November 9, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മൂന്ന് വ്യവസായ ഇടനാഴി പദ്ധതികള്‍ ഇങ്ങനെ

1 min read

ഇത്തവണത്തെ ബജറ്റില്‍ വ്യാവസായിക ലോകത്തിനായി ധനമന്ത്രി തോമസ് ഐസക് നടത്തിയ വലിയ പ്രഖ്യാപനങ്ങളിലൊന്നാണ് വ്യാവസായിക ഇടനാഴി പദ്ധതികള്‍. 50,000 കോടി രൂപയ്ക്ക് 3 വ്യാവസായിക ഇടനാഴികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.  കൊച്ചി- പാലക്കാട് വ്യവസായിക ഇടനാഴി, കൊച്ചി -മംഗലാപുരം വ്യവസായിക ഇടനാഴി, കാപ്പിറ്റല്‍ റീജ്യന്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാം എന്നിവയാണ് അവ,

കൊച്ചി-പാലക്കാട് വ്യവസായിക ഇടനാഴിക്കായി സ്ഥലമേറ്റെടുക്കല്‍ പുരോഗമിക്കുകയാണ്. പാലക്കാടും കൊച്ചിയിലുമായി 2321 ഏക്കര്‍ സ്ഥലമാണ് പദ്ധതിക്ക് വേണ്ടത്. ഈ പദ്ധതിയില്‍ 10,000 കോടി രൂപയുടെ നിക്ഷേപമെത്തുമെന്നും 22,000 കോടി രൂപയുടെ തൊഴിലവസരം സൃഷ്ടിക്കപ്പെടുമെന്നുമാണ് വിലയിരുത്തുന്നത്.   സ്ഥലമേറ്റെടുക്കലിനുള്ള ആദ്യ ഗഡുവായി 346 കോടി രൂപ കഴിഞ്ഞ ദിവസം കൈമാറി. കിഫ്ബിയില്‍ നിന്നാണ് പണം അനുവദിക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള പ്രത്യേകോദ്ദേശ്യ കമ്പനിക്ക് കീഴിലാണ് പദ്ധതി നിര്‍വഹണം.

  ടെക്നോപാര്‍ക്കില്‍ ഡിസൈന്‍ വര്‍ക്ക് ഷോപ്പ്

ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ആന്റ് ട്രേഡ് സിറ്റി, ഫിന്‍ ടെക്ക് സിറ്റി, ഹൈടെക്ക് സിറ്റി എന്നിവ ഈ പദ്ധതിയുടെ ഭാഗമായി അയ്യമ്പുഴയിലെ 220 ഹെക്റ്റര്‍ സ്ഥലത്ത് സ്ഥാപിക്കും. ഇതിനായി 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

കൊച്ചി-മംഗലാപുരം വ്യാവസായിക ഇടനാഴിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറായിട്ടില്ല. പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം 5000 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനായി 12,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മലബാര്‍ മേഖലയുടെ വ്യാവസായിക വികസനം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

  ടാറ്റാ ഇന്ത്യ ഇന്നൊവേഷന്‍ ഫണ്ട്

കാപ്പിറ്റല്‍ റീജ്യന്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട്  വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെ 78 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ആറ് വരി പാതനിര്‍മിക്കും. അതിന് ഇരുവശങ്ങളിലുമായി 10,000 ഏക്കറില്‍ നോളജ് ഹബ്ബുകള്‍, വ്യവസായ പാര്‍ക്കുകള്‍, വിനോദ കേന്ദ്രങ്ങള്‍, ടൗണ്‍ഷിപ്പുകള്‍ തുടങ്ങിയവയും നിര്‍മിക്കും. പദ്ധതിക്കായി കമ്പനി രജിസ്റ്റര്‍ ചെയ്യുന്നതിന് പിന്നാലെ 100 കോടി രൂപ വകയിരുത്തും.

Maintained By : Studio3