Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സമ്പൂര്‍ണ്ണ യാത്ര ഇന്‍ഷൂറന്‍സ് പദ്ധതിയുമായി ടാറ്റ എഐജി

കൊച്ചി: മുന്‍നിര ജനറല്‍ ഇന്‍ഷൂറന്‍സ് സേവനദാതാക്കളായ ടാറ്റ എഐജി‌ ജനറല്‍ ഇന്‍ഷൂറന്‍സ് സഞ്ചാരികള്‍ക്ക് പരിപൂര്‍ണ്ണ കവറേജ് ഉറപ്പുവരുത്തുന്ന സമ്പൂര്‍ണ്ണ യാത്ര ഇന്‍ഷൂറന്‍സ് പദ്ധതിയായ ട്രാവല്‍ ഗാര്‍ഡ് പ്ലസ് വിപണിയിലവതരിപ്പിച്ചു. വൈവിധ്യമാര്‍ന്ന യാത്രാ ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ട് 41 വ്യത്യസ്ത തരത്തിലുള്ള കവറേജുകള്‍ ഉള്‍ക്കൊള്ളുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ട്രാവല്‍ ഗാര്‍ഡ് പ്ലസ്. വ്യക്തിപരമായ ബാഗേജുകളുടെ നഷ്ടം, യാത്രയ്ക്കിടെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടാല്‍ കൂട്ടിരിക്കാന്‍ എത്തുന്ന ബന്ധുവിന്‍റെ താമസം, യാത്ര ചെലവുകള്‍, താമസം നീട്ടേണ്ടിവന്നാലുള്ള ചിലവ്, ബിസിനസ് ക്ലാസിലേക്കും മറ്റുമുള്ള അപ്ഗ്രഡേഷന്‍, ഇന്ത്യയില്‍ വെച്ചു സംഭവിക്കുന്ന അപകടങ്ങള്‍, ഫ്ലൈറ്റ് വൈകുകയോ റദ്ദു ചെയ്യുകയോ ചെയ്താൽ ഉടനടി നല്‍കുന്ന നഷ്ടപരിഹാര തുക എന്നിങ്ങനെ നിരവധി സാഹചര്യങ്ങള്‍ക്കുള്ള കവറേജ് ഉള്‍പ്പെടുന്നതാണ് ട്രാവല്‍ ഗാര്‍ഡ് പ്ലസ്. യാത്രികരുടെ ആവശ്യത്തിനനുസരിച്ച് വളരെ എളുപ്പത്തില്‍ ക്ളെയിം ചെയ്യാവുന്ന രീതിയിലാണ് ഇതിലെ കവറേജുകള്‍ എല്ലാം തന്നെ.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

പ്ലാനുകള്‍ ഉപഭോക്താവിന്‍റെ ആവശ്യത്തിനനുസരിച്ച് കസ്റ്റമൈസ് ചെയ്യാം എന്നതാണ് ട്രാവല്‍ ഗാര്‍ഡ് പ്ലസിന്‍റെ പ്രത്യേകത. ക്രൂയിസ് ബണ്ടില്‍, ട്രാവല്‍ പ്ലസ് ബണ്ടില്‍, ആക്സിഡന്‍റ് ബണ്ടില്‍ എന്നിങ്ങനെ മൂന്ന് അധിക ബണ്ടിലുകള്‍ ഉപഭോക്താവിന് തിരഞ്ഞെടുക്കാം. ക്രൂയിസ് ട്രാവലുമായി ബന്ധപ്പെട്ട, തുടര്‍ച്ചയായി സഞ്ചരിക്കുന്നതിനുള്ള കവറേജ്, കോമ കവര്‍, സാഹസിക സ്പോര്‍ട്ട്സ് കവര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഇത്. ഉപഭോക്താക്കളുടെ വിവിധങ്ങളായ ആവശ്യങ്ങള്‍ക്കനുസരിച്ച് ഇഷൂറന്‍സ് സേവനങ്ങള്‍ നല്‍കുന്നതിലുള്ള ടാറ്റ എഐജിയുടെ പ്രതിബദ്ധതയാണ് ട്രാവല്‍ ഗാര്‍ഡ് പ്ലസ് പുറത്തിറക്കിയതിലൂടെ വ്യക്തമാവുന്നതെന്ന് ടാറ്റ എഐജി ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി ലിമിറ്റഡ് പ്രസിഡന്‍റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ സൗരവ് ജെയ്സ്വാള്‍ പറഞ്ഞു. അപ്രതീക്ഷിതമായുണ്ടാകുന്ന ഏത് സാഹചര്യത്തെയും നേരിടാനുള്ള സുരക്ഷാമാര്‍ഗ്ഗമാണ് ഇതെന്നും ഓരോ സഞ്ചാരിയുടെയും ആവശ്യങ്ങള്‍ക്കനുസരിച്ച് തയ്യാറാക്കിയ ഈ പോളിസി സമ്മര്‍ദ്ദരഹിതമായ യാത്ര ഉറപ്പുവരുത്തുന്നതിനാണ് ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

  സിഎസ്ബി ബാങ്കിന് 567 കോടി രൂപ അറ്റാദായം
Maintained By : Studio3