October 28, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പകർച്ചവ്യാധിക്കാലം ഉദ്യോഗസ്ഥർ വ്യക്തി വികാസത്തിനായി ഉപയോഗപ്പെടുത്തിയെന്ന് സർവ്വേഫലം

1 min read

സെൽഫ് ലേണിംഗിന് തെരഞ്ഞെടുക്കുന്ന വിഷയങ്ങളിൽ ഉദ്യോഗസ്ഥർ കൂടുതലായും താൽപ്പര്യം കാണിച്ചത് ടെക്നിക്കൽ സ്കിൽസ്, സ്ട്രാറ്റെജിക് തിങ്കിംഗ് ആൻഡ് ഇന്നവേഷൻ സ്കിൽസ്, സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻസ് സ്കിൽസ്, ലീഡർഷിപ്പ് സ്കിൽസ് എന്നിവയോടാണ്.


കൊറോണ വൈറസ് എന്ന ലോകം ഇതുവരെ കാണാത്ത വൈറസിനെ കൊണ്ടുവന്ന 2020 അവസാനിച്ചുവെങ്കിലും അതുമൂലമുണ്ടായ പകർച്ചവ്യാധിക്ക് ഇന്നും അറുതിയായിട്ടില്ല. ജീവിതത്തിൽ നാം ഇതുവരെ കാണാത്ത അനിശ്ചിതത്വത്തിന്റെ വർഷമായിരുന്നു കടന്നുപോയത്. ഇതുവരെ ചെയ്യാത്ത പല കാര്യങ്ങളും ശീലമാക്കിയതും പല ശീലങ്ങളും ഒഴിവാക്കിയതും കൊറോണ‌ക്കാലത്താണ്.

പകർച്ചവ്യാധി മൂലമുള്ള ലോക്ക്ഡൌണും വീട്ടിലിരുപ്പുമെല്ലാം ആളുകൾ ഫലപ്രദമായി വിനിയോഗിച്ചുവെന്നുള്ള വിലയിരുത്തലാണ് പൊതുവെയുള്ളത്. ആർട്ടിഫിഷ്യൽ ഇന്റെലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന myjen.ai എന്ന കമ്മ്യൂണിക്കേഷൻ പ്ലാറ്റ്ഫോം നടത്തിയ സർവേയുടെ റിപ്പോർട്ടും ഇക്കാര്യം തന്നെയാണ് ശരിവെക്കുന്നത്.

വർക്ക് ഫ്രം ഹോം പോലെ പകർച്ചവ്യാധി മൂലം ജോലിയിടങ്ങളിൽ വന്ന മാറ്റവും മറ്റ് ഘടകങ്ങളും മൂലം അമ്പത് ശതമാനം ഉദ്യോഗസ്ഥരും ലോക്ക്ഡൌൺ കാലം  വ്യക്തിത്വ വികാസത്തിന് വേണ്ടി ഉപയോഗപ്പെടുത്തിയെന്നാണ് ദേശീയാടിസ്ഥാനത്തിൽ മൈജൻ സംഘടിപ്പിച്ച സർവേയിൽ വ്യക്തമായത്. ഇതിനായി ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെയാണ് ഭൂരിഭാഗം പേരും ആശ്രയിച്ചത്.

  ഡിജിറ്റല്‍ സര്‍വകലാശാല, ടൂറിസം വകുപ്പ് സഹകരണം: ഇനി ടൂറിസം മേഖലയിലുള്ളവർക്ക് ഡിജിറ്റല്‍ ടെക്നോളജിയിൽ അധികപരിജ്ഞാനം

ഹൈബ്രിഡ് വർക്ക്പ്ലേസ് കൾച്ചർ പുതിയ നോർമലായി മാറുന്ന അവസ്ഥയിൽ പകർച്ചവ്യാധി പ്രൊഫഷണലുകളുടെ പഠനത്തെയും വ്യക്തി വികാസത്തെയും തെരഞ്ഞെടുപ്പുകളെയും അഭിപ്രായങ്ങളെയും എത്തരത്തിലാണ് ബാധിച്ചതെന്ന് അറിയുകയായിരുന്നു സർവേയുടെ ലക്ഷ്യം.

സർവേയുടെ പ്രധാന കണ്ടെത്തലുകൾ ഇവയാണ്.

വ്യക്തിത്വ വികാസ പരിപാടികൾക്ക് വൻ സ്വീകാര്യത ലഭിച്ചു

സർവേയിൽ പങ്കെടുത്ത ഏതാണ്ട് 50 ശതമാനം ഉദ്യോഗസ്ഥരും  പകർച്ചവ്യാധിക്കാലം വ്യക്തി വികാസത്തിനായി ഉപയോഗിച്ചുവെന്നാണ് വ്യക്തമാക്കിയത്.

സെൽഫ് ലേണിംഗിന് സ്വീകാര്യത കൂടുലുള്ള വിഷയങ്ങൾ

സെൽഫ് ലേണിംഗിന് തെരഞ്ഞെടുക്കുന്ന വിഷയങ്ങളിൽ ഉദ്യോഗസ്ഥർ കൂടുതലായും താൽപ്പര്യം കാണിച്ചത് ടെക്നിക്കൽ സ്കിൽസ്, സ്ട്രാറ്റെജിക് തിങ്കിംഗ് ആൻഡ് ഇന്നവേഷൻ സ്കിൽസ്, സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻസ് സ്കിൽസ്, ലീഡർഷിപ്പ് സ്കിൽസ് എന്നിവയോടാണ്. ഇതിൽ തന്നെ കരിയർ വളർച്ചയിൽ പ്രധാനമായ കമ്മ്യൂണിക്കേഷൻസ് സ്കിലിന് 96 ശതമാനം സ്വീകാര്യത ലഭിച്ചു

  സിഎസ്ബി ബാങ്കിന്റെ അറ്റാദായത്തിൽ 4 ശതമാനം വര്‍ധന

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഹിറ്റായി

മുഖാമുഖ ചർച്ചകൾക്ക് നിയന്ത്രണം വന്നതോടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയും ടെലികോം സേവനങ്ങളിലൂടെയുമാണ് ഉദ്യോഗസ്ഥർ സഹപ്രവർത്തകരുമായും ഉന്നത ഉദ്യോഗസ്ഥരുമായും സംവദിച്ചത്. വ്യക്തി വികാസത്തിന് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഗുണകരമാണെന്ന അഭിപ്രായമാണ് സർവേയിൽ പങ്കെടുത്തവരിൽ നിന്നും ഉയർന്നത്.

ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ നേട്ടവും കോട്ടവും

ചിലവ്, സൌകര്യം, സമാധാനം, 24×7 ലഭ്യത എന്നിവയാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ  പ്രധാന നേട്ടങ്ങളായി ആളുകൾ പറഞ്ഞത്. അന്യോന്യമുള്ള ആശയവിനിമയത്തിലെ കുറവ്,  കാര്യങ്ങൾ പിന്നീടത്തേക്ക് മാറ്റിവെക്കൽ, അച്ചടക്കം, വ്യക്തിത്വവൽക്കരണത്തിന്റെ കുറവ്, പഠിതാക്കളുടെ തോന്നലുകളും വികാരങ്ങളും അളക്കുന്നതിനുള്ള സൌകര്യക്കുറവ്  എന്നിവയാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ പ്രധാന കോട്ടങ്ങളായി ആളുകൾ അഭിപ്രായപ്പെട്ടത്.

  ജര്‍മനിയില്‍ നിരവധി തൊഴിലവസരങ്ങളുണ്ടെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി

മുഴുവൻ സമയ കമ്മ്യൂണിക്കേഷൻസ് കോച്ചിന്റെ ആവശ്യകത

ജോലിസമയവും സമ്മർദ്ദവും കൂടി വരുന്ന ഇക്കാലത്ത് കൂടുതൽ സ്വകാര്യ സമയം ആഗ്രഹിക്കുന്നുവെന്നും തങ്ങളുടെ ആവശ്യത്തിന് ലഭ്യമാകുന്ന 24×7 കമ്മ്യൂണിക്കേഷൻസ് കോച്ച് വേണമെന്നും പലരും ആഗ്രഹിക്കുന്നു. വ്യക്തി ജീവിതത്തിൽ ആയാലും സ്വകാര്യ ജീവിതത്തിൽ ആയാലും ആശയവിനിമയത്തിനുള്ള പ്രാധാന്യമാണ് ഇത് വെളിവാക്കുന്നത്

 

ഇന്ത്യയിലെ പലയിടങ്ങളിലായി നടന്ന സർവ്വേയിൽ ഏതാണ്ട് 350 ഓളം ആളുകളാണ് പങ്കെടുത്തത്. വിദ്യാഭ്യാസം, ടെക്നോളജി, ഇൻഫ്രാസ്ട്രെക്ചർ, ബാങ്കിംഗ്, കൺസൾട്ടിംഗ്, ഫിനാൻസ് തുടങ്ങി മുപ്പതോളം മേഖലകളിൽ നിന്നുള്ള മാനേജർമാർ, ഫംഗ്ഷണൽ ലീഡർമാർ, ലേണിംഗ് ആൻഡ് ഡെവലപ്മെന്റ് മേധാവിമാർ എന്നിവരടക്കം സർവ്വേയിൽ പങ്കെടുത്തു. ജൂനിയർ, മിഡിൽ, സീനിയർ മാനേജ്മെന്റിൽ നിന്നുള്ളവരുടെ തുല്യ പങ്കാളിത്തമാണ് സർവേയിൽ ഉണ്ടായിരുന്നത്.

Maintained By : Studio3