യുപിഐ വഴി ഫാസ്ടാഗില്‍ ഓട്ടോ റീചാര്‍ജ്
കൊച്ചി: യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റര്‍ഫേസ് (യുപിഐ) വഴി ഫാസ്ടാഗ് ഓട്ടോ റീചാര്‍ജ് സൗകര്യം ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ചു. ഉപയോക്താക്കള്‍ക്ക് പൂര്‍ണ്ണമായും ഡിജിറ്റല്‍ രീതിയില്‍ മുന്‍കൂട്ടി നിശ്ചയിച്ച ആവൃത്തിയില്‍ ഓട്ടോമാറ്റിക്കായി ഫാസ്ടാഗ് റീചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യമാണ് ഇതുവഴി ലഭ്യമാക്കുന്നത്. ഇത് ഉപയോക്താക്കളുടെ ഫാസ്ടാഗ് അക്കൗണ്ടുകളില്‍ മതിയായ പണമില്ലാത്ത സാഹചര്യം ഒഴിവാക്കി ടോള്‍ പ്ലാസകളിലെ ഫാസ്ടാഗ് പാതയിലൂടെ സുഗമമായി കടന്നുപോകാന്‍ സഹായിക്കും.
യുപിഎ വഴി എളുപ്പത്തില്‍ നിര്‍ദ്ദേശങ്ങള്‍ സജ്ജീകരിക്കുവാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. ഒറ്റത്തവണ നിര്‍ദ്ദേശങ്ങള്‍ സജ്ജീകരിച്ചാല്‍ മതി. ഉപയോക്താക്കളുടെ സൗകര്യമനുസരിച്ച് വാഹനത്തില്‍ ഉറപ്പിച്ചിരിക്കുന്ന ഫാസ്ടാടോ ഫാസ്ടാജ് വാലറ്റോ പ്രതിദിനമോ, പ്രതിവാരമോ, പ്രതിമാസമോ, ത്രൈമാസമോ ആയി ഓട്ടോ റീചാര്‍ജ് ക്രമീകരിക്കാം.
യുപിഐ വഴി ഫാസ്ടാഗ് ഓട്ടോ റീചാര്‍ജ് സൗകര്യം ലഭ്യമാക്കുന്ന ആദ്യത്തെ ബാങ്കാണ് ഐസിഐസിഐ ബാങ്ക്. യുപിഎ ഉപയോഗിച്ചുള്ള ഓട്ടോ റീചാര്‍ജ് സൗകര്യം ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യം നല്‍കുമെന്ന് ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍, പേയ്മെന്‍റ് സൊല്യൂഷന്‍സ് & മര്‍ച്ചന്‍റ് ഇക്കോസിസ്റ്റം മേധാവി സുദീപ്ത റോയ് പറഞ്ഞു.
ഐസിഐസിഐ ബാങ്കിന്‍റെ ഫാസ്ടാഗ് കസ്റ്റമര്‍ പോര്‍ട്ടലിലൂടെ വളരെ എളുപ്പത്തില്‍ ഫാസ്ടാഗ് ഓട്ടോ റീചാര്‍ജ് സജ്ജീകരിക്കുവാന്‍ സാധിക്കും. ഇന്‍റര്‍നെറ്റ് ബാങ്കിംഗ്, ഐമൊബൈല്‍ പേ ആപ്പ്, ഇന്‍സ്റ്റബിസ് ആപ്പ്, പോക്കറ്റ്സ് ആപ്പ് തുടങ്ങിയ ബാങ്കിന്‍റെ ഡിജിറ്റല്‍ ചാനലുകളിലൂടെയോ ബാങ്ക് ശാഖകള്‍ സന്ദര്‍ശിച്ചോ ഈ സംവിധാനം സജ്ജീകരിക്കാം.