October 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടാറ്റ മോട്ടോഴ്സ് ‘ടേണ്‍ എറൗണ്ട് മാന്‍ തുടരും’

1 min read
  • ടാറ്റ മോട്ടോഴ്സിന്‍റെ തിരിച്ചുവരവിന് നേതൃത്വം നല്‍കിയ സിഇഒ ഗ്യുന്‍റര്‍ ബറ്റ്ഷെക്ക് ഒരു വര്‍ഷം കൂടി തുടര്‍ന്നേക്കും
  • അദ്ദേഹത്തിന്‍റെ കാലാവധി തീരാന്‍ ഇനി രണ്ടാഴ്ച്ച കൂടിയേ ബാക്കിയുള്ളൂ

മുംബൈ: ടാറ്റ മോട്ടോഴ്സിന്‍റെ വമ്പന്‍ തിരിച്ചുവരവ് സാധ്യമാക്കിയ സിഇഒ ഗ്യുന്‍റര്‍ ബറ്റ്ഷെക്ക് കമ്പനിയില്‍ തുടര്‍ന്നേക്കും. രണ്ടാഴ്ച്ച കൂടിയേ അദ്ദേഹത്തിന് കാലാവധി ബാക്കിയുള്ളൂ. എന്നാല്‍ ഒരു വര്‍ഷം കൂടി തല്‍സ്ഥാനത്ത് തുടരാന്‍ ടാറ്റ ഗ്രൂപ്പ് അദ്ദേഹത്തെ നിര്‍ബന്ധിച്ചേക്കുമെന്നാണ് സൂചന. അതല്ലാതെ മറ്റ് ഓപ്ഷനൊന്നും ഇപ്പോള്‍ ടാറ്റയ്ക്ക് മുന്നിലില്ല. ബറ്റ്ഷെക്കിന്‍റെ അഞ്ച് വര്‍ഷ കാലാവധി ഫെബ്രുവരിയില്‍ അവസാനിച്ചിരുന്നു. 2021 ജൂണ്‍ വരെ തുടരാന്‍ ഗ്രൂപ്പ് നിര്‍ബന്ധിക്കുകയായിരുന്നു.

പുതിയ സിഇഒ ആയി ചുമതലയേല്‍ക്കുമെന്ന് കരുതപ്പെട്ടിരുന്ന മാര്‍ക്ക് ലിസ്റ്റോസെല്ല അതിന് തയാറല്ലെന്ന് വ്യക്തമാക്കിയതോടെയാണ് അനിശ്ചിതത്വം ഉടലെടുത്തത്. ഫസോ ട്രക്ക് ആന്‍ഡ് ബസ് കോര്‍പ്പറേഷന്‍റി സിഇഒയും പ്രസിഡന്‍റുമായിരുന്ന ലിസ്റ്റോസെല്ല ഡെയിംലര്‍ ട്രക്ക്സിന്‍റെ ഏഷ്യ മേധാവിയുമായിരുന്നു.

  രണ്ടു നവീന ഉത്പന്നങ്ങളുമായി മില്‍മ

എയര്‍ബസിന്‍റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായിരുന്ന ബറ്റ്ഷെക്ക് 2016ലാണ് ടാറ്റയില്‍ ചേരുന്നത്. കാള്‍ സ്ലിം ഒഴിച്ചിട്ടുപോയ സ്ഥാനത്തേക്കായിരുന്നു അദ്ദേഹത്തിന്‍റെ എന്‍ട്രി.

ടാറ്റ മോട്ടോഴ്സിന് പണ്ട് വിപണിയില്‍ അത്ര മികച്ച ട്രാക്ക് റെക്കോഡ് ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മികച്ച പ്രകടനത്തോടെ വാഹന വിപണിയെ ആകെ അമ്പരപ്പിക്കുകയാണ് ടാറ്റ മോട്ടോഴ്സ്. ഇതിന് കാരണക്കാരനായത് നിലവിലെ സിഇഒ ആയിരുന്നു. ഗവേഷണ വികസനത്തില്‍ ഊന്നല്‍ നല്‍കിയപ്രവര്‍ത്തനങ്ങളുടെ ഫലമാണിതെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

വാഹന സേഫ്റ്റി റേറ്റിംഗ് ഏജന്‍സിയായ ഗ്ലോബല്‍ എന്‍ക്യാപ് സുരക്ഷയുടെ കാര്യത്തില്‍ 2018ല്‍ ടാറ്റ നെക്സോണ് കൊടുത്തത് ഫുള്‍ മാര്‍ക്കാണ്. ഇന്ത്യയില്‍ നിര്‍മിച്ച, ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന ഒരു കാറിന് സുപ്രസിദ്ധമായ ഫൈവ് സ്റ്റാര്‍ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് ലഭിക്കുന്നത് അത് ആദ്യമായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ആ നേട്ടം കരസ്ഥമാക്കി.

  മില്‍മയുടെ കാഷ്യു വിറ്റ പൗഡര്‍, ടെണ്ടര്‍ കോക്കനട്ട് വാട്ടര്‍ എന്നിവ വിപണിയിൽ

2024 ആകുമ്പോഴേക്കും രാജ്യം ഏറ്റവും ആഗ്രഹിക്കുന്ന ഓട്ടോ ബ്രാന്‍ഡായി മാറാനുള്ള തയാറെടുപ്പിലാണ് ടാറ്റ മോട്ടോഴ്സ്. 2019-20ല്‍ തങ്ങളുടെ വരുമാനത്തിന്‍റെ ഏഴ് ശതമാനമാണ് ടാറ്റ മോട്ടോഴ്സ് ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്. പ്രതിവര്‍ഷം 20 ശതമാനമെന്ന നിരക്കിലാണ് ടാറ്റയുടെ ആര്‍ ആന്‍ഡ് ചെലവിടലിലെ വര്‍ധന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ടാറ്റ മോട്ടോഴ്സിന്‍റെ പ്രൊഡക്റ്റ് സ്ട്രാറ്റജി തന്നെ ഇപ്പോള്‍ രൂപപ്പെടുത്തുന്നത് ആര്‍ ആന്‍ഡ് ഡിയെ അടിസ്ഥാനപ്പെടുത്തിയാണ്. ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്കായ ടാറ്റ ഓള്‍ട്രോസ്, നെക്സോണ്‍, ടിയാഗോ തുടങ്ങിയ ബ്രാന്‍ഡുകളെല്ലാം മികച്ച സുരക്ഷാ റേറ്റിംഗ് നേടാന്‍ കാരണം തങ്ങളുടെ ആര്‍ ആന്‍ഡ് ഡി പ്രവര്‍ത്തനങ്ങളാണെന്ന് ടാറ്റ അധികൃതര്‍ പറയുന്നു.

  ദുല്‍ഖര്‍ സല്‍മാന്‍ ജെഎസ്ഡബ്ല്യു പെയിന്‍റ്സ് ബ്രാന്‍ഡ് അംബാസ അംബാസിഡർ

ടാറ്റ ടിയാഗോ, ആള്‍ട്രോസ്, നെക്സോണ്‍ പോലുള്ള മോഡലുകള്‍ അതിവേഗം ജനപ്രീതിയാര്‍ജിച്ചുകൊണ്ടിരിക്കയാണ്. ടാറ്റ മോട്ടോഴ്സിന്‍റെ കാര്‍ ബിസിനസ് സ്വതന്ത്രമാക്കുന്നത് ഉള്‍പ്പടെ വലിയ പദ്ധതികളാണ് പണിപ്പുരയിലുള്ളത്. പുതിയ സിഇഒക്ക് മുന്നില്‍ അതിനാല്‍ തന്നെ വെല്ലുവിളികളും ഏറെയാണ്.

Maintained By : Studio3