November 9, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

തമിഴ് സംസ്‌കാരം എന്നും സംരക്ഷിക്കപ്പെടും: രാഹുല്‍

ചെന്നൈ: തമിഴ് സംസ്‌കാരത്തെച്ചൊല്ലി പരുഷമായി പെരുമാറുന്നവര്‍ക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ് . പൊങ്കലിന്റെ വേളയില്‍ നടന്ന പരമ്പരാഗത കായിക വിനോദമായ ‘ജല്ലിക്കെട്ടി’ന് സാക്ഷ്യം വഹിക്കാന്‍ മധുരയിലെ അവനിയപുരത്ത് എത്തിയതായിരുന്നു രാഹുല്‍. വേദിയിലെ ഹ്രസ്വ പ്രസംഗത്തിലാണ് രാഹുല്‍ തമിഴ് സംസ്‌കാരത്തിന്റെ മഹത്വത്തെക്കുറിച്ച് വാചാലനായത്.

തമിഴ് സംസ്‌കാരവും ചരിത്രവും മനോഹരമായ അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം സുരക്ഷിതമായ രീതിയില്‍ ജല്ലിക്കെട്ട്് സംഘടിപ്പിതിന് സംഘാടകരെ അദ്ദേഹം അഭിനന്ദിച്ചു. തമിഴ്നാട്ടിലെ ജനങ്ങളില്‍ നിന്ന് തനിക്ക് വളരെയധികം സ്‌നേഹവും ആദരവും ലഭിച്ചിട്ടുണ്ട്. തമിഴ് ചരിത്രവും സംസ്‌കാരവും സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ എസ് അലഗിരി, ഡിഎംകെ യൂത്ത് വിംഗ് സെക്രട്ടറി ഉദയനിധി സ്റ്റാലിന്‍ എന്നിവരും രാഹുലിനൊപ്പം ജല്ലിക്കെട്ടിന് സാക്ഷ്യം വഹിച്ചു.

  ഹഡില്‍ ഗ്ലോബല്‍ 2024: ബ്രാന്‍ഡിംഗ് ചലഞ്ച്
Maintained By : Studio3