September 14, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സഫാരി നെയിംപ്ലേറ്റ് തിരിച്ചെത്തി  : പുതിയ ടാറ്റ സഫാരി ഇന്ത്യന്‍ വിപണിയില്‍  

ഡെല്‍ഹി എക്‌സ് ഷോറൂം വില 14.69 ലക്ഷം രൂപ മുതല്‍. പ്രാരംഭ വിലയാണ് പ്രഖ്യാപിച്ചത്  

ടാറ്റ മോട്ടോഴ്‌സിന്റെ പ്രശസ്തമായ സഫാരി നെയിംപ്ലേറ്റ് ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തി. 2021 ടാറ്റ സഫാരി വിപണിയില്‍ അവതരിപ്പിച്ചു. 14.69 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. ഡെല്‍ഹി എക്‌സ് ഷോറൂം പ്രാരംഭ വിലയാണ് പ്രഖ്യാപിച്ചത്. ടാറ്റയുടെ പുതിയ മോഡലിന്റെ വില മാത്രമാണ് അറിയാന്‍ ബാക്കിയുണ്ടായിരുന്നത്. ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി നേരത്തെ അനാവരണം ചെയ്തിരുന്നു. 2020 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ഗ്രാവിറ്റാസ് കണ്‍സെപ്റ്റാണ് സഫാരിയായി വിപണിയിലെത്തുന്നത്. ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നു. 30,000 രൂപ നല്‍കി ഡീലര്‍ഷിപ്പുകളില്‍ ബുക്കിംഗ് നടത്താം. ഡേടോണ ഗ്രേ, റൊയാല്‍ ബ്ലൂ, ഓര്‍ക്കസ് വൈറ്റ്, ട്രോപ്പിക്കല്‍ മിസ്റ്റ് എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍.

എക്‌സ്ഇ, എക്‌സ്എം, എക്‌സ്ടി, എക്‌സ്‌സെഡ് എന്നീ നാല് വകഭേദങ്ങളിലായി ആകെ ഒമ്പത് വേരിയന്റുകളില്‍ പുതിയ ടാറ്റ സഫാരി ലഭിക്കും. 6 സീറ്റ്, 7 സീറ്റ് വകഭേദങ്ങളിലും എസ്‌യുവി ലഭ്യമാണ്. എല്ലാ വേരിയന്റുകളിലും 7 സീറ്റ് ഓപ്ഷന്‍ ലഭിക്കും. എന്നാല്‍ മധ്യ നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ ലഭിക്കുന്നത് (6 സീറ്റര്‍) എക്‌സ്‌സെഡ് പ്ലസ്, എക്‌സ്‌സെഡ്എ പ്ലസ് വേരിയന്റുകളില്‍ മാത്രമായിരിക്കും. ടാറ്റ സഫാരിയുടെ അഡ്വഞ്ചര്‍ പേഴ്‌സോണ എന്ന പ്രത്യേക വേരിയന്റ് ഇതോടൊപ്പം പുറത്തിറക്കി.

ടാറ്റ മോട്ടോഴ്‌സിന്റെ ഇംപാക്റ്റ് 2.0 ഡിസൈന്‍ ഫിലോസഫിയിലാണ് പുതിയ ടാറ്റ സഫാരി അണിയിച്ചൊരുക്കിയത്. ലാന്‍ഡ് റോവര്‍ ഡി8 പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി വികസിപ്പിച്ച ഒമേഗാര്‍ക്ക് പ്ലാറ്റ്‌ഫോമില്‍ പുതിയ സഫാരി നിര്‍മിച്ചു. ടാറ്റ ഹാരിയറിനേക്കാള്‍ 70 എംഎം നീളം കൂടുതലാണ്. വീല്‍ബേസില്‍ മാറ്റമില്ല. 2,741 എംഎം തന്നെ. പുതിയ സഫാരിയുടെ നീളം, വീതി, ഉയരം എന്നിവ യഥാക്രമം 4,661 എംഎം, 1,894 എംഎം, 1,786 എംഎം എന്നിങ്ങനെയാണ്. 18 ഇഞ്ച് അലോയ് വീലുകളിലാണ് പുതിയ ടാറ്റ സഫാരി വരുന്നത്. ടാറ്റ മോട്ടോഴ്‌സിന്റെ ‘ഐറ’ കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ ലഭിച്ചു.

ബിഎസ് 6 പാലിക്കുന്ന 2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ക്രയോടെക് ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് കരുത്തേകുന്നത്. 5 സീറ്റര്‍ എസ്‌യുവിയായ ടാറ്റ ഹാരിയര്‍ ഉപയോഗിക്കുന്നത് ഇതേ എന്‍ജിനാണ്. ഈ മോട്ടോര്‍ 3,750 ആര്‍പിഎമ്മില്‍ 168 ബിഎച്ച്പി കരുത്തും 1,750 മുതല്‍ 2,500 വരെ ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സ്റ്റാന്‍ഡേഡായി 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് നല്‍കി. ഹ്യുണ്ടായില്‍നിന്ന് വാങ്ങിയ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഓപ്ഷണലായി ലഭിക്കും.

എക്‌സ്ഇ 14.69 ലക്ഷം
എക്‌സ്എം 16 ലക്ഷം
എക്‌സ്എം ഓട്ടോമാറ്റിക് 17.25 ലക്ഷം
എക്‌സ്ടി 17.45 ലക്ഷം
എക്‌സ്ടി പ്ലസ് 18.25 ലക്ഷം
എക്‌സ്‌സെഡ് 19.15 ലക്ഷം
എക്‌സ്‌സെഡ് ഓട്ടോമാറ്റിക് 20.40 ലക്ഷം
എക്‌സ്‌സെഡ് പ്ലസ് 19.99 ലക്ഷം
എക്‌സ്‌സെഡ് പ്ലസ് ഓട്ടോമാറ്റിക് 21.25 ലക്ഷം
എക്‌സ്‌സെഡ് പ്ലസ് അഡ്വഞ്ചര്‍ പേഴ്‌സോണ 20.20 ലക്ഷം
എക്‌സ്‌സെഡ് പ്ലസ് ഓട്ടോമാറ്റിക് അഡ്വഞ്ചര്‍ പേഴ്‌സോണ 21.45 ലക്ഷം
Maintained By : Studio3