Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സബ്‌സീ കേബിള്‍ : സെക്കന്റില്‍ 250ടിബി ഡാറ്റ നല്‍കാനൊരുങ്ങി ഗൂഗിള്‍

1 min read

സാന്‍ഫ്രാന്‍സിസ്‌കോ: സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവും റെഡ്‌ക്രോസിന്റെ സ്ഥാപകനുമായ ഹെന്റി ഡുനന്റിന്റെ പേരില്‍ ഗൂഗിള്‍ സ്ഥാപിച്ച പുതിയ സബ്സി കേബിള്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ ഒരുങ്ങുന്നു. യുഎസും മെയിന്‍ ലാന്റ് യൂറോപ്പും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ കേബിള്‍, ഡാറ്റാ വേഗത്തില്‍ വലിയ വിപ്ലവം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെക്കന്‍ഡില്‍ 250 ടെറാബിറ്റ് (ടിബിപിഎസ്) എന്ന റെക്കോര്‍ഡ് ശേഷിയില്‍ ഇത് ഡാറ്റ ലഭ്യമാക്കും.

യുഎസിലെ വിര്‍ജീനിയ ബീച്ചിനും ഫ്രഞ്ച് അറ്റ്‌ലാന്റിക് തീരത്തെ സെന്റ്-ഹിലെയര്‍-ഡി-റീസിനുമിടയില്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെയാണ് ഇത് കടന്നുപോകുന്നത്. , ഈ സംവിധാനം ഗൂഗിളിന്റെ ആഗോള ശൃംഖല വിപുലീകരിക്കുകയും സമര്‍പ്പിത ശേഷി, വൈവിധ്യം, പ്രതിരോധം എന്നിവ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മേഖലയിലെ മറ്റ് നെറ്റ്വര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചറുകളുമായി പരസ്പരം ബന്ധിപ്പിച്ചിട്ടുമുണ്ട്.

  ഗ്യാപ്ബ്ലൂ സോഫ്റ്റ്‌വെയർ ലാബ്സ് ഇന്‍ഫോപാര്‍ക്കിൽ

അണ്ടര്‍സീ ഡാറ്റാ ട്രാന്‍സ്പോര്‍ട്ടിലെ ആഗോള പങ്കാളിയായ സബ്കോമുമായി സഹകരിച്ചാണ് ഗൂഗിള്‍ ചരിത്രപരമായ ഈ ദൗത്യം പൂര്‍ത്തിയാക്കുന്നത്. ആഗോളതലത്തില്‍ ബാധിച്ച മഹാമാരിയുടെ സാഹചര്യത്തിലും ഡ്യൂണന്റ് സിസ്റ്റം നിശ്ചിത കാലയളവില്‍ തന്നെ രൂപകല്‍പ്പന ചെയ്ത്, നിര്‍മ്മിച്ച് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിച്ചു. 2018 മധ്യത്തിലാണ് ഗൂഗിള്‍ ആദ്യം ഈ പ്രോജക്റ്റ് പ്രഖ്യാപിച്ചത്. 2020ല്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് കരുതിയിരുന്നത് എങ്കിലും കോവിഡ് 19 സാഹചര്യങ്ങള്‍ മൂലം ഇത് സാധ്യമായില്ല.

Maintained By : Studio3