September 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വ്യാപാരവും കശ്മീര്‍പ്രശ്നവും : സമ്പദ് വ്യവസ്ഥയെ തിരിച്ചറിയാത്ത പാക്കിസ്ഥാന്‍

1 min read

പാക്കിസ്ഥാന്‍റെ നയപരമായ മുന്‍ഗണനകളില്‍ സാമ്പത്തിക പരിഗണനകള്‍ എല്ലായ്പ്പോഴും രണ്ടാമതായാണ് പരിഗണിക്കുന്നത്. കശ്മീര്‍ സുരക്ഷിതമാക്കുക, ‘ഇന്ത്യന്‍ ഭീഷണി’ നേരിടുക,ഇസ്ലാമിന്‍റെ നഷ്ടപ്പെട്ട മഹത്വം പുനരുജ്ജീവിപ്പിക്കുക ‘എന്നീ കര്യങ്ങള്‍ക്കാണ് ഇസ്ലാമബാദ് പ്രഥമ പരിഗണന നല്‍കുന്നത്

ന്യൂഡെല്‍ഹി: പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഇന്ത്യയുമായി വ്യാപാരം പുനരാരംഭിക്കുന്നതില്‍നിന്ന് പിന്മാറിയിരുന്നു. പാക്കിസ്ഥാന്‍ ദേശീയതയെ നിര്‍വചിക്കുന്ന ഇസ്ലാമിക പ്രത്യയശാസ്ത്രത്തില്‍നിന്ന് ഒരുമാറ്റത്തിന് ആ രാജ്യത്തെ നേതാക്കള്‍ തയ്യാറല്ല എന്നതാണ് ഈ നീക്കത്തില്‍നിന്ന് വ്യക്തമാക്കുന്നത്. ഇക്കാരണത്താലാണ് ഇസ്ലാമബാദ് ഇന്ത്യയുമായുള്ള വ്യാപാരത്തെ കശ്മീര്‍ തര്‍ക്കം പരിഹരിക്കുന്നതുമായി ബന്ധിപ്പിച്ചത്. ഇന്ത്യയില്‍ നിന്ന് പഞ്ചസാരയും പരുത്തിയും ഇറക്കുമതി ചെയ്യാനുള്ള മന്ത്രിസഭയുടെ സാമ്പത്തിക ഏകോപന സമിതിയുടെ തീരുമാനമാണ് ഈ നീക്കത്തിലൂടെ ഇമ്രാന്‍ ഖാന്‍റെ മന്ത്രിസഭ തള്ളിയത്. പാക്കിസ്ഥാന്‍റെ ഈ ആവശ്യം ഇന്ത്യ ഒരുകാലത്തം അംഗീകരിക്കാത്തതുമാണ്.

ഇരു രാജ്യങ്ങളും മുന്‍പ് നിരവധിതവണ പരസ്പരം യുദ്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. നിയന്ത്രിത ആക്രമണങ്ങളും നടത്തിയിട്ടുണ്ട്. കൂടാതെ പശ്മീരിലെ ഭീകരരെ പാക്കിസ്ഥാന്‍ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് വ്യാപാരത്തെ അവര്‍ കശ്മീരുമായി ബന്ധിപ്പിച്ചത്.ഇത് ആഗോള സമ്പദ് വ്യവസ്ഥയുടെ യുക്തിക്ക് വിരുദ്ധമാണ്. ആഗോള രാഷ്ട്രീയത്തിനുപകരം ലോക സമ്പദ് വ്യവസ്ഥയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ രാജ്യം തയ്യാറാണെന്ന് പാക്കിസ്ഥാന്‍ അധികൃതര്‍ അടുത്തിടെ പറഞ്ഞിരുന്നു.

2021 മാര്‍ച്ചില്‍ നടന്ന ഇസ്ലാമാബാദ് സുരക്ഷാ ഡയലോഗില്‍ പാക്കിസ്ഥാന്‍ ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് (സിഎഎഎസ്) ജനറല്‍ ഖമര്‍ ജാവേദ് ബജ്വ രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷയും സഹകരണവും സംബന്ധിച്ച് സംസാരിച്ചിരുന്നു. തെക്കും മധ്യേഷ്യയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇടനാഴിയായി പാക്കിസ്ഥാന്‍ മാറണമെന്നാണ് അദ്ദേഹം നിര്‍ദേശിച്ചത്. പാക്കിസ്ഥാന്‍ “സമാധാനമുള്ള രാഷ്ട്രമായി” മാറണമെന്നും ദക്ഷിണേഷ്യ “ഐക്യമുള്ള പ്രദേശമായി” മാറണമെന്നും ജനറല്‍ ബജ്വ മാറണമെന്നും ജനറല്‍ ബജ്വ ആഗ്രഹം പ്രകടിപ്പിച്ചു. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ബജ്വയുടെ പ്രസംഗം. തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും ഉടന്‍ തന്നെ ചര്‍ച്ചയുടെ മേശയിലേക്ക് മടങ്ങിവരുമെന്നും പരസ്പര നേട്ടത്തിനായി പരസ്പരം വ്യാപാരം ആരംഭിക്കുമെന്നും പലരും പ്രതീക്ഷിച്ചു.

  വെന്‍റീവ് ഹോസ്പിറ്റാലിറ്റി ഐപിഒയ്ക്ക്

സൈനിക മേധാവി പറഞ്ഞതുപോലെ പാക്കിസ്ഥാന്‍ യഥാര്‍ത്ഥത്തില്‍ പ്രാദേശിക സമന്വയത്തിലേക്കുള്ള പാതയിലായിരുന്നുവെങ്കില്‍ ആദ്യപടിയായി അവര്‍ക്ക് ആവശ്യമുള്ളതും മറ്റെവിടെനിന്നും ലഭ്യമാകുന്നതിനെക്കാള്‍ കുറഞ്ഞ ചെലവില്‍ ഇന്ത്യയില്‍ നിന്ന് വാങ്ങാവുന്നതുമായ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുക എന്നതായിരുന്നു ചെയ്യേണ്ടിയിരുന്നത്. ജനറല്‍ ബജ്വയുടെ വാദങ്ങള്‍ പാക്കിസ്ഥാന്‍റെ പരമ്പരാഗത പ്രത്യയശാസ്ത്ര മാതൃകയുമായി പൊരുത്തപ്പെടുന്നില്ല എന്നത് വ്യക്തമാണ്.

എഴുത്തുകാരനും നയതന്ത്രജ്ഞനുമായ ഹുസൈന്‍ ഹഖാനി തന്‍റെ റീഇമേജിംഗ് പാക്കിസ്ഥാന്‍ എന്ന പുസ്തകത്തില്‍ ഇങ്ങനെ എഴുതി:”പാക്കിസ്ഥാന്‍റെ നയപരമായ മുന്‍ഗണനകളില്‍ സാമ്പത്തിക പരിഗണനകള്‍ എല്ലായ്പ്പോഴും രണ്ടാമതായാണ് പരിഗണിക്കുന്നത്. കശ്മീര്‍ സുരക്ഷിതമാക്കുക, ‘ഇന്ത്യന്‍ ഭീഷണി’ നേരിടുക,ഇസ്ലാമിന്‍റെ നഷ്ടപ്പെട്ട മഹത്വം പുനരുജ്ജീവിപ്പിക്കുക ‘എന്നീ കര്യങ്ങള്‍ക്കാണ് ഇസ്ലാമബാദ് പ്രഥമ പരിഗണന നല്‍കുന്നത്’.

പാക്കിസ്ഥാന്‍റെ നേതാക്കള്‍ സാമ്പത്തികശാസ്ത്രം മനസിലാക്കുന്നില്ല. ശീതയുദ്ധകാലത്തെ മറ്റ് അമേരിക്കന്‍ സഖ്യകക്ഷികളില്‍ നിന്ന് വ്യത്യസ്തമായി, സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കുന്നതിനുപകരം ഇന്ത്യയ്ക്കെതിരായ തന്ത്രപരമായ നേട്ടം തേടി പാക്കിസ്ഥാന്‍ അമേരിക്കയില്‍ നിന്ന് കോടിക്കണക്കിന് ഡോളര്‍ സഹായം തട്ടിയെടുത്തു.ജപ്പാന്‍, ജര്‍മ്മനി, ദക്ഷിണ കൊറിയ, തായ്വാന്‍ – ഈ രാജ്യങ്ങളെല്ലാം അമേരിക്കയില്‍നിന്ന് വലിയ തോതില്‍ നിന്ന് പ്രയോജനം നേടി. പക്ഷേ അവര്‍ അത് അവരുടെ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും അവരുടെ ജനങ്ങളെ പഠിപ്പിക്കുന്നതിനും അവരുടെ സമൂഹങ്ങളില്‍ നിക്ഷേപിക്കുന്നതിനും ഉപയോഗിച്ചു.

  കൊച്ചി കപ്പല്‍ശാലയിൽ ഡിസിഐ ഡ്രെഡ്ജ് ഗോദാവരിക്കായി കീല്‍ ഇട്ടു

എന്നാല്‍ പാക്കിസ്ഥാനാകട്ടെ പരമ്പരാഗത സൈന്യം കെട്ടിപ്പടുക്കുന്നതിന് അമേരിക്കന്‍ ധനസഹായം ഉപയോഗിച്ചു. അമേരിക്കന്‍ നിക്ഷേപവും സാങ്കേതികവിദ്യയും തേടുന്നതിനുപകരം, ഇസ്ലാമബാദ് ഘടനാപരമായ പരിഷ്കാരങ്ങള്‍ ഒഴിവാക്കി ഒരു പുനരധിവാസ രാജ്യമായി മാറുകയാണ് ചെയ്തത്. ഇന്ന് ചൈനയുടെ ചേരിയില്‍ ചേര്‍ന്ന പാക്കിസ്ഥാന്‍ പഴയനിലപാടുതന്നെ ആവര്‍ത്തിക്കുന്നു. അമേരിക്കകൊപ്പം നിന്ന് സാമ്പത്തിക രംഗത്ത് മികച്ച ശക്തിയാകുവാന്‍ അവര്‍ക്ക് കഴിയുമായിരുന്നു. എന്നാല്‍ ജനങ്ങളെ പട്ടിണിക്കിട്ടുകൊണ്ടും ഇന്ത്യ, കശ്മീര്‍ തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ഇന്നും അവര്‍ മുടന്തുകയാണ്.

1958 മുതല്‍ അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് 22 വായ്പകള്‍ ലഭിച്ചിട്ടും പാക്കിസ്ഥാന്‍ ഇതുവരെ ഘടനാപരമായ പരിഷ്കാരങ്ങള്‍ നടപ്പാക്കിയിട്ടില്ല. ഇത് അവരെ ഒരു പരിധിവരെ സ്ന്തംകാലില്‍നില്‍ക്കാന്‍ പ്രയാപ്തമാക്കുമായിരുന്നു. ഐഎംഎഫിന്‍റെ കണക്കനുസരിച്ച് 2021 ലെ ആഗോള സാമ്പത്തിക വളര്‍ച്ച ആറ് ശതമാനമായിരിക്കുമെങ്കിലും പാകിസ്ഥാന്‍ 1.5 ശതമാനം മാത്രമേ വളരുകയുള്ളൂ. 210 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ഒരു രാജ്യമാണത്. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയുയുള്ള യുണൈറ്റഡ് സ്റ്റേറ്റ്സുമായി പാക്കിസ്ഥാന്‍റെ വാര്‍ഷിക ഉഭയകക്ഷി വ്യാപാരം 6.6 ബില്യണ്‍ ഡോളറിന്‍റെ മാത്രമാണ്. ഇത് 36 ദശലക്ഷം മാത്രം ജനസംഖ്യയുള്ള മൊറോക്കോയുമായുള്ള അമേരിക്കന്‍ വ്യാപാരത്തിന് തുല്യമാണ്.

ആറിരട്ടി ജനസംഖ്യയും 20 മടങ്ങ് വലുപ്പമുള്ള സമ്പദ്വ്യവസ്ഥയുമുള്ള ഇന്ത്യയുമായി മത്സരിക്കാനാണ് ഇന്ന് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നത്. യുഎസുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാരം 146 ബില്യണ്‍ ഡോളറാണ്, ഇത് അമേരിക്കയുമായുള്ള പാക്കിസ്ഥാന്‍റെ വ്യാപാരത്തിന്‍റെ 20 ഇരട്ടിയാണ്. കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവ നേരിടുന്ന ആഗോള സ്ഥാപനമായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്‍റെ (എഫ്എടിഎഫ്) ഗ്രേ പട്ടികയില്‍ പാക്കിസ്ഥാന്‍ ഇപ്പോഴും തുടരുകയാണ് വിദേശ കോര്‍പ്പറേഷനുകളുമായുള്ള കരാര്‍ ബാധ്യതകള്‍ പാക്കിസ്ഥാന്‍ പാലിക്കുന്നില്ലെന്ന് അന്താരാഷ്ട്ര മധ്യസ്ഥര്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു.

  വെന്‍റീവ് ഹോസ്പിറ്റാലിറ്റി ഐപിഒയ്ക്ക്

‘സാമ്പത്തികമായി പരസ്പരം ബന്ധിപ്പിക്കുന്ന ദക്ഷിണേഷ്യ” ക്കായി ജനറല്‍ ബജ്വ ആഗ്രഹിച്ചേക്കാം. എന്നാല്‍ ഇപ്പോള്‍, ലോകമെമ്പാടുമുള്ള എല്ലാ പ്രദേശങ്ങളിലും പരിഗണിച്ചാല്‍ പരസ്പര സഹകരണം കുറവുള്ള പ്രദേശമാണ് ദക്ഷിണേഷ്യ. ആസിയാന്‍ (അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ്) രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം അവരുടെ ആഗോള വ്യാപാരത്തിന്‍റെ 25 ശതമാനമാണ്, എന്നാല്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കിടയിലുള്ള വ്യാപാരം അഞ്ച് ശതമാനം മാത്രമാണ്. വ്യാപാരം ആരംഭിക്കുന്നതിനുമുമ്പായി കശ്മീര്‍ തര്‍ക്കം പരിഹരിക്കണമെന്ന പാക് നിര്‍ബന്ധത്തെതുടര്‍ന്ന് പ്രാദേശിക സാമ്പത്തിക സഹകരണത്തിനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു.

എന്തുകൊണ്ടാണ് രാജ്യത്തിന് കശ്മീര്‍ മുഴുവന്‍ ലഭിക്കാത്തത് എന്നതിനെക്കുറിച്ചുള്ള തുറന്ന ചര്‍ച്ച പാക്കിസ്ഥാന്‍ അനുവദിക്കാത്ത കാലത്തോളം, ഒരു കരാറിനായി ഇന്ത്യയുമായി യഥാര്‍ത്ഥ ചര്‍ച്ചയില്‍ ഏര്‍പ്പെടാന്‍ അവര്‍ക്ക് കഴിയില്ല. അതുകൊണ്ടാണ് ഇരുപക്ഷത്തെയും സമഗ്രമായ ഒത്തുതീര്‍പ്പിന്‍റെ വക്കിലെത്തിച്ചതെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മുഷറഫ്-മന്‍മോഹന്‍ സിംഗ് കാലഘട്ട ചര്‍ച്ചകള്‍ പോലും ഫലം കാണാതെ പോയത്. സൈനിക മേധാവിയും പ്രസിഡന്‍റുമായി തുടരുന്നിടത്തോളം കാലം പര്‍വേസ് മുഷറഫ് ശക്തനായിരുന്നു. 2007 ല്‍ അദ്ദേഹത്തിന് സൈനിക മേധാവി സ്ഥാനം ഒഴിയേണ്ടി വന്നു. അക്കാലത്ത് സൈനിക മേധാവിയായിരുന്ന അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായിരുന്ന ജനറല്‍ അഷ്ഫക്ക് പര്‍വേസ് കയാനി, മുഷറഫിനെതിരായ അഭിഭാഷകരുടെ പ്രസ്ഥാനത്തെ രഹസ്യമായി പിന്തുണച്ചിരുന്നു. പര്‍വേസ് മുഷറഫിനേക്കാള്‍ വളരെ ദുര്‍ബലനാണ് ജനറല്‍ ബജ്വ എന്നത് ഇന്ന് വളരെ പ്രധാനമാണ്. അതിനാല്‍ അദ്ദേഹത്തിന്‍റെ വാദഗതികള്‍ പരാജയപ്പെടാനാണ് സാധ്യത.

Maintained By : Studio3