January 21, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആഗോള സ്റ്റാര്‍ട്ടപ്പ് സഹകരണം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍-ഗൂഗിള്‍ ഫോര്‍ സ്റ്റാര്‍ട്ടപ്പ്സ് ധാരണ

തിരുവനന്തപുരം: സംസ്ഥാന സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തിന് കരുത്തേകാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ( കെഎസ് യുഎം) ആഗോള സാങ്കേതിക ഭീമനായ ഗൂഗിളിന്‍റെ സ്റ്റാര്‍ട്ടപ്പ് പരിപോഷണ വിഭാഗമായ ഗൂഗിള്‍ ഫോര്‍ സ്റ്റാര്‍ട്ടപ്പ്സുമായി ധാരണയായി. നൂതന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോളതലത്തിലെ സമാനമേഖലയിലുള്ള സ്റ്റാര്‍ട്ടപ്പുകളുമായി സഹകരണം ഉറപ്പാക്കുകയാണ് ലക്ഷ്യം.

സ്റ്റാര്‍ട്ടപ്പ് മേഖലയിലെ സംരംഭകരുടെ വെര്‍ച്വല്‍ ഉച്ചകോടിയായ ദ്വിദിന ‘ഹഡില്‍ ഗ്ലോബലിന്‍റെ’ ഉദ്ഘാടനത്തിലാണ് ഗൂഗിള്‍ സ്റ്റാര്‍ട്ടപ്പ് ആക്സിലറേറ്റര്‍ ഇന്ത്യ മേധാവി പോള്‍ രവീന്ദ്രനാഥ് പങ്കാളിത്തം പ്രഖ്യാപിച്ചത്. കരാര്‍ പ്രകാരം ഗൂഗിള്‍ ഫോര്‍ സ്റ്റാര്‍ട്ടപ്പ്സിന്‍റെ മാര്‍ഗനിര്‍ദേശം, പരിശീലനം, മൂല്യവര്‍ദ്ധിത പ്രതിവിധികള്‍ എന്നിവ പ്രയോജനപ്പെടുത്തി കരുത്താര്‍ജ്ജിക്കുന്നതിനുള്ള വിപുലമായ ശൃംഖലയില്‍ പങ്കാളികളാകാന്‍ സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിയും. സിലിക്കണ്‍വാലിക്ക് പുറത്തുള്ള വിപണികള്‍ ആഗോള സ്റ്റാര്‍ട്ടപ്പുകളേയും സാങ്കേതിക അന്തരീക്ഷത്തേയും വരും വര്‍ഷങ്ങളില്‍ സ്വാധീനിക്കാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് കരാര്‍.

  ഐടി മേഖലയുമായി സഹകരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ടാന്‍സാനിയന്‍ പ്രതിനിധി സംഘം

ലോകമെമ്പാടുമുള്ള സ്റ്റാര്‍ട്ടപ്പ് സമൂഹത്തെ പിന്തുണച്ച് വിഭവങ്ങളുടേയും വൈദഗ്ധ്യത്തിന്‍റേയും പങ്കിടലിലൂടെ ശാക്തികരിക്കുന്നതിനാണ് ഗൂഗിള്‍ ഫോര്‍ സ്റ്റാര്‍ട്ടപ്പ്സ് ഊന്നല്‍ നല്‍കുന്നതെന്ന് ഗൂഗിള്‍ പ്രോഗ്രാം മാനേജരുമായ (ഡെവലപ്പര്‍ റിലേഷന്‍സ്) പോള്‍ രവീന്ദ്രനാഥ് പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരണം വിപുലപ്പെടുത്തുന്നതില്‍ അഭിമാനമുണ്ടെന്നും കേരള സ്റ്റാര്‍ട്ടപ്പ് മിഷനു കീഴിലുള്ള എല്ലാ സ്റ്റാര്‍ട്ടപ്പുകളിലേക്കും ഇതിന്‍റെ ഭാഗമാക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള നൂതന സാങ്കേതിക മേഖലയിലേക്ക് പ്രവേശിക്കുവാന്‍ ഗൂഗിള്‍ ഫോര്‍ സ്റ്റാര്‍ട്ടപ്പ്സുമായുള്ള സഹകരണം സഹായിക്കുമെന്ന് കെഎസ് യുഎം സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തിന് പ്രയോജനപ്പെടുന്ന മികച്ച ആഗോള മാതൃകകള്‍ സ്വായത്തമാക്കുന്നതിനാണ് കെഎസ് യുഎം പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  വിനീര്‍ എഞ്ചിനീയറിങ് ഐപിഒ

ഒരു സംരംഭം തുടങ്ങുക എളുപ്പമാണെങ്കിലും വിദഗ്ധരായ മാര്‍ഗനിര്‍ദേശകര്‍, അന്തരീക്ഷത്തിലെ മികച്ച പ്രവണതകള്‍ തുടങ്ങി വിജയിക്കുന്നതിന് ആവശ്യമായ വിഭവങ്ങള്‍ ലഭിക്കുന്നതില്‍ അസമത്വമുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തിന് ഊര്‍ജ്ജം പകരുന്ന കെഎസ് യുഎം രാജ്യത്ത് വളര്‍ന്നുകൊണ്ടിരിക്കുന്ന സ്റ്റാര്‍ട്ടപ്പ് മേഖലയെ പിന്തുണയ്ക്കുന്നതിന്‍റെ ഭാഗമായാണ് ഈ വര്‍ഷം ഗൂഗിള്‍ ഫോര്‍ സ്റ്റാര്‍ട്ടപ്പുമായി സഹകരിക്കുന്നത്. നൂതന സ്റ്റാര്‍ട്ടപ്പകളുടെ വളര്‍ച്ചയ്ക്ക് ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ആക്സിലറേറ്റര്‍ പ്രോഗ്രാമിനും മറ്റ് സ്റ്റാര്‍ട്ടപ്പ് കേന്ദ്രീകൃത പരിപാടികള്‍ക്കും ഗൂഗിള്‍ ഫോര്‍ സ്റ്റാര്‍ട്ടപ്പ്സ് നേതൃത്വം നല്‍കുന്നുണ്ട്.

‘കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഗൂഗിള്‍ ഫോര്‍ സ്റ്റാര്‍ട്ടപ്പ്’ ദൗത്യത്തിലൂടെ കെഎസ് യുഎമ്മിനെ ലോകോത്തര ആക്സിലറേറ്ററുകളുമായി ബന്ധിപ്പിക്കും. സിലിക്കണ്‍വാലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇരുപതുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ഗൂഗിളിന്‍റെ ഗൂഗിള്‍ ഫോര്‍ സ്റ്റാര്‍ട്ടപ്പ് പരിപാടികളുടെ മാതൃക, ബിസിനസ്, ഉല്‍പ്പന്ന വികസനം, ഗവേഷണം എന്നിവയിലധിഷ്ഠിതമായ ഗ്ലോബല്‍ നെറ്റ്‌വര്‍ക്കുമായി ചേര്‍ന്ന് സ്റ്റാര്‍ട്ടപ്പ് മിഷന് പ്രവര്‍ത്തിക്കാനാകും.

  മലബാര്‍ ടൂറിസം ദക്ഷിണേന്ത്യയില്‍ ഒന്നാം നിരയിലെത്തും: വിദഗ്ധര്‍

സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ മികച്ച കമ്പനികള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ഇതിനോടകം മാര്‍ഗനിര്‍ദേശം ലഭ്യമാക്കിയ കെഎസ് യുഎമ്മിന്‍റെ വളര്‍ച്ചക്ക് ഈ സഹകരണം ഏറെ ഗുണകരമാകും. ഗൂഗിള്‍ ഫോര്‍ സ്റ്റാര്‍ട്ടപ്പുമായുള്ള സഹകരണത്തിലൂടെ ലാറ്റിനമേരിക്ക, ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ ഉള്‍പ്പെടെ സ്വതന്ത്ര ആക്സിലറേറ്ററുകളുടെ അതിവേഗം വളരുന്ന ശൃംഖലയില്‍ കെഎസ് യുഎം അടക്കം രാജ്യം മൊത്തത്തില്‍ പങ്കാളികളാകും.

സ്റ്റാര്‍ട്ടപ്പുകളുടെ ഇക്വിറ്റി ഓഹരി എടുക്കാതെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ കമ്പനികളേയും അവയുടെ അന്തരീക്ഷത്തേയും വികസിപ്പിക്കുന്നതിനാണ് ഗൂഗിള്‍ ഫോര്‍ സ്റ്റാര്‍ട്ടപ്പ്സ് മുന്‍കൈയെടുക്കുന്നത്.

Maintained By : Studio3