November 29, 2023

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ലോക പ്രസിദ്ധ സര്‍വ്വകലാശാലകള്‍ ഇനി സൗദിയിലും; വിദേശ സര്‍വ്വകലാശാലകളെ ആകര്‍ഷിക്കാന്‍ പദ്ധതിയുമായി രാജ്യം

വിദേശ സര്‍വ്വകലാശാലകള്‍ തേടിപ്പോകുന്ന സൗദി വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് പുതിയ നീക്കം

റിയാദ്‌: ലോകത്തിലെ പ്രമുഖ സര്‍വ്വകലാശാലകളുടെ ശാഖകള്‍ രാജ്യത്ത് തുടങ്ങാനുള്ള പദ്ധതിയുമായി സൗദി അറേബ്യ. സൗദിയില്‍ പഠനകേന്ദ്രങ്ങള്‍ തുടങ്ങാന്‍ സര്‍വ്വകലാശാലകളെ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതിയുടെ പണിപ്പുരയിലാണ് രാജ്യത്തെ വിദ്യാഭ്യാസ മന്ത്രാലയമെന്നാണ് സൗദി ഗസറ്റ് റിപ്പോര്‍ട്ട്. പ്രമുഖ രാജ്യാന്തര സര്‍വ്വകലാശാലകളില്‍ സൗദിയില്‍ നിന്നുള്ള യുവാക്കളും യുവതികളും തെരഞ്ഞെടുക്കുന്ന കോഴ്‌സുകള്‍ ലക്ഷ്യമിട്ടാണ് സൗദിയുടെ പുതിയ നീക്കം.

ലോകോത്തര നിലവാരത്തിലുള്ള ആധുനിക വിദ്യാഭ്യാസ സൗകര്യങ്ങള്‍ രാജ്യത്ത് ലഭ്യമാക്കാനുള്ള സൗദി സര്‍ക്കാരിന്റെ താല്‍പ്പര്യമാണ് പ്രമുഖ സര്‍വ്വകലാശാലകളുടെ ശാഖകള്‍ രാജ്യത്ത് ആരംഭിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇതിന് വേണ്ട ഉത്തരവുകള്‍ ഉന്നതാധികാരികള്‍ പുറപ്പെടുവിച്ചെന്നാണ് റിപ്പോര്‍ട്ട്. തൊഴില്‍ വിപണിയിലെ പരിഷ്‌കാരങ്ങള്‍ക്ക് കൂടി കണക്കിലെടുത്ത് ജനങ്ങളുടെ വിദ്യഭ്യാസ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള സൗകര്യങ്ങള്‍ രാജ്യത്ത് തന്നെ ഒരുക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

  ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ് ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

2019 നവംബറില്‍ പുതിയ സര്‍വ്വകലാശാല നിയമത്തിന് സൗദി മന്ത്രിസഭ അംഗീകാരം നല്‍കിയതിന് പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയില്‍ യൂണിവേഴ്‌സിറ്റി അഫയേഴ്‌സ് കൗണ്‍സിലിന്റെ രൂപീകരണത്തിന് സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുള്‍അസീസ് രാജാവ് അനുമതി നല്‍കിയിരുന്നു. സര്‍വ്വകലാശാല വിദ്യാഭ്യാസം ലക്ഷ്യമിട്ടുള്ള നയങ്ങള്‍ക്ക് അനുമതി നല്‍കുക, സര്‍വ്വകലാശാലകള്‍, സ്വകാര്യ കൊളെജുകള്‍, വിദേശ സര്‍വ്വകലാശാലകളുടെ പഠന കേന്ദ്രങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ക്ക് അനുമതി നല്‍കുക, മേല്‍നോട്ടം വഹിക്കുക, സര്‍വ്വകലാശാലകളുടെ സാമ്പത്തിക, ഭരണ, അക്കാദമിക നിയന്ത്രണങ്ങള്‍ക്ക് അനുമതി നല്‍കുക എന്നിവയാണ് യൂണിവേഴ്‌സിറ്റി അഫയേഴ്‌സ് കൗണ്‍സിലിന്റെ പ്രധാന ചുമതലകള്‍.

  ഹാർദിക് പാണ്ഡ്യ വീണ്ടും മുംബൈ ഇന്ത്യൻസിലേക്ക്

ഇവ കൂടാതെ സര്‍വ്വകലാശാലകളിലെ സയന്‍സ് സൊസൈറ്റികള്‍, ഗവേഷണ വിഭാഗങ്ങള്‍, ഗവേഷണം, ഇന്നവേഷന്‍, സംരംഭകത്വം എന്നിവയ്ക്കുള്ള കേന്ദ്രങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ക്ക് അംഗീകാരം നല്‍കുക, ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ചേര്‍ന്ന് സയന്‍സ് മ്യൂസിയം ആരംഭിക്കുന്നതിനുള്ള അനുമതി നല്‍കുക തുടങ്ങിയ ചുമതലകളും ഈ കൗണ്‍സിലിനുണ്ട്.

Maintained By : Studio3