ടിപിആര്‍ വീണ്ടും 10ന് താഴേക്ക്
1 min readസംസ്ഥാനത്ത് കോവിഡ് 19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് താഴേക്കെത്തി. തുടര്‍ച്ചയായല്ലെങ്കിലും ഒന്നിടവിട്ട ദിവസങ്ങളില്‍ ടിപിആര്‍ 10ന് താഴെയായി രേഖപ്പെടുത്തിയത് സംസ്ഥാന സര്‍ക്കാരിന് ആശ്വാസമായിരിക്കുകയാണ്. ഇന്നലെ 9.71 ശതമാനമാണ് ടിപിആര്‍. 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോള്‍ 11,808 പേര്‍ രോഗമുക്തി നേടി.