November 12, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സോണി ബ്രാവിയ എക്സ്ആര്‍ എ80എല്‍ ഓലെഡ് സീരീസ്

1 min read

കൊച്ചി: സോണി ഇന്ത്യ പുതിയ ബ്രാവിയ എക്സ്ആര്‍ എ80എല്‍ ഓലെഡ് സീരീസ് അവതരിപ്പിച്ചു. കോഗ്നിറ്റീവ് പ്രോസസര്‍ എക്സ്ആര്‍ കരുത്ത് നല്‍കുന്ന പുതിയ ടിവി സീരീസ് മികച്ച കാഴ്ചയും ശബ്ദാനുഭവമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുക. എക്സ്ആര്‍ ഓലെഡ് കോണ്‍ട്രാസ്റ്റ് പ്രോ, ഏറ്റവും പുതിയ എക്സ്ആര്‍ 4കെ അപ്സ്കേലിങ്, എക്സ്ആര്‍ ക്ലിയര്‍ ഇമേജ്, എക്സ്ആര്‍ ഓലെഡ് മോഷന്‍ ടെക്നോളജി എന്നിവയും മികച്ച കാഴ്ചാനുഭവം നല്‍കും.

പതിനായിരത്തിലധികം ആപ്പുകള്‍, ഗെയിമുകള്‍, എഴ് ലക്ഷത്തിലേറെ സിനിമകള്‍, ടിവി സീരീസുകള്‍ എന്നിവ ലഭ്യമാക്കുന്ന ഗൂഗിള്‍ ടിവിയിലൂടെ അനന്തമായ വിനോദവും എക്സ്80എല്‍ സീരീസ് ഉറപ്പുനല്‍കുന്നു. ആപ്പിള്‍ എയര്‍പ്ലേ2, ഹോംകിറ്റ് എന്നിവയിലും ഇത് തടസമില്ലാതെ പ്രവര്‍ത്തിക്കും. ഓട്ടോ ജെനര്‍ പിക്ചര്‍ മോഡും ഓട്ടോ എച്ച്ഡിആര്‍ ടോണ്‍ മാപ്പിങും ഉപയോഗിച്ച് ഏറ്റവും മികച്ച ഗെയിമിങ് അനുഭവവും പുതിയ സീരിസ് ഉറപ്പാക്കുന്നു. വോയ്സ് സെര്‍ച്ച്, എക്സ്ആര്‍ ട്രൈലുമിനോസ് പ്രോ, ഗെയിം മെനു ഫീച്ചര്‍, ബ്രാവിയ കോര്‍ ആപ്പ്, ബ്രാവിയ ക്യാം, എക്സ്ആര്‍ പ്രോട്ടക്ഷന്‍ പ്രോ, ആംബിയന്‍റ് ഒപ്റ്റിമൈസേഷന്‍, ലൈറ്റ് സെന്‍സര്‍, അക്കോസ്റ്റിക് ഓട്ടോ കാലിബ്രേഷന്‍ എന്നീ സാങ്കേതികവിദ്യകളും എക്സ്80എല്‍ സീരീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

  ഐസറിൽ പിഎച്ച്.ഡി

എക്സ്ആര്‍-65എ80എല്‍ മോഡല്‍ ഇന്ത്യയിലെ എല്ലാ സോണി സെന്‍ററുകളിലും പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകളിലും ഇ-കൊമേഴ്സ് പോര്‍ട്ടലുകളിലും ലഭ്യമാണ്. 3,49,900 രൂപയാണ് വില. എക്സ്ആര്‍-55എ80എല്‍, എക്സ്ആര്‍-77എ80എല്‍, എക്സ്ആര്‍-83എ80എല്‍ മോഡലുകളുടെ വിലയും വില്‍പന തീയതിയും പിന്നീട് പ്രഖ്യാപിക്കും. പ്രാരംഭ ഓഫറിന്‍റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് പുതിയ ബ്രാവിയ എക്സ്ആര്‍-65എ80എല്‍ ഓലെഡ് മോഡലില 12,500 രൂപ വരെ ഉടന്‍ ക്യാഷ്ബാക്ക് നേടാനും അവസരമുണ്ട്. ഇതിനുപുറമെ എക്സ്ആര്‍-65എ80എല്‍ ഓലെഡ് വാങ്ങുമ്പോള്‍ പ്രത്യേക രണ്ട് വര്‍ഷത്തെ വാറന്‍റിയും സോണി നല്‍കുന്നു.

  പരമേസു ബയോടെക് ഐപിഒ
Maintained By : Studio3