ഊര്‍ജ സുരക്ഷ മെച്ചപ്പെടുത്താനാണ് രാജ്യത്തിന്റെ ശ്രമമെന്ന് സൗദി മന്ത്രിസഭ
1 min read
പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട് രാജ്യത്തെ നിലവിലെ സ്ഥിതിവിശേഷങ്ങളും മന്ത്രിസഭ ചര്‍ച്ച ചെയ്തു
റിയാദ്: എണ്ണ വിപണികളുടെ സ്ഥിരതയും ആഗോള എണ്ണ വിതരണത്തിന്റെ നിലനില്‍പ്പും കാത്തുസൂക്ഷിക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് സൗദി മന്ത്രിസഭ. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പ്രത്യാഘാതങ്ങള്‍ മറികടക്കുന്നതിനുള്ള മാര്‍ഗങ്ങളും ഊര്‍ജ സുരക്ഷയും വിപണി സന്തുലനവും മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്തു.
പകര്‍ച്ചവ്യാധി ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുന്നതിലും ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ അതുണ്ടാക്കുന്ന ആഘാതം കുറയ്ക്കുന്നതിലും സഹകരണത്തിനുള്ള പ്രധാന്യം വ്യക്തമാക്കുന്ന തരത്തില്‍ ലോക ഊര്‍ജ ഫോറം, അന്താരാഷ്ട്ര എനര്‍ജി ഏജന്‍സി, ഒപെക് എന്നിവയില്‍ സൗദി നടത്തിയ പ്രസ്താവനകളും മന്ത്രിസഭ ചര്‍ച്ച ചെയ്തതായി ഇന്‍ഫര്‍മേഷന്‍ മന്ത്രി മജീദ് അല്‍-ഖസബി അറിയിച്ചു. ഊര്‍ജ രംഗത്തെ വെല്ലുവിളികള്‍ നേരിടുന്നതിന് കൂട്ടായ പ്രവര്‍ത്തനവും ചര്‍ച്ചകളും വിവരങ്ങളുടെ സുതാര്യതയും ആവശ്യമാണെന്നാണ് സൗദി വ്യക്തമാക്കിയതെന്ന് മന്ത്രി പറഞ്ഞു.
യെമനില്‍ ഹൂതി ഭീകരര്‍ നടത്തിയ ആക്രമണങ്ങളെ സൗദി മന്ത്രിസഭ അപലപിച്ചു. സൊമാലിന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ച മൊഗദിഷുവിലുണ്ടായ അക്രമസംഭവത്തില്‍ സമാധാനപരമായ പരിഹാരമുണ്ടാകുമെന്ന് മന്ത്രിസഭ പ്രതീക്ഷ പ്രകടിപ്പിച്ചു.
പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട് രാജ്യത്തെ നിലവിലെ സ്ഥിതിവിശേഷങ്ങളും മന്ത്രിസഭ ചര്‍ച്ച ചെയ്തു.