September 14, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കിയ സോണറ്റ്, സെല്‍റ്റോസ് എസ്‌യുവികളുടെ ചില വേരിയന്റുകള്‍ നിര്‍ത്തി  

സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ എച്ച്ടികെ പ്ലസ് ഡിസിടി 1.0 പെട്രോള്‍, എച്ച്ടികെ പ്ലസ് എടി 1.5 ഡീസല്‍ എന്നീ രണ്ട് വേരിയന്റുകളാണ് നിര്‍ത്തിയത്. കോംപാക്റ്റ് എസ്‌യുവിയുടെ എച്ച്ടിഎക്‌സ് പ്ലസ് എടി 1.5 ഡീസല്‍ വേരിയന്റും ഇനി വില്‍ക്കില്ല  

ന്യൂഡെല്‍ഹി: കിയ സോണറ്റ്, കിയ സെല്‍റ്റോസ് എസ്‌യുവികളുടെ ചില വേരിയന്റുകള്‍ കിയ മോട്ടോഴ്‌സ് ഇന്ത്യ നിര്‍ത്തി. സോണറ്റ് സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ എച്ച്ടികെ പ്ലസ് ഡിസിടി 1.0 പെട്രോള്‍, എച്ച്ടികെ പ്ലസ് എടി 1.5 ഡീസല്‍ എന്നീ രണ്ട് വേരിയന്റുകളാണ് നിര്‍ത്തിയത്. സെല്‍റ്റോസ് കോംപാക്റ്റ് എസ്‌യുവിയുടെ എച്ച്ടിഎക്‌സ് പ്ലസ് എടി 1.5 ഡീസല്‍ വേരിയന്റും ഏപ്രില്‍ പകുതിയോടെ വില്‍ക്കില്ല. ഏപ്രില്‍ ഒന്ന് മുതല്‍ ഈ വേരിയന്റുകളുടെ ബുക്കിംഗ് സ്വീകരിക്കരുതെന്ന് ഡീലര്‍ഷിപ്പ് പങ്കാളികള്‍ക്ക് കിയ മോട്ടോഴ്‌സ് ഇന്ത്യ നിര്‍ദേശം നല്‍കി. എന്നാല്‍ മാര്‍ച്ച് 31 നും അതിനുമുമ്പും ബുക്ക് ചെയ്ത ഉപയോക്താക്കള്‍ക്ക് മേല്‍പ്പറഞ്ഞ വേരിയന്റുകള്‍ ഡെലിവറി ചെയ്യും. എന്നാല്‍ രണ്ട് മോഡലുകളുടേതായി മൂന്ന് വേരിയന്റുകള്‍ നിര്‍ത്തിയ കാര്യം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

  കൊച്ചി കപ്പല്‍ശാലയിൽ ഡിസിഐ ഡ്രെഡ്ജ് ഗോദാവരിക്കായി കീല്‍ ഇട്ടു

ഉപയോക്താക്കളുടെ പ്രതികരണങ്ങളുടെയും ബുക്കിംഗ് പ്രവണതകളുടെയും അടിസ്ഥാനത്തിലാണ് രണ്ട് എസ്‌യുവികളുടെയും വേരിയന്റുകള്‍ നിര്‍ത്താനുള്ള തീരുമാനമെന്ന് കിയ മോട്ടോഴ്‌സ് ഇന്ത്യ വിശദീകരിക്കുന്നു. മെയ് ഒന്ന് മുതല്‍ ഇരു മോഡലുകളുടെയും വേരിയന്റ് ലൈനപ്പ് പുന:ക്രമീകരിക്കാനാണ് കിയ ഒരുങ്ങുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ പിറകേ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇനിയും വേരിയന്റുകള്‍ ഒഴിവാക്കാനുള്ള സാധ്യത കാണുന്നു.

കിയ സോണറ്റ് സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ മിഡ് സ്‌പെക് ഓട്ടോമാറ്റിക് വേരിയന്റ് ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് ഇനി ഓപ്ഷനില്ല. ജിടിഎക്‌സ് പ്ലസ് എന്ന ടോപ് സ്‌പെക് വേരിയന്റ് തെരഞ്ഞെടുക്കേണ്ടിവരും. ഈ വേരിയന്റിന് രണ്ട് ലക്ഷത്തോളം രൂപ കൂടുതലാണ്. പെട്രോള്‍, ഡീസല്‍ ഓപ്ഷനുകളുടെ കാര്യത്തില്‍ ഇതുതന്നെയാണ് അവസ്ഥ. സെല്‍റ്റോസ് എസ്‌യുവിയുടെ കാര്യമെടുത്താല്‍, ഒരു ഉയര്‍ന്ന ഡീസല്‍ വേരിയന്റ് മാത്രമാണ് നിര്‍ത്തുന്നത്. എച്ച്ടിഎക്‌സ് പ്ലസ് എടി, ജിടിഎക്‌സ് പ്ലസ് എടി വേരിയന്റുകളുടെ വിലകള്‍ തമ്മില്‍ വലിയ അന്തരമില്ല. ജിടിഎക്‌സ് പ്ലസ് എടി വേരിയന്റിന് ഡിമാന്‍ഡ് കൂടുതലാണെന്ന് തോന്നുന്നു.

  കൊച്ചി കപ്പല്‍ശാലയിൽ ഡിസിഐ ഡ്രെഡ്ജ് ഗോദാവരിക്കായി കീല്‍ ഇട്ടു
Maintained By : Studio3