November 4, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സിഡ്കോ ആറ് വ്യവസായ എസ്റ്റേറ്റുകളുടെ നവീകരണം പൂര്‍ത്തിയാക്കി

തിരുവനന്തപുരം: വര്‍ഷങ്ങളായി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാതിരുന്ന ആറ് വ്യവസായ എസ്റ്റേറ്റുകളുടെ നവീകരണം സിഡ്കോ പൂര്‍ത്തിയാക്കി. തിരുവനന്തപുരം ജില്ലയിലെ ഉള്ളൂര്‍ മിനി എസ്റ്റേറ്റ്, കൊല്ലം ജില്ലയിലെ ഉമയനല്ലൂര്‍ എസ്റ്റേറ്റ്, ആലപ്പുഴ ജില്ലയിലെ മാവേലിക്കര കൊല്ലക്കടവ് എസ്റ്റേറ്റ്, കോഴിക്കോട് ജില്ലയിലെ കടലുണ്ടി മിനി എസ്റ്റേറ്റ്, വെസ്റ്റ്ഹില്‍ എസ്റ്റേറ്റ് പാലക്കാട് ജില്ലയിലെ ഒലവക്കോട് എസ്റ്റേറ്റ് എന്നിവയുടെ നവീകരണമാണ് പൂര്‍ത്തിയായത്. 7 കോടി രൂപ സര്‍ക്കാര്‍ സഹായത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത്.

ഇതോടൊപ്പം എട്ട് പ്രൊഡക്ഷന്‍ യൂണിറ്റുകളുടെ ആധുനികവത്കരണം 9.95 കോടി രൂപ ചെലവില്‍ ആരംഭിക്കുകയാണ്. തിരുവനന്തപുരം ഗവണ്‍മെന്‍റ് ഇന്‍സ്ട്രുമെന്‍റ് വര്‍ക്ക്ഷോപ്പ് , തിരുവനന്തപുരംപ്രഷന്‍ ഡൈകാസ്റ്റ് യൂണിറ്റ് , തിരുവനന്തപുരത്തെ തന്നെ വുഡ് വര്‍ക്കിംഗ് യൂണിറ്റ് , കൊല്ലം ഉമയനല്ലൂരിലെ സിഡ്കോ ടൂള്‍സ് , ആലപ്പുഴ കൊല്ലക്കടവ് വുഡ് വര്‍ക്ക്ഷോപ്പ് , പത്തനംതിട്ട പെരുമലയിലെ സ്ട്രാബോര്‍ഡ് ഫാക്ടറി, തൃശൂര്‍ ഒല്ലൂരിലെ സര്‍വ്വീസ് വര്‍ക്ക്ഷോപ്പ്, കോഴിക്കോട് പുതിയറ ഗവണ്‍മെന്‍റ് വുഡ് വര്‍ക്ക്ഷോപ്പ് എന്നീ പ്രൊഡക്ഷന്‍ യൂണിറ്റുകളിലാണ് നവീകരണം നടക്കാന്‍ പോകുന്നത്.

  ബ്രിഗേഡ് ഹോട്ടല്‍ വെഞ്ചേഴ്സ് ഐപിഒ

1975ല്‍ സ്ഥാപിതമായ കേരളാ സിഡ്കോയുടെ കീഴില്‍ 60 ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. 1462 സംരംഭകര്‍ സിഡ്കോയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. വിവിധ ഇടങ്ങളിലായി എട്ട് നിര്‍മാണ യൂണിറ്റുകളും സിഡ്കോയ്ക്ക് കീഴില്‍ ഉണ്ട്. 10,000ത്തോളം പേര്‍ക്ക് നേരിട്ടും അതിന് ഇരട്ടിയോളം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കാന്‍ സിഡ്കോയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചിച്ചുണ്ട്.

Maintained By : Studio3