പ് ചെയ്താല്‍ നിങ്ങളുടെ പ്രധാനപ്പെട്ട ഡാറ്റയെ ബാധിക്കാതെ പഴയ എസ്എംഎസുകള്‍ അതിവേഗം നീക്കം ചെയ്യപ്പെടും.

  ഗ്യാപ്ബ്ലൂ സോഫ്റ്റ്‌വെയർ ലാബ്സ് ഇന്‍ഫോപാര്‍ക്കിൽ
Maintained By : Studio3