Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഡാര്‍ക്ക് ഫാന്‍ടസ്സി പുതിയ ബ്രാന്‍ഡ് പരിവേഷത്തില്‍

1 min read

കൊച്ചി: ചോക്കലേറ്റ് ഉള്ളില്‍ നിറച്ച കുക്കി അനുഭവം അവതരിപ്പിച്ച് ഏറ്റവും ജനപ്രിയ പ്രീമിയം കുക്കി ബ്രാന്‍ഡുകളിലൊന്നായി മാറിയ സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്‍റസി പത്തു വയസ്സ് പൂര്‍ത്തിയാക്കുന്ന വേളയില്‍ ബ്രാന്‍ഡിനെ അടിമുടി പുനരവതരിപ്പിക്കുകയാണ്. പുതിയ വകഭേദങ്ങളും ഇതിനൊപ്പം അവതരിപ്പിക്കുന്നു.

പുതിയ പാക്കേജിംഗ് ഡിസൈന്‍, പുതിയ ഉല്‍പ്പന്ന വിഭാഗങ്ങള്‍, വകഭേദങ്ങള്‍, പാക്കിംഗ് സൈസുകള്‍, പരസ്യ പ്രചാരണം എന്നിവയെല്ലാം പത്താം പിറന്നാളിന്‍റെ ഭാഗമായി നടപ്പില്‍വരുത്തുന്നുണ്ട്. ഡാര്‍ക്ക് ഫാന്‍റസി ചോക്കോ-ഫില്‍സ് അവതരിപ്പിച്ചാണ് പത്തു വര്‍ഷം മുമ്പ് ബ്രാന്‍ഡ് പിറന്നതെങ്കില്‍ ഡാര്‍ക്ക് ഫാന്‍റസി നട് ഫില്‍സ് ആണ് ഇപ്പോള്‍ വിപണിയിലെത്തിയിരിക്കുന്ന പുതിയ വകഭേദങ്ങളിലൊന്ന്. ബോര്‍ബോണ്‍ ആന്‍ഡ് സാന്‍ഡ് വിച്ച് പുറത്തിറക്കിക്കൊണ്ട് പ്രീമിയം ക്രീം വിഭാഗത്തിലേക്കും എത്തുന്നു. ചോക്കലേറ്റ് ചിപ് കുക്കി വിഭാഗത്തില്‍ ചോക്കോ ചിപ്പ് കുക്കിയും അവതരിപ്പിച്ചിട്ടുണ്ട്.

  റിലയൻസിന്റെ വാർഷിക വരുമാനം, ₹1,000,122 കോടി
Maintained By : Studio3