Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സാംസംഗ് ഗാലക്‌സി എസ്21 സീരീസ് വിപണിയില്‍

ഗാലക്‌സി എസ്21, ഗാലക്‌സി എസ്21 പ്ലസ്, ഗാലക്‌സി എസ്21 അള്‍ട്രാ എന്നീ മൂന്ന് മോഡലുകളാണ് എസ്21 സീരീസില്‍ ഉള്‍പ്പെടുന്നത്

പ്രീഓര്‍ഡര്‍ സ്വീകരിച്ചുതുടങ്ങി

സാംസംഗ് ഗാലക്‌സി എസ്21 സീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഗാലക്‌സി എസ്21, ഗാലക്‌സി എസ്21 പ്ലസ്, ഗാലക്‌സി എസ്21 അള്‍ട്രാ എന്നീ മൂന്ന് മോഡലുകളാണ് എസ്21 സീരീസില്‍ ഉള്‍പ്പെടുന്നത്. മൂന്ന് മോഡലുകള്‍ക്കും ഐപി68 റേറ്റിംഗ് സവിശേഷതയാണ്. കൂടാതെ ‘എസ് പെന്‍’ സപ്പോര്‍ട്ട് ചെയ്യുന്നതാണ് ഗാലക്‌സി എസ്21 അള്‍ട്രാ. ജനുവരി 15 മുതല്‍ പ്രീഓര്‍ഡര്‍ സ്വീകരിച്ചുതുടങ്ങി.

  സോണി ഇന്ത്യ ബ്രാവിയ തിയേറ്റര്‍ ക്വാഡ്

ഗാലക്‌സി എസ്21, ഗാലക്‌സി എസ്21 പ്ലസ് സ്മാര്‍ട്ട്‌ഫോണുകളില്‍ പിറകില്‍ ട്രിപ്പിള്‍ കാമറ സംവിധാനമാണ് നല്‍കിയിരിക്കുന്നത്. അതേസമയം, ഗാലക്‌സി എസ്21 അള്‍ട്രാ സ്മാര്‍ട്ട്‌ഫോണില്‍ 108 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍ സഹിതം ക്വാഡ് കാമറ സംവിധാനം നല്‍കി.

ഗാലക്‌സി എസ്21 സ്മാര്‍ട്ട്‌ഫോണിന്റെ 8 ജിബി റാം, 128 ജിബി സ്‌റ്റോറേജ് വേരിയന്റിന് 69,999 രൂപയും 8 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന് 73,999 രൂപയുമാണ് വില.

ഗാലക്‌സി എസ്21 പ്ലസ് മോഡലിന്റെ 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 81,999 രൂപയും 8 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന് 85,999 രൂപയും വില വരും.

  പ്രീമിയര്‍ എനര്‍ജീസ് ലിമിറ്റഡ് ഐപിഒ

ഗാലക്‌സി എസ്21 അള്‍ട്രാ സ്മാര്‍ട്ട്‌ഫോണിന്റെ 12 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 1,05,999 രൂപയും 16 ജിബി റാം, 512 ജിബി സ്റ്റോറേജ് വേരിയന്റിന് 1,16,999 രൂപയുമാണ് വില.

Maintained By : Studio3