September 18, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എസ്.സി-എസ്.ടി സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിന് സ്റ്റാര്‍ട്ടപ്പ് സിറ്റി, രജിസ്ട്രേഷന്‍ ആരംഭിച്ചു

1 min read

തിരുവനന്തപുരം: പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി (കെഎസ് യുഎം) ചേര്‍ന്ന് ഉന്നതി (കേരള എംപവര്‍മെന്‍റ് സൊസൈറ്റി) നടപ്പിലാക്കുന്ന സ്റ്റാര്‍ട്ടപ്പ് സിറ്റി പദ്ധതിയിലേക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു. തിരുവനന്തപുരം മണ്ണന്തലയില്‍ എസ്.സി-എസ്.ടി വകുപ്പിന്‍റെ അംബേദ്കര്‍ ഭവനിലാണ് സ്റ്റാര്‍ട്ടപ്പ് സിറ്റി വികസിപ്പിക്കുന്നത്. പിന്നാക്ക വിഭാഗങ്ങളിലെ സംരംഭകര്‍ക്ക് ഐ.ടി, ഇലക്ട്രോണിക്സ്, കൃഷി, വിനോദസഞ്ചാരം, പൊതുസേവനം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളില്‍ ഇന്‍കുബേഷന്‍ സൗകര്യങ്ങളും പിന്തുണയും ഇതിലൂടെ ലഭ്യമാക്കും.
തിരഞ്ഞെടുക്കപ്പെടുന്ന സംംരംഭകര്‍ക്ക് സാമ്പത്തിക സഹായം, നിലവിലുള്ള ബിസിനസുകള്‍ വികസിപ്പിക്കാനുള്ള പിന്തുണ, വിദഗ്ധ മാര്‍ഗനിര്‍ദേശം തുടങ്ങിയവയും ലഭിക്കും. രജിസ്ട്രേഷന്: https://bit.ly/ksumstartupcity.

  ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ
Maintained By : Studio3