Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സ്ത്രീ ജീവനക്കാര്‍ക്ക് 50,000 രൂപ ജോയ്നിംഗ് ബോണസ് പ്രഖ്യാപിച്ച് സര്‍വെ സ്പാരോ

1 min read

കൊച്ചി: ഉപഭോക്തൃ അനുഭവ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന സര്‍വെ പ്ലാറ്റ്ഫോമായ സര്‍വെ സ്പാരോ, വനിതാ ദിനത്തില്‍ വ്യത്യസ്തമായ ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. പ്രോഡക്റ്റ് ഡെവലപ്പേഴ്സ് , ക്വാളിറ്റി അഷുറന്‍സ് എന്‍ജിനീയര്‍ , ടെക്നിക്കല്‍ റൈറ്റര്‍ ഇനീ പോസ്റ്റുകളിലേയ്ക് മാര്‍ച്ച് 15-നോടകം അപേക്ഷിക്കുകയും ഏപ്രില്‍ 15 ഇനോടകം ജോയിന്‍ ചെയ്യുകയും ചെയ്യുന്ന സ്ത്രീ ജീവനക്കാര്‍ക്ക് 50,000 രൂപ ജോയ്നിംഗ് ബോണസ് ആയി നല്‍കും.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന നോണ്‍-പ്രോഫിറ് ഓര്‍ഗനൈസേഷനായ സെന്‍റ്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വിറോണ്മെന്‍റ് പുറപ്പെടുവിച്ച കണക്കുകള്‍ പ്രകാരം കൊറോണ സ്ത്രീകളുടെ തൊഴിലിനെയാണ് കൂടുതല്‍ ബാധിച്ചത് എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സര്‍വെ സ്പാരോയിലെ ജീവനക്കാരില്‍ ഇപ്പോഴുള്ള 30 :70 എന്ന സ്ത്രീ -പുരുഷ അനുപാതം ഉയര്‍ത്തി 50 :50-ല്‍ എത്തിക്കാനാണ് ഈ പ്രഖ്യാപനനത്തിലൂടെ ശ്രമിക്കുന്നതെന്ന് സര്‍വെ സ്പാരോ സ്ഥാപകനും സിഇഒയുമായ ശിഹാബ് മുഹമ്മദ് പറഞ്ഞു.

  അസമിലെ ആദ്യ വന്ദേ ഭാരത് എക്സ്‌പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ഹാക്കര്‍ഫ്ലോ, എന്ന പേരില്‍ കമ്പനി സങ്കടിപ്പിക്കുന്ന ആദ്യത്തെ വെര്‍ച്ച്വല്‍ ഹാക്കത്തോണ്‍ രജിസ്ട്രേഷന്‍ ആരംഭിച്ചതിനു തൊട്ടുപിന്നാലെയാണ് വനിതാ ഉദ്യോഗസ്ഥര്‍ക്കായുള്ള ഈ പ്രഖ്യാപനവും വന്നത്. ഹാക്കത്തോണിലെ സമ്മാനപട്ടികയില്‍ സ്ത്രീകള്‍ മാത്രം അടങ്ങുന്ന ടീമിന് സ്പെഷ്യല്‍ സമ്മാനവും സര്‍വെ സ്പാരോ പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നാം സമ്മാനം ഒരുലക്ഷം രൂപയാണ്.

അപേക്ഷകള്‍ സ്വീകരിയ്ക്കുന്ന അവസാന തിയതി :15 /03 /2021.

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കേണ്ട വെബ്സൈറ്റ് : https://hackerflow.io/

Maintained By : Studio3