ടീം പിണറായി റെഡി : ശൈലജയ്ക്ക് പകരം വീണ; വ്യവസായം രാജീവിന്
- വീണ ജോര്‍ജ് കേരളത്തിന്‍റെ പുതിയ ആരോഗ്യമന്ത്രി
- ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും
- ധനകാര്യമന്ത്രിയായി കെ എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിച്ചു. ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെയാണ് ആഭ്യന്തരവും വിജിലന്‍സും കൈകാര്യം ചെയ്യുക. കെ കെ ശൈലജയ്ക്ക് പകരം ആരോഗ്യമന്ത്രിയാകുന്നത് മുന്‍ മാധ്യമ പ്രവര്‍ത്തക കൂടിയായ വീണ ജോര്‍ജാണ്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വീണയ്ക്ക് ഒരേ സമയം വലിയ അവസരവും കടുത്ത വെല്ലുവിളിയുമാണ് പുതിയ വകുപ്പ്. ആറډുള മണ്ഡലത്തില്‍ നിന്നാണ് വീണ ജോര്‍ജ് നിയമസഭയിലെത്തിയത്.
കെ എന്‍ ബാലഗോപാലാണ് ധനകാര്യമന്ത്രി. വ്യവസായ വകുപ്പ് കളമശേരിയില്‍ നിന്നും ജയിച്ച് കയറിയ പി രാജീവിനാണ് ലഭിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ അമരത്ത് ആര്‍ ബിന്ദുവാണ്.
ജെഡിഎസിന്‍റെ കെ കൃഷ്ണന്‍ കുട്ടിക്കാണ് വൈദ്യുതി വകുപ്പെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ തവണ സിപിഎമ്മിന്‍റെ എം എം മണി മികച്ച പ്രകടനം കാഴ്ച്ചവെച്ച വകുപ്പ് കൂടിയായിരുന്നു ഇത്. ജനകീയ നേതാവായ കെ രാധാകൃഷ്ണനാണ് ദേവസ്വം വകുപ്പ് ലഭിച്ചിരിക്കുന്നത്. പി എ മുഹമ്മദ് റിയാസിനാണ് പൊതുമരാമത്തും ടൂറിസവും ലഭിച്ചിരിക്കുന്നത്. മന്ത്രിയായുള്ള കന്നി ഇന്നിംഗ്സില്‍ തന്നെ റിയാസിന് ലഭിച്ചിരിക്കുന്നത് പ്രധാന വകുപ്പുകളാണ്. കഴിഞ്ഞ തവണ മുതിര്‍ന്ന നേതാവായ ജി സുധാകരന്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്ത വകുപ്പാണ് പൊതുമരാമത്ത്. കടകംപള്ളിയായിരുന്നു ടൂറിസം കൈകാര്യം ചെയ്തിരുന്നത്.
വിദ്യാഭ്യാസം, തൊഴില്‍ വകുപ്പുകളുടെ കടിഞ്ഞാണ്‍ ശിവന്‍കുട്ടിക്ക് ലഭിക്കും. എം വി ഗോവിന്ദനാണ് എക്സൈസ് വകുപ്പ് മന്ത്രി. തദ്ദേശ വകുപ്പിന്‍റെ ചുമതലയും അദ്ദേഹത്തിന് തന്നെയാണ്.
ജലവിഭവം കേരള കോണ്‍ഗ്രസിലെ റോഷി അഗസ്റ്റിന് ലഭിച്ചു. താനൂരില്‍ നിന്നും പി കെ ഫിറോസിനെ പരാജയപ്പെടുത്തി നിയമസഭയിലെത്തിയ വി അബ്ദുറഹ്മാനാണ് ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും ലഭിച്ചിരിക്കുന്നത്. സഹകരണ, റെജിസ്ട്രേഷന്‍ വകുപ്പുകളുടെ ചുമതല വി എന്‍ വാസവനാണ്. ചെങ്ങന്നൂരില്‍ നിന്നും സഭയിലെത്തിയ സജി ചെറിയാനാണ് ഫിഷറീസ്, സാംസ്കാരിക വകുപ്പുകള്‍. വനംവകുപ്പ് സിപിഐയില്‍ നിന്നും എന്‍സിപിയിലൂടെ എ കെ ശശീന്ദ്രനിലെത്തി. സിപിഐയുടെ കെ രാജന്‍ റവന്യൂ മന്ത്രിയാകും. പി പ്രസാദാണ് കൃഷിമന്ത്രി. ജി ആര്‍ അനിലിന് ഭക്ഷ്യവകുപ്പ് നല്‍കാനാണ് തീരുമാനം. ജെ ചിഞ്ചുറാണിക്ക് ക്ഷീര വകുപ്പും മൃഗസംരക്ഷണവകുപ്പും ലഭിക്കും.
ഒറ്റ എംഎല്‍എമാര്‍ മാത്രമുള്ള ഘടകക്ഷികള്‍ക്ക് രണ്ടര വര്‍ഷം മാത്രമാണ് മന്ത്രിസ്ഥാനം. രണ്ടര വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അടുത്ത ഘടകക്ഷിക്ക് വകുപ്പ് നല്‍കണം. ആന്‍റണി രാജുവിന് നല്‍കിയിരിക്കുന്നത് ഗതാഗതവകുപ്പാണ്. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ ഈ സ്ഥാനത്ത് മന്ത്രിയായി കെ ബി ഗണേഷ് കുമാര്‍ എത്തും. അഹമ്മദ് ദേവര്‍ കോവിലിന് നല്‍കിയിരിക്കുന്നത് തുറമുഖ, മ്യൂസിയം വകുപ്പുകളാണ്. 25 വര്‍ഷത്തിന് ശേഷമാണ് അഹമ്മദ് ദേവര്‍കോവില്‍ വഴി ഐഎന്‍എല്‍ മന്ത്രിസഭയിലേക്ക് എത്തുന്നത്. രണ്ടര വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇത് കടകംപള്ളി രാമചന്ദ്രന് ലഭിക്കും.
ടീം പിണറായി
ആകെ മന്ത്രിമാര്‍ 21 പേരാണ്. ഇതില്‍ സിപിഎമ്മിന് 12 മന്ത്രിമാരും സിപിഐക്ക് നാല് മന്ത്രിമാരും എന്‍സിപി, കേരള കോണ്‍ഗ്രസ്, ജനതാദള്‍ എസ് എന്നിവര്‍ക്ക് ഓരോ മന്ത്രിമാര്‍ വീതവുമുണ്ട്. ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എസ്, കേരള കോണ്‍ഗ്രസ് ബി എന്നിവര്‍ക്ക് രണ്ടരവര്‍ഷം വീതം മന്ത്രിസ്ഥാനം ലഭിക്കും
മന്ത്രിയായുള്ള കന്നി ഇന്നിംഗ്സില്‍ തന്നെ റിയാസിന് ലഭിച്ചിരിക്കുന്നത് പ്രധാന വകുപ്പുകളാണ്. കഴിഞ്ഞ തവണ മുതിര്‍ന്ന നേതാവായ ജി സുധാകരന്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്ത വകുപ്പാണ് പൊതുമരാമത്ത്. കടകംപള്ളിയായിരുന്നു ടൂറിസം കൈകാര്യം ചെയ്തിരുന്നത്.
ജെഡിഎസിന്‍റെ കെ കൃഷ്ണന്‍ കുട്ടിക്കാണ് വൈദ്യുതി വകുപ്പെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ തവണ എം എം മണി മികച്ച പ്രകടനം കാഴ്ച്ചവെച്ച വകുപ്പ് കൂടിയായിരുന്നു ഇത്
മന്ത്രിമാരും വകുപ്പുകളും
പിണറായി വിജയന്‍: പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, പരിസ്ഥിതി
കെ എന്‍ ബാലഗോപാല്‍: ധനകാര്യം
വീണ ജോര്‍ജ്: ആരോഗ്യം
പി രാജീവ്: വ്യവസായം
കെ രാധാകൃഷ്ണന്‍: ദേവസ്വം, പാര്‍ലമെന്‍ററി കാര്യം, പിന്നാക്കക്ഷേമം
ആര്‍ ബിന്ദു: ഉന്നത വിദ്യാഭ്യാസം
വി ശിവന്‍കുട്ടി: പൊതു വിദ്യാഭ്യാസം, തൊഴില്‍
എം വി ഗോവിന്ദന്‍: തദ്ദേശസ്വയംഭരണം, എക്സൈസ്
പി എ മുഹമ്മദ് റിയാസ്: പൊതുമരാമത്ത്, ടൂറിസം
വി എന്‍ വാസവന്‍: സഹകരണം, റെജിസ്ട്രേഷന്‍
കെ കൃഷ്ണന്‍കുട്ടി: വൈദ്യുതി
ആന്‍റണി രാജു: ഗതാഗതം
എ കെ ശശീന്ദ്രന്‍: വനം വകുപ്പ്
റോഷി അഗസ്റ്റിന്‍: ജലവിഭവ വകുപ്പ്
അഹമ്മദ് ദേവര്‍കോവില്‍: തുറമുഖം
സജി ചെറിയാന്‍: ഫിഷറീസ്, സാംസ്കാരികം
വി അബ്ദുറഹ്മാന്‍: ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം
ജെ ചിഞ്ചുറാണി: ക്ഷീരവകുപ്പ്, മൃഗസംരക്ഷണം