Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കൊറോണ വൈറസ് ശരീരത്തെ സ്വയം ആക്രമിക്കാൻ പ്രേരിപ്പിക്കും

1 min read

കോവിഡ് രോഗികളുടെ ശരീരത്തിലെ ഓട്ടോആന്റീബോഡികളുടെ സാന്നിധ്യം പരിശോധിച്ചായിരുന്നു ഗവേഷകരുടെ പരീക്ഷണം

കൊറോണ വൈറസ് കാരണം ശരീരത്തിൽ അവനവന്റെ കോശ ജാലങ്ങളെ തന്നെ നശിപ്പിക്കുന്ന സംവിധാനം രൂപപ്പെടുമെന്ന് സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ ഗവേഷകർ.കോവിഡ്-19യുടെ ഇതുവരെ ക‌ണ്ടെത്താത്ത നിഗൂഡതകളിൽ ഒന്നാണ് പുതിയ കണ്ടെത്തൽ. കോവിഡ് രോഗികളുടെ ശരീരത്തിലെ ഓട്ടോആന്റീബോഡികളുടെ സാന്നിധ്യം പരിശോധിച്ചായിരുന്നു ഗവേഷകരുടെ പരീക്ഷണം.

വൈറസ് നേരിട്ട് ഓട്ടോ ഇമ്മ്യൂണിറ്റിക്ക് (സ്വന്തം ശരീരത്തിലെ ആരോഗ്യമുള്ള കോശങ്ങൾക്കോ കോശജാലത്തിനോ മറ്റേതെങ്കിലും ശരീര ഘടകങ്ങൾക്കോ എതിരായി ഒരു ജീവജാലത്തിൽ നിന്നുണ്ടാകുന്ന പ്രതിരോധ പ്രവർത്തനം)കാരണമാകുന്നുവെന്നാണ് മെഡ്റിക്സിവിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ ഗവേഷകർ പറയുന്നത്. ഇത് അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ നിന്നുള്ള പോൾ അട്ട്സ് പറഞ്ഞു. ഇന്ത്യൻ വംശജയായ സബോണി ചക്രവർത്തിയും പഠനത്തിൽ പങ്കെടുത്തിരുന്നു.

  മഹീന്ദ്ര എക്‌സ്‌യുവി 3എക്‌സ്‌ഒ

നാലോളം ആശുപത്രികളിൽ നിന്നുള്ള മൂന്നൂറോളം രോഗികളുടെ ആരോഗ്യ വിവരങ്ങളും രക്ത പരിശോധന റിപ്പോർട്ടുകളും പരിശോധിച്ചാണ് രോഗം മൂർച്ഛിക്കുമ്പോൾ അവരുടെ ശരീരത്തിലുണ്ടാകുന്ന പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് ഗവേഷകർ മനസിലാക്കിയത്. ശരീരത്തിലെ തന്നെ കോശജാലങ്ങളെ ആക്രമിക്കുന്നതിനുള്ള പ്രതിരോധ സംവിധാനത്തിലെ ഓട്ടോആന്റിബോഡികളുടെ പ്രവർത്തനമാണ് ഗവേഷകർ പ്രധാനമായും നിരീക്ഷിച്ചത്. കോവിഡ്-19യ്ക്ക് കാരണമാകുന്ന വൈറസ് പിടിപെടാത്ത ആളുകളിൽ കാണപ്പെടുന്ന ഓട്ടോആന്റിബോഡികളും കോവിഡ്-19 രോഗികളിലെ ഓട്ടോആന്റിബോഡികളും തമ്മിലുള്ള താരതമ്യ പഠനത്തിലൂടെയാണ് ഗവേഷകർ തങ്ങളുടെ നിഗമനത്തിൽ എത്തിച്ചേർന്നത്.

കോവിഡ്-19 വന്നതിന് ശേഷം രോഗബാധിതരിൽ പൊതുവെ ഓട്ടോആന്റിബോഡികൾ കാണപ്പെടുന്നതായി മുൻ പഠനങ്ങൾ കണ്ടെത്തിയിരുന്നു. രോഗത്തെ തുടർന്ന് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട 50 ശതമാനം ആളുകളിലും ഓട്ടോആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ആരോഗ്യമുള്ള, രോഗബാധിതർ അല്ലാത്ത 15 ശതമാനത്തിൽ താഴെ ആളുകളിൽ മാത്രമാണ് ഓട്ടോആന്റിബോഡികൾ ക‌ണ്ടെത്തിയത്. ഓട്ടോആന്റിബോഡികൾ ക‌ണ്ടെത്തിയ  ചില ആളുകളിൽ രോഗ കാലയളവിൽ പ്രത്യേകിച്ച് ഒരു മാറ്റവും ശരീരത്തിൽ പ്രകടമായില്ല. രോഗത്തിന് നിയന്ത്രണാതീതമായി വളരാൻ അനുകൂലമായ സാഹചര്യം ശരീരത്തിൽ ഒരുക്കുന്നതിനുള്ള അവയുടെ പ്രവർത്തനം ആരംഭിക്കാനിരിക്കുന്നതേയുള്ളുവെന്ന സൂചനയാണ് ഇത് നൽകുന്നത്. എന്നാൽ ഓട്ടോആന്റിബോഡികൾ ക‌ണ്ടെത്തിയ  20 ശതമാനം  ആളുകളിൽ രോഗം മൂർച്ഛിക്കുന്നതിനനുസരിച്ച് ഓട്ടോആന്റിബോഡികൾ ഉണ്ടാകുന്നതായി ശ്രദ്ധയിൽ പെട്ടു. വൈറസ്ജന്യ രോഗവുമായി അവ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

  ടൈറ്റന്‍ സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റിക് വാച്ചുകളുടെ പുതിയ ശേഖരം

ഇന്റെർഫിറോൺ പോലെ വൈറസിനെതിരെ പ്രവർത്തിക്കുന്ന, രോഗപ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ സുപ്രധാന ഘടകങ്ങളെ ആക്രമിക്കാൻ ശേഷിയുള്ളവയാണ് കോവിഡ്-19 രോഗികളിൽ കണ്ടെത്തിയ ചില ഓട്ടോആന്റിബോഡികളെന്ന് പഠനം പറയുന്നു. വൈറസ് ബാധിച്ച കോശങ്ങളെ സുഖപ്പെടുത്തുകയും വൈറസിന്റെ വംശവർധനവ് തടയുകയും ചെയ്യുന്ന പ്രോട്ടീനുകളാണ് ഇന്റെർഫിറോണുകൾ. ഓട്ടോഇമ്മ്യൂണിറ്റിയിൽ സാർസ്-കോവ്-2നുള്ള സ്വാധീനവും കോവിഡ് രോഗികളിൽ ഉണ്ടാകാനിടയുള്ള  ആന്റിജനുകളും ഓട്ടോഇമ്മ്യൂൺ രോഗങ്ങളും തിരിച്ചറിയാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും കോവിഡ്-19യുടെ പാത്തോജെനിസിസ് (രോഗം ഉണ്ടാകുന്ന രീതി) മനസിലാക്കാൻ ഇത് സഹായകമാകുമെന്നും ഗവേഷകർ പറഞ്ഞു.

  ആഗോള സമ്പദ് വ്യവസ്ഥയില്‍ നിര്‍മ്മിത ബുദ്ധി നിര്‍ണായകമാകുമെന്ന് വിദഗ്ധന്‍
Maintained By : Studio3