Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മഹീന്ദ്രയുടെ പുതിയ ഗ്ലോബല്‍ പിക്ക് അപ്പ്

1 min read

കൊച്ചി: കോംപാക്റ്റ്, മിഡ്-സൈസ് പിക്കപ്പുകളില്‍ ലോക മുന്‍നിരക്കാരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ്, ലോക വിപണി ലക്ഷ്യമിട്ട് പുതിയ ഗ്ലോബല്‍ പിക്ക് അപ്പ് പ്രദര്‍ശിപ്പിച്ചു. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ നടന്ന ബ്രാന്‍ഡിന്റെ ഫ്യൂച്ചര്‍സ്‌കേപ്പ് പരിപാടിയിലാണ് പുതിയ ഗ്ലോബല്‍ പിക്ക് അപ്പ് അവതരിപ്പിച്ചത്. ടഫ് & വെര്‍സറ്റൈല്‍ ന്യൂ ജെന്‍ ലാഡര്‍ ഫ്രെയിം പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി, പ്രകടനം, സുരക്ഷ, യൂട്ടിലിറ്റി, കരുത്തുറ്റ ശേഷി എന്നിവ നല്‍കുന്നതിനായാണ് ഗ്ലോബല്‍ പിക്ക് അപ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത്. സാങ്കേതികവിദ്യയുടെയും സുരക്ഷയുടെയും സമകാലിക മാനദണ്ഡങ്ങള്‍ പാലിച്ച് ദൃഢത, വൈദഗ്ധ്യം, ശേഷി എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് രൂപകല്‍പന ചെയ്യുന്ന ഗ്ലോബല്‍ പിക്ക് അപ്പ്, വിപണിയിലെ ഏറ്റവും വൈവിധ്യമാര്‍ന്നതും മികച്ച പ്രകടനം നല്‍കുന്നതുമായ പിക്കപ്പുകളില്‍ ഒന്നായിരിക്കുമെന്നും വാഗ്ദാനം ചെയ്യുന്നു.

  ഗൂഗിള്‍ ജെമിനി സെമിനാര്‍ ടെക്നോപാര്‍ക്കില്‍

ആധികാരികമായ ഒരു ലൈഫ് സ്‌റ്റൈല്‍ പിക്കപ്പിനെക്കുറിച്ചുള്ള മഹീന്ദ്രയുടെ വ്യാഖ്യാനത്തെ പ്രതിഫലിപ്പിക്കുന്നതാണ്, മഹീന്ദ്ര ഇന്ത്യ ഡിസൈന്‍ സ്റ്റുഡിയോയില്‍ (എംഐഡിഎസ്) രൂപകല്‍പ്പന ചെയ്തിരിക്കുന്ന പിക്ക് അപ്പ് ആശയം. സുരക്ഷക്ക് പ്രാധാന്യം നല്‍കുന്ന നിരവധി ഫീച്ചറുകള്‍ ഗ്ലോബല്‍ പിക്ക് അപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലെവല്‍2 എഡിഎഎസ്, ട്രെയിലര്‍ സര്‍വേ മിറ്റിഗേഷന്‍, ഓള്‍-എറൗണ്ട് എയര്‍ബാഗ് പ്രൊട്ടക്ഷന്‍, ഡ്രൗസി ഡ്രൈവര്‍ ഡിറ്റെക്ഷന്‍, 5ജി കണക്റ്റിവിറ്റി തുടങ്ങിയവയാണ് ഇതില്‍ പ്രധാനം.

ദൈനംദിന യാത്രകള്‍ മുതല്‍ സാഹസിക യാത്രകള്‍ വരെ പൊരുത്തപ്പെടുന്ന തരത്തില്‍, ഡ്രൈവ് മോഡുകള്‍, ഓഡിയോ എക്‌സ്പീരിയന്‍സ്, സെമിഓട്ടോമാറ്റിക് പാര്‍ക്കിങ്, സണ്‍റൂഫ് തുടങ്ങി ഫീച്ചറുകളും ഗ്ലോബല്‍ പിക്ക് അപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ മികച്ച യാത്രാ അനുഭവം ഇത് ഉറപ്പാക്കും.മഹീന്ദ്രയുടെ ഗോ-ഗ്ലോബല്‍ സ്ട്രാറ്റജിയിലെ ഒരു സുപ്രധാന ചുവടുവെപ്പാണ് പുതിയ ഗ്ലോബല്‍ പിക്ക് അപ്പ് അടയാളപ്പെടുത്തുന്നതെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് സെക്ടര്‍ പ്രസിഡന്റ് വീജയ് നക്ര പറഞ്ഞു.

  ഇന്ത്യയുടെ പൊതുതെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാൻ ആഗോള പ്രതിനിധിസംഘം
Maintained By : Studio3