ഫ്യുച്വര്‍- റിലയന്‍സ് ഇടപാടിന് സെബിയുടെ അംഗീകാരം
1 min readമുംബൈ: ആമസോണിന്റെ ഉന്നയിച്ച എതിര്‍വാദങ്ങള്‍ തള്ളിക്കളഞ്ഞ് ഫ്യൂച്ചര്‍ ഗ്രൂപ്പും റിലയന്‍സ് ഇന്‍ഡസ്ട്രീസും തമ്മിലുള്ള കരാറിന് വിപണി നിയന്ത്രകരായ സെബി അംഗീകാരം നല്‍കി. കോമ്പോസിറ്റ് സ്‌കീം ഓഫ് അറേഞ്ച്മെന്റിലെ നിരവധി നിബന്ധനകള്‍ക്ക് വിധേയമായാണ് കരാറിന് അനുമതി നല്‍കുന്നത് എന്ന് മാര്‍ക്കറ്റ് റെഗുലേറ്റര്‍ പുറത്തിറക്കിയ കത്തില്‍ പറയുന്നു. ഇടപാടിനെക്കുറിച്ച് പ്രതികൂല നിരീക്ഷണങ്ങളൊന്നുമില്ലെന്ന് ബിഎസ്ഇ അറിയിച്ചിട്ടുണ്ട്
2020 ഓഗസ്റ്റില്‍ കിഷോര്‍ ബിയാനിയും ഫ്യൂച്ചര്‍ ഗ്രൂപ്പും റിലയന്‍സ് റീട്ടെയിലുമായി 25,000 കോടി രൂപയുടെ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. കരാറിന്റെ ഭാഗമായി, ഫ്യൂച്ചര്‍ ഗ്രൂപ്പ് അതിന്റെ ചെറുകിട വ്യാപാര, മൊത്തവ്യാപാര, ലോജിസ്റ്റിക്‌സ്, വെയര്‍ഹൗസ് ബിസിനസുകള്‍ റിലയന്‍സ് റീട്ടെയ്ല്‍ റീട്ടെയ്ല്‍ വെഞ്ചേര്‍സിന് (ആര്‍ആര്‍വിഎല്‍) വില്‍ക്കുകയായിരുന്നു.