September 14, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സാമ്പത്തിക പുരോഗതിക്കായി പഞ്ചവൽസര നയം പ്രഖ്യാപിച്ച് സൌദി കിരീടാവകാശി

1 min read

2025ഓടെ 1.8 ദശലക്ഷം തൊഴിലവസരങ്ങൾ

ഓരോ വർഷവും സമ്പദ് വ്യവസ്ഥയിലേക്ക് പിഐഎഫ് 40 ബില്യൺ ഡോളർ ഒഴുക്കും

പിഐഎഫിന്റെ ആസ്തി 1.07 ട്രില്യൺ ഡോളറാക്കും

റിയാദ്: എണ്ണയിലുള്ള ആശ്രിതത്വം കുറച്ച് സമ്പദ് വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വിഷൻ 2030 യാഥാർത്ഥ്യമാക്കുന്നതിനായി അഞ്ച് വർഷത്തേക്കുള്ള സാമ്പത്തിക നയം സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അവതരിപ്പിച്ചു. രാജ്യത്തിന്റെ പ്രതീക്ഷകൾ സഫലമാക്കുന്നതിലും സമഗ്ര വികസനമെന്ന ലക്ഷ്യം കൈവരിക്കുന്നതിലും 2021-2025 കാലഘട്ടത്തിലേക്കുള്ള സാമ്പത്തിക നയം പ്രധാന പങ്ക് വഹിക്കുമെന്ന് മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.

  കൊച്ചി കപ്പല്‍ശാലയിൽ ഡിസിഐ ഡ്രെഡ്ജ് ഗോദാവരിക്കായി കീല്‍ ഇട്ടു

രാജ്യത്തെ സോവറീൻ വെൽത്ത് ഫണ്ടായ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് വർഷവും കുറഞ്ഞത് 40 ബില്യൺ ഡോളർ പ്രാദേശിക സമ്പദ് വ്യവസ്ഥയിലേക്ക് ഒഴുക്കുമെന്നും ആസ്തി 1.07 ട്രില്യണായി വർധിപ്പിക്കുമെന്നും എണ്ണ-ഇതര ജിഡിപിയിലേക്ക് 320 ബില്യൺ ഡോളറിന്റെ സംഭാവന നൽകുമെന്നും 2025ഓടെ 1.8 ദശലക്ഷം തൊഴിലുകൾ സൃഷ്ടിക്കുമെന്നും സൌദി കിരീടാവകാശി പ്രസ്താവനയിലൂടെ അറിയിച്ചു.

പുതിയ മേഖലകൾക്ക് രൂപം നൽകുക, സ്വകാര്യമേഖലയെ ശാക്തീരിക്കുക, പിഐഎഫ് പോർട്ട്ഫോളിയോ വികസിപ്പിക്കുക, കാര്യക്ഷമമായ ദീർഘകാല നിക്ഷേപങ്ങൾ സ്വന്തമാക്കുക, വിവിധ മേഖലകളിലെ പ്രാദേശികവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുക, തന്ത്രപ്രധാന സാമ്പത്തിക പങ്കാളിത്തങ്ങൾ രൂപീകരിക്കുക എന്നിവയ്ക്കാണ് പുതിയ സാമ്പത്തിക നയം ഊന്നൽ നൽകുക.

  ഐബിഎസ് ഫ്യൂജി ഡ്രീം എയര്‍ലൈന്‍സ്‌ സഹകരണം

പുതിയ മനുഷ്യ സംസ്കാരത്തിന്റെ രാജ്യമായി സൌദിയെ മാറ്റുകയെന്നതാണ് ലക്ഷ്യമെന്നും രാജ്യത്തിന്റെ വികസനത്തിനും മികച്ച ആഗോള നിക്ഷേപ പങ്കാളിയെന്ന സ്ഥാനം ദൃഢപ്പെടുത്തുന്നതിനൊപ്പം സാമ്പത്തിക വൈവിധ്യവൽക്കരണ പദ്ധതികൾക്കും പിന്തുണയേകുന്നതിൽ പിഐഎഫ് മുഖ്യപങ്ക് വഹിക്കുമെന്നും കിരീടാവകാശി പറഞ്ഞു. കഴിഞ്ഞ നാല് വർഷങ്ങളിൽ വിഷൻ 2030യുടെ ലക്ഷ്യത്തിനൊത്ത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഉദാരമായ സംഭാവന നൽകുന്നതിൽ പിഐഎഫ് പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് ചെയർമാൻ യാസിർ അൽ റുമയ്യാൻ പറഞ്ഞു. 2020 അവസാനത്തോടെ കൈകാര്യം ചെയ്യുന്ന ആസ്തികളുടെ അളവ് മൂന്നിരട്ടിയാക്കാനും പത്ത് പുതിയ മേഖലകൾക്ക് രൂപം നൽകാനും നേരിട്ടും അല്ലാതെയും 331,000 തൊഴിലുകൾ സൃഷ്ടിക്കാനും പിഐഎഫിന് കഴിഞ്ഞതായി റുമയ്യാൻ കൂട്ടിച്ചേർത്തു.

  വെന്‍റീവ് ഹോസ്പിറ്റാലിറ്റി ഐപിഒയ്ക്ക്

പുതിയ സാമ്പത്തിക നയത്തിന്റെ ഭാഗമായി സൌദി അറേബ്യയുടെ സാമ്പത്തിക പരിവർത്തനത്തിന് നേതൃത്വം നൽകുന്നതും സ്വകാര്യ മേഖലയെ ശാക്തീകരിക്കുന്നതും തുടരും. ലോകത്തിലെ പുതിയ, പരിവർത്തനാത്മകമായ ഡിസ്റപ്ടീവ് കമ്പനികളുമായി സഹകരിക്കുകയും വ്യവസായ മേഖലകളുടെ വികസനത്തിലും ഭാവി അവസരങ്ങളിലും മുഖ്യ ചാലകശക്തിയാകുമെന്നും റുമയ്യാൻ കൂട്ടിച്ചേർത്തു.

Maintained By : Studio3