September 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

40 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ജൂലൈ 15നകം ആദ്യ ഡോസ് വാക്സിന്‍

1 min read
  • ഈ മാസം സംസ്ഥാനത്തിന് 38 ലക്ഷം ഡോസ് വാക്സിന്‍ ലഭിക്കും
  • 45 വയസിന് മുകളിലുള്ള 50 ലക്ഷത്തോളം പേരാണ് ഇനി ആദ്യ ഡോസ് സ്വീകരിക്കാനുള്ളത്

തിരുവനന്തപുരം: 40 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ജൂലൈ 15നകം ആദ്യ ഡോസ് കോവിഡ് വാക്സിന്‍ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച നിര്‍ദേശം അദ്ദേഹം ആരോഗ്യവകുപ്പിന് നല്‍കി. കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

45 വയസിന് മുകളിലുള്ള 50 ലക്ഷത്തോളം പേരാണ് ഇനി ആദ്യ ഡോസ് വാക്സിന്‍ സ്വീകരിക്കാനുള്ളത്. ജൂണ്‍ മാസം സംസ്ഥാനത്ത് 38 ലക്ഷം ഡോസ് വാക്സിന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്ത് ആകെ 1,04,13,620 ഡോസ് വാക്സിനാണ് ഇതിനോടകം ലഭ്യമായത്. അതില്‍ 7,46,710 ഡോസ് കോവിഷീല്‍ഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 8,84,290 ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങിയത്. 86,84,680 ഡോസ് കോവിഷീല്‍ഡ് വാക്സിനും 8,44,650 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 95,29,330 ഡോസ് വാക്സിന്‍ കേന്ദ്രം നല്‍കി.

  ഐബിഎസ് ഫ്യൂജി ഡ്രീം എയര്‍ലൈന്‍സ്‌ സഹകരണം

[perfectpullquote align=”full” bordertop=”true” cite=”” link=”” color=”#ff0000″ class=”” size=””]കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ എല്ലാ വകുപ്പുകളും കൈകോര്‍ത്ത് ചെയ്യണമെന്നും പൊതുജനങ്ങളുടെ പിന്തുണയോടെയാണ് ഇത് നടപ്പാക്കേണ്ടതെന്നും മുഖ്യമന്ത്രി[/perfectpullquote]

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജിയണല്‍ വാക്സിന്‍ സ്റ്റോറിലാണ് വാക്സിന്‍ ആദ്യം എത്തിക്കുന്നത്. ഇവിടെ നിന്നും ജില്ലകളിലെ വാക്സിന്‍ സ്റ്റോറേജിലേക്ക് നല്‍കുന്നു. ജില്ലകളിലെ ജനസംഖ്യ, വാക്സിന്‍റെ ജില്ലകളിലെ ഉപയോഗം, ജില്ലകളില്‍ ഉള്ള വാക്സിന്‍ സ്റ്റോക്ക് എന്നിവയെ അടിസ്ഥാനമാക്കിയാണ് വാക്സിന്‍ വിതരണം ചെയ്യുന്നത്.

  കൊച്ചി കപ്പല്‍ശാലയിൽ ഡിസിഐ ഡ്രെഡ്ജ് ഗോദാവരിക്കായി കീല്‍ ഇട്ടു

വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്സിന്‍ നാലു മുതല്‍ ആറ് ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. 40 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ കഴിഞ്ഞ ദിവസം തിരുമാനിച്ചു. കൂടുതല്‍ വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് മറ്റ് പ്രായത്തിലെ വിഭാഗങ്ങളെയും പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.

[perfectpullquote align=”full” bordertop=”true” cite=”” link=”” color=”#009900″ class=”” size=””]വ്യവസായത്തിന് ആവശ്യമായ അസംസ്കൃത വസ്തുവായ റബ്ബര്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന കടകള്‍ക്ക് പ്രവര്‍ത്തന അനുമതി[/perfectpullquote]

വാക്സിന്‍ പാഴാക്കാതെ മികവുറ്റ രീതിയില്‍ മാനേജ് ചെയ്യാന്‍ കേരളത്തിനായി എന്നത് വാക്സിന്‍ ദൗത്യത്തിന്‍റെ കാര്യക്ഷമത ഉയര്‍ത്തുന്നു. കഴിഞ്ഞ ദിവസം വാക്സിനേഷന്‍ യജ്ഞത്തിന്‍റെ പുരോഗതി പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തിയിരുന്നു. സംസ്ഥാനങ്ങളുടെ വാക്സിന്‍ പാഴാക്കല്‍ അതില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കേരളത്തിന് അഭിമാനിക്കാവുന്ന സ്ഥിതിവിശേഷമായിരുന്നു.

  ഏഥര്‍ എനര്‍ജി ഐപിഒയ്ക്ക്

കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ എല്ലാ വകുപ്പുകളും കൈകോര്‍ത്ത് ചെയ്യണമെന്നും പൊതുജനങ്ങളുടെ പിന്തുണയോടെയാണ് ഇത് നടപ്പാക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നാം തരംഗത്തെ അഭിമുഖീകരിക്കുന്നതിന്‍റെ ഭാഗമായി ബ്രേക്ക്ത്രൂ ഇന്‍ഫെക്ഷനുകളുടെയും കുട്ടികളിലെ ഇന്‍ഫെക്ഷനുകളുടെയും ജനിതക ശ്രേണീകരണം നടത്തും. ഇതിന്‍റെ ഫലങ്ങള്‍ എല്ലാ ആഴ്ച്ചയും ശാസ്ത്രീയമായി വിശകലനം ചെയ്യാനും നിര്‍ദേശമുണ്ട്. വകഭേദം വന്ന പുതിയ വൈറസുകള്‍ ഉണ്ടോയെന്ന് കണ്ടെത്താനും പരമാവധി ശ്രമങ്ങളുണ്ടാകും.

വ്യവസായത്തിന് ആവശ്യമായ അസംസ്കൃത വസ്തുവായ റബ്ബര്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന കടകള്‍ക്ക് പ്രവര്‍ത്തന അനുമതി നല്‍കാനും വ്യവസായ ശാലകളും അതിനോട് അനുബന്ധിച്ച അസംസ്കൃത വസ്തുക്കളുടെ കടകളും പ്രവര്‍ത്തിപ്പിക്കാവുന്നതാണെന്നും അവലോകന യോഗത്തില്‍ തീരുമാനമായി.

Maintained By : Studio3