December 7, 2023

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എന്‍ഐടികളിലെ പ്രവേശന മാനദണ്ഡങ്ങള്‍ ലളിതമാക്കി

1 min read

ഈ വര്‍ഷം ജെഇഇ (മെയിന്‍) പരീക്ഷകള്‍ 13 ഭാഷകളിലായി നാല് ഘട്ടങ്ങളില്‍ നടത്തും


ന്യൂഡെല്‍ഹി: എന്‍ഐടികളിലേക്കും കേന്ദ്ര ധനസഹായമുള്ള സാങ്കേതിക സ്ഥാപനങ്ങളിലേക്കും പ്രവേശനം നല്‍കുന്നതിലുള്ള മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. പന്ത്രണ്ടാം ക്ലാസില്‍ 75 ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധന എടുത്തുകളഞ്ഞു. ഐഐടി ജെഇഇ (അഡ്വാന്‍സ്ഡ്) നടപ്പാക്കാന്‍ എടുത്ത തീരുമാനം പരിഗണിച്ചും കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ പ്രവേശനത്തിന് എടുത്ത തീരുമാനത്തിന് അനുസൃതമായുമാണ് ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പോഖ്രിയാല്‍ നിഷാങ്ക് ട്വീറ്റ് ചെയ്തു.

  പരമ്പരാഗത വിജ്ഞാനവും ആധുനിക ശാസ്ത്രവും സഹവര്‍ത്തിത്വത്തിലൂടെ മുന്നോട്ടു പോകണം: ഡോ. ജുന്‍ മാവോ

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍ഐടി), കേന്ദ്ര ധനസഹായമുള്ള സാങ്കേതിക സ്ഥാപനങ്ങള്‍ (സിഎഫ്ടിഐ) എന്നിവയിലേക്കുള്ള പ്രവേശനത്തിന്റെ മാനദണ്ഡങ്ങള്‍ സെന്‍ട്രല്‍ സീറ്റ് അലോക്കേഷന്‍ ബോര്‍ഡ് (സിഎസ്എബി) കഴിഞ്ഞ വര്‍ഷം ഇളവ് ചെയ്തിരുന്നു.

ജെഇഇ (മെയിന്‍) അടിസ്ഥാനമാക്കി പ്രവേശനം നടന്നിരുന്ന എന്‍ഐടികള്‍, ഐഐടികള്‍, എസ്പിഎകള്‍, മറ്റ് സിഎഫ്ടിഐകള്‍ എന്നിവയിലെല്ലാം പ്രവേശന മാനദണ്ഡങ്ങളിലെ ഈ ഇളവ് ബാധകമാണെന്ന്  മന്ത്രി അറിയിച്ചിട്ടുണ്ട്.  നേരത്തെ, ജെഇഇ-മെയിനുകളിലെ പ്രകടനത്തിനൊപ്പം ബോര്‍ഡ് പരീക്ഷകളില്‍ 75 ശതമാനം മാര്‍ക്കും വേണമെന്ന് എന്‍ഐടികള്‍ ആവശ്യപ്പെട്ടിരുന്നു. ഈ നിബന്ധന എടുത്തുകളയണമെന്നും കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ നിയമനം നടത്തണമെന്നും നിരവധി വിദ്യാര്‍ത്ഥികള്‍ മന്ത്രിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലും അഭ്യര്‍ത്ഥനയുമായി എത്തിയിരുന്നു.

  മാലിന്യ സംസ്കരണ ഹാക്കത്തോണിലേക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം

ഈ വര്‍ഷം ജെഇഇ (മെയിന്‍) പരീക്ഷകള്‍ 13 ഭാഷകളിലായി നാല് ഘട്ടങ്ങളില്‍ നടത്തും. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) ആദ്യ റൗണ്ട് ഫെബ്രുവരി 23 മുതല്‍ 26 വരെ നടത്തും. രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും ഘട്ടങ്ങള്‍ യഥാക്രമം മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കും. ജെഇഇ അഡ്വാന്‍സ്ഡ് 2021 ജൂലൈ 3 ന് നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഐഐടി ഖരഗ്പൂരാണ് പരീക്ഷ നടത്തുക.

Maintained By : Studio3