January 16, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മൈ ട്രേഡ് സ്റ്റോറി

1 min read

കൊച്ചി: ട്രേഡര്‍മാരുടെ വിശകലനവും ട്രേഡിങ് പ്രകടനവും മെച്ചപ്പെടുത്തുന്നതിനുള്ള വിപ്ലവകരമായ മാറ്റങ്ങളുമായി സാംകോ സെക്യൂരിറ്റീസിന്‍റെ പുതുതലമുറാ ആപ്പായ മൈ ട്രേഡ് സ്റ്റോറി പുറത്തിറക്കി. മുന്‍നിര സ്റ്റോക് ബ്രോക്കറായ സാംകോ സെക്യൂരിറ്റീസിന്‍റെ ഈ ആപ്പ് വഴി ട്രേഡ് സ്പ്രെഡ്ഷീറ്റും അനലറ്റിക്സും പോലുള്ള സൗകര്യങ്ങളും ലഭിക്കും.

ട്രേഡിങ് സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകളും വ്യക്തിഗത തലത്തിലുള്ള ഉള്‍ക്കാഴ്ചകളും സാംകോ സെക്യൂരിറ്റീസ് സിആര്‍പി ട്രേഡിങ് പ്ലാറ്റ്ഫോമിലുള്ള മൈ ട്രേഡ് സ്റ്റോറി വിഭാഗത്തില്‍ ലഭിക്കും.  തല്‍സമയ വിപണി ഡാറ്റ, ടെക്നിക്കല്‍ അനാലിസിസ് ടൂളുകള്‍, സ്റ്റോപ്-ലോസ് ഓര്‍ഡറുകള്‍, മാര്‍ജിന്‍ ട്രേഡിങ്, അവബോധ വിവരങ്ങള്‍ തുടങ്ങി ഈ രംഗത്ത് ആദ്യമായി ലഭ്യമാക്കുന്ന നിരവധി സൗകര്യങ്ങള്‍ ഇതിലൂടെ അവതരിപ്പിച്ചിട്ടുണ്ട്.

  ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് ജനുവരി 14, 15 തീയതികളിൽ

അത്യാധുനിക അനലറ്റിക്സുമായുള്ള ട്രേഡ് സ്പ്രെഡ്ഷീറ്റ് സംവിധാനം ട്രേഡര്‍മാര്‍ക്കിടയില്‍ വന്‍ മാറ്റങ്ങളാവും സൃഷ്ടിക്കുകയെന്ന് സാംകോ ഗ്രൂപ്പ് സിഇഒ ജിമീറ്റ് മോദി പറഞ്ഞു.

ലാഭ സാധ്യതയുള്ള പാറ്റേണുകള്‍ കണ്ടെത്തല്‍, മികച്ച പൊസിഷന്‍ സൈസ്, കൂടുതല്‍ കൃത്യതയുള്ള എന്‍ട്രി-എക്സിറ്റ് പോയിന്‍റുകള്‍, നഷ്ടസാധ്യതയും ലാഭവും വിലയിരുത്തുന്ന അനുപാതം തുടങ്ങി നിരവധി സവിശേഷതകള്‍ മൈ ട്രേഡ് സ്റ്റോറിയിലുണ്ട്.  പ്രാരംഭ ആനുകൂല്യമായി മൈ ട്രേഡ് സ്റ്റോറി സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് 12,000 രൂപയുടെ ആനുകൂല്യങ്ങളുമായി സൗജന്യമായി ലഭിക്കും.

Maintained By : Studio3