December 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സൌദിയിലെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് വിമാനക്കമ്പനി തുടങ്ങുമെന്ന് റിപ്പോർട്ട്

1 min read

പ്രാദേശിക, അന്തർദേശീയ സർവീസുകളുള്ള വിമാനക്കമ്പനിയാണ് പദ്ധതിയിടുന്നത്

റിയാദ്:  സൌദി അറേബ്യയുടെ സോവറീൻ വെൽത്ത് ഫ‌ണ്ടായ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് വിമാനക്കമ്പനി തുടങ്ങാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. മറ്റ് നിക്ഷേപക സ്ഥാപനങ്ങളുമായി ചേർന്നാണ് പിഐഎഫ് വിമാനക്കമ്പനിക്കായുള്ള മുന്നൊരുക്കം നടത്തുന്നതെന്ന് വാർത്തയുടെ സ്രോതസ്സ് വെളിപ്പെടുത്താതെ പ്രാദേശിക ഓൺലൈൻ മാധ്യമമായ മാൽ റിപ്പോർട്ട് ചെയ്തു.

സൌദി എയർലൈൻസ്, മേഖലയിലെ മറ്റ് പ്രധാന വിമാനക്കമ്പനികൾ എന്നിവയോട് കിടപിടിക്കുന്ന വമ്പൻ എയർലൈൻസാണ് പിഐഎഫ് പദ്ധതിയിടുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രാദേശിക, അന്തർദേശീയ സർവീസുകളാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ഇതുമായി ബന്ധപ്പെട്ട സാധ്യതാ പഠനം ഏറെ ദൂരം പിന്നിട്ടതായും റിപ്പോർട്ട് കൂട്ടിച്ചേർത്തു.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്

സർക്കാർ ഉടമസ്ഥതയിലുള്ള സൌദി അറേബ്യൻ എയർലൈൻസാണ് നിലവിൽ രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനി. സൌദി അറേബ്യൻ എയർലൈൻസിന്റെ തന്നെ ഉടമസ്ഥതിലുള്ള ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈയഡീൽ, പ്രിൻസ് അൽവലീദ് ബിൻ തലാലിന്റെ അൽ സൌദ് കിംഗ്ഡം ഹോൾഡിംഗിന്റെ ഉടമസ്ഥതയിലുള്ള ഫ്ലൈനാസ് എന്നിവയാണ് രാജ്യത്തെ മറ്റ് വിമാനക്കമ്പനികൾ.

വിഷൻ റിയലൈസേഷൻ പ്രോഗ്രാം (വിആർപി) അടക്കം 2021-2025 ലക്ഷ്യമാക്കിയുള്ള പഞ്ചവൽസര സാമ്പത്തിക നയത്തിന് പിഐഎഫ് കഴിഞ്ഞിടെ രൂപം നൽകിയിരുന്നു. തദ്ദേശീയ പദ്ധതികൾക്കും നിക്ഷേപങ്ങൾക്കുമായി പ്രതിവർഷം 40 ബില്യൺ ഡോളർ നീക്കിവെക്കുക, പോർട്ട്ഫോളിയോ കമ്പനികൾ മുഖേന രാജ്യത്തേ എണ്ണ-ഇതര ജിഡിപിയിലേക്ക് 320 ബില്യൺ ഡോളർ സംഭാവന നൽകുക, കമ്പനിക്ക് കീഴിലുള്ള ആസ്തിയുടെ വലുപ്പം 1.07 ട്രില്യൺ ഡോളറായി ഉയർത്തുക, 2025ഓടെ 1.8 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് പഞ്ചവൽസര നയത്തിന്റെ കാതൽ.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്
Maintained By : Studio3