Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഓണ ഓഫറുകളുമായി സോണി ഇന്ത്യ

1 min read

കൊച്ചി: ഓണക്കാലത്ത് ഉപഭോക്താക്കള്‍ക്കായി സോണി ഇന്ത്യ എക്സ്ക്ലൂസീവ് ഉത്സവ ഓഫറുകള്‍ പ്രഖ്യാപിച്ചു. ബ്രാവിയ എക്സ്ആര്‍ ടിവികള്‍, ഹോം തിയറ്റര്‍ സിസ്റ്റംസ്, ഹൈ ക്വാളിറ്റി ഹെഡ്ഫോണ്‍സ്, പാര്‍ട്ടി സ്പീക്കേര്‍സ് എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന എല്ലാ ലൈഫ്സ്റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോഴും ഉപഭോക്താക്കള്‍ക്ക് ഇളവുകള്‍ ലഭിക്കും. 2023 സെപ്റ്റംബര്‍ 5 വരെയാണ് ഈ ഉത്സവകാല ഓഫറുകള്‍. തങ്ങളുടെ ഉപഭോക്താക്കളുടെ ജീവിതത്തില്‍ ആനന്ദവും സന്തോഷവും കൊണ്ടുവരാന്‍ സോണി ഇന്ത്യ പ്രതിജ്ഞാബദ്ധരാണെന്ന് സോണി ഇന്ത്യ കൊച്ചി ബ്രാഞ്ച് ഹെഡ് അനീഷ് നായര്‍ പറഞ്ഞു. തിരഞ്ഞെടുത്ത ഫിനാന്‍സ് പങ്കാളികളുമായി പ്രോസസിങ് ഫീസില്ലാത്തെ എളുപ്പത്തിലുള്ള ഇഎംഐ സ്കീമുകളും ഉപഭോക്താക്കള്‍ക്ക് നേടാനാവും. കേരളത്തിലെ എല്ലാ പ്രധാന ടച്ച് പോയിന്‍റുകളിലും 475ലധികം റീട്ടെയില്‍ കൗണ്ടറുകള്‍ സോണി ഇന്ത്യക്കുണ്ട്. ഉപഭോക്താക്കളെ സഹായിക്കാന്‍ 200ലധികം സര്‍വീസ് ടെക്നീഷ്യന്‍മാരും, സ്റ്റാഫ് അംഗങ്ങളും അടങ്ങുന്ന പ്രൊഫഷണല്‍ ടീമിന്‍റെ പിന്തുണയോടെ ശക്തമായ സര്‍വീസ് കേന്ദ്രങ്ങളും സോണി ഇന്ത്യക്കുണ്ട്.

  മലേഷ്യ എയര്‍ലൈന്‍സുമായി സഹകരണം ശക്തമാക്കി കേരള ടൂറിസം
Maintained By : Studio3