Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സാംസംഗ് ഐലൈക്ക് ഫണ്ടസ് കാമറ അവതരിപ്പിച്ചു

പഴയ ഗാലക്സി സ്മാർട്ട്ഫോണുകളെ നേത്രരോഗങ്ങൾ നിർണയിക്കാൻ സഹായിക്കുന്ന നേത്ര ഉപകരണമാക്കി മാറ്റാൻ രൂപകൽപ്പന ചെയ്തതാണ് ഐലൈക്ക് ഫണ്ടസ് കാമറ 

ന്യൂഡെൽഹി: സാംസംഗ് ഐലൈക്ക് ഫണ്ടസ് കാമറ എന്ന ഡിവൈസ് സാംസംഗ് അവതരിപ്പിച്ചു. പഴയ ഗാലക്സി സ്മാർട്ട്ഫോണുകളെ നേത്രരോഗങ്ങൾ നിർണയിക്കാൻ സഹായിക്കുന്ന നേത്ര ഉപകരണമാക്കി മാറ്റാൻ രൂപകൽപ്പന ചെയ്തതാണ് ഐലൈക്ക് ഫണ്ടസ് കാമറ.

ഗാലക്സി അപ്സൈക്ലിംഗ് പ്രോഗ്രാം അനുസരിച്ചാണ് പുതിയ ഡിവൈസ് വികസിപ്പിച്ചത്. പഴയ ഗാലക്സി സ്മാർട്ട് ഫോണുകളെ വൈദ്യ നിർണയ കാമറകളായി മാറ്റുകയെന്നതായിരുന്നു ഉദ്ദേശ്യം. ഇന്ത്യ, വിയറ്റ്നാം, മൊറോക്കോ, പാപ്പുവ ന്യൂ ഗിനിയ എന്നീ രാജ്യങ്ങളിലേക്കും സാംസംഗ് തങ്ങളുടെ ഗാലക്സി അപ്സൈക്ലിംഗ് പ്രോഗ്രാം വ്യാപിപ്പിച്ചു.  പഴയ ഫോണുകൾ ഫലപ്രദമായി ഉപയാഗിക്കുന്നതിന് 2017 ൽ ദക്ഷിണ കൊറിയയിലാണ് ഈ പ്രോഗ്രാം ആദ്യമായി അവതരിപ്പിച്ചത്.

  നൈപുണ്യത്തിന് പ്രാധാന്യം നൽകികൊണ്ടുള്ള ഐടി റിക്രൂട്ട്മെൻറ് പദ്ധതിയുമായി കേരളം

2019 ൽ നടന്ന സാംസംഗ് ഡെവലപ്പർ കോൺഫറൻസിലാണ് ഐലൈക്ക് ഫണ്ടസ് കാമറ ആദ്യമായി പ്രദർശിപ്പിച്ചത്.  ഇതുവരെ 19,000 ൽ കൂടുതൽ പേർക്ക് ഈ ഡിവൈസിന്റെ പ്രയോജനം ലഭിച്ചതായി കമ്പനി അവകാശപ്പെടുന്നു.

2030 ഓടെ ലക്ഷ്യം കാണേണ്ട സുസ്ഥിര വികസന അജണ്ടയെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് ഗാലക്സി അപ്സൈക്ലിംഗ് പ്രോഗ്രാം അവതരിപ്പിച്ചത്.

Maintained By : Studio3