September 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അന്താരാഷ്ട്ര വിമാനങ്ങളുടെ സസ്പെന്‍ഷന്‍ ജൂണ്‍ 30 വരെ നീട്ടി

1 min read

ന്യൂഡെല്‍ഹി: അന്താരാഷ്ട്ര വാണിജ്യ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് ജൂണ്‍ 30 വരെ നീട്ടുന്നതായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലേക്കും പുറത്തേക്കും ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര വാണിജ്യ യാത്രാ സേവനങ്ങളുടെ സസ്പെന്‍ഷന്‍ തുടര്‍ന്നുകൊണ്ടുള്ള 26-06-2020ലെ സര്‍ക്കുലര്‍ പരിഷ്കരിക്കുകയാണ് ചെയ്യുന്നതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പുറത്തിറക്കിയ പുതിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്

അന്താരാഷ്ട്ര ഓള്‍-കാര്‍ഗോ ഓപ്പറേഷനുകള്‍ക്കും ഡിജിസിഎ പ്രത്യേകമായി അംഗീകരിച്ച ഫ്ലൈറ്റുകള്‍ക്കും ഈ നിയന്ത്രണം ബാധകമല്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു. കോവിഡ് -19 ന്‍റെ വ്യാപനം പരിശോധിക്കുന്നതിനായി നിയന്ത്രിക്കുന്നതിന് രാജ്യവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് 2020 മാര്‍ച്ച് 25ന് യാത്രക്കാരുടെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചത്

  കൊച്ചി കപ്പല്‍ശാലയിൽ ഡിസിഐ ഡ്രെഡ്ജ് ഗോദാവരിക്കായി കീല്‍ ഇട്ടു

ആഭ്യന്തര വിമാന സര്‍വീസുകള്‍ 2020 മെയ് 25 മുതല്‍ പുനരാരംഭിച്ചു. എങ്കിലും കോവിഡ് രണ്ടാം തരംഗം ശക്തി പ്രാപിച്ചത് ആഭ്യന്ത്ര യാത്രകളെയും ബാധിച്ചിട്ടുണ്ട്. കൂടാതെ യുഎസ് ഉള്‍പ്പടെയുള്ള പല രാഷ്ട്രങ്ങളും ഇന്ത്യയിലേക്ക് യാത്രാവിലക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര യാത്രകളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രതാപൂര്‍ണമായ സമീപനമാണ് വിവിധ രാഷ്ട്ര

Maintained By : Studio3