October 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ്

തിരുവനന്തപുരം: ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് (ടിപിഎല്‍ 2023) ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് ബ്ലൂ ജേതാക്കള്‍. ഫൈനലില്‍ ഗൈഡ് ഹൗസ് ബ്ലൂവിനെ പരാജയപ്പെടുത്തിയാണ് എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് ബ്ലൂ തുടര്‍ച്ചയായി രണ്ടാം തവണയും കിരീടം ഉയര്‍ത്തിയത്. വനിതാ വിഭാഗത്തില്‍ ടിഡബ്ല്യുസിഎല്‍ ഇന്‍ഫോസിസ് യെല്ലോ ജേതാക്കളായി. ടെക്നോപാര്‍ക്ക് ജീവനക്കാര്‍ക്കായി മുരുകന്‍ ക്രിക്കറ്റ് ക്ലബ്ബാണ് നാല് മാസം നീണ്ട ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചത്. ഡോ. എ.പി.ജെ പാര്‍ക്കാണ് ടൂര്‍ണമെന്‍റിന്‍റെ മുഖ്യ സ്പോണ്‍സര്‍. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറും റവന്യൂ സ്പെഷ്യല്‍ സെക്രട്ടറിയുമായ എം.ജി രാജമാണിക്കം വിതരണം ചെയ്തു. ടെക്നോപാര്‍ക്ക് അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ അഭിലാഷ് ഡി.എസ്, ടി.ഡി.സി.എ സെക്രട്ടറി അഡ്വ. രജിത്ത് രാജേന്ദ്രന്‍ എന്നിവരും സന്നിഹിതരായിരുന്നു. 2023 ഡിസംബര്‍ 8 ന് ആരംഭിച്ച ടിപിഎല്‍ 2023 ല്‍ 156 പുരുഷ ടീമുകളും 21 വനിതാ ടീമുകളും പങ്കെടുത്തു. കഴിഞ്ഞ വര്‍ഷത്തെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ മൂന്ന് ഘട്ടങ്ങളായിട്ടാണ് പുരുഷന്‍മാരുടെ മത്സരങ്ങള്‍ നടന്നത്. അവസാന ഘട്ടമായ ചാമ്പ്യന്‍ റൗണ്ടില്‍ ആറ് ഗ്രൂപ്പ് ജേതാക്കള്‍ സൂപ്പര്‍ സിക്സ് ഘട്ടത്തില്‍ മത്സരിച്ചു. തുടര്‍ന്ന് നാല് ടീമുകള്‍ പ്ലേ ഓഫിലേക്ക് മുന്നേറി. ആകെ നാല് മാസങ്ങളിലായി 264 മത്സരങ്ങള്‍ നടന്നു.

  നെറ്റ്വര്‍ക്ക് സുരക്ഷ ശക്തമാക്കാൻ വോഡഫോണ്‍ ഐഡിയ
Maintained By : Studio3