Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മൃഗങ്ങള്‍ക്ക് വേണ്ടിയുള്ള ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിനുമായി റഷ്യ

1 min read

കാര്‍നിവാക്-കോവ് എന്ന പേരിലുള്ള വാക്‌സിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം ഈ മാസം തന്നെ ആരംഭിക്കും

മൃഗങ്ങള്‍ക്കായുള്ള ലോകത്തിലെ ആദ്യ കോവിഡ്-19 വാക്‌സിന്‍ റഷ്യയില്‍ രജിസ്റ്റര്‍ ചെയ്തു. നായ, പൂച്ച, , കുറുക്കന്‍ തുടങ്ങിയ മൃഗങ്ങളില്‍ നടത്തിയ പരീക്ഷണത്തില്‍ വൈറസിനെതിരായ ആന്റിബോഡി വാക്‌സിന്‍ കുത്തിവെച്ച മൃഗങ്ങളില്‍ രൂപപ്പെട്ടതായി തെളിഞ്ഞെന്ന് റഷ്യയിലെ അഗ്രികള്‍ച്ചറല്‍ റെഗുലേറ്റര്‍ അറിയിച്ചു.

കാര്‍നിവാക്-കോവ് എന്ന പേരിലുള്ള വാക്‌സിന്റെ ഉല്‍പ്പാദനം ഈ മാസം തന്നെ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മനുഷ്യരില്‍ നിന്ന മൃഗങ്ങളിലേക്കും തിരിച്ചും കൊറോണ വൈറസ് പകരുന്നതില്‍ ലോകാരോഗ്യ സംഘടന നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. രോഗം പിടിപെടാനിടയുള്ള ജീവികള്‍ക്ക് സംരക്ഷണം നല്‍കാനും വൈറസിനുണ്ടാകുന്ന വ്യതിയാനങ്ങള്‍ തടയാനും ഈ വാക്‌സിന് സാധിക്കുമെന്ന് റെഗുലേറ്റര്‍ അറിയിച്ചു. ഇതുവരെ റഷ്യയില്‍ മൃഗങ്ങള്‍ക്ക് രോഗം പിടിപെട്ട രണ്ട് കേസുകള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളു. ഇത് രണ്ടും പൂച്ചകളിലായിരുന്നു.

  പ്രീമിയര്‍ എനര്‍ജീസ് ലിമിറ്റഡ് ഐപിഒ

മനുഷ്യരില്‍ നിന്നും കൊറോണ വൈറസ് ഒരിനം നീര്‍നായകളിലേക്ക് പടരുകയും ജനിതക വ്യതിയാനം വന്ന ആ വൈറസ് വീണ്ടും മനുഷ്യരിലേക്ക് എത്തുകയും ചെയ്തതിനെ തുടര്‍ന്ന് ഡെന്മാര്‍ക്ക് ഫാമുകളിലെ 17 ദശലക്ഷം നീര്‍നായകളെ കൊന്നൊടുക്കിയിരുന്നു. റഷ്യയിലെ ഫര്‍ ഫാമുകളും (രോമത്തിനായി മൃഗങ്ങളെ വളര്‍ത്തുന്ന ഫാമുകള്‍) ഗ്രീസ്, പോളണ്ട്, ഓസ്ട്രിയ എന്നിവിടങ്ങളിലെ ബിസിനസുകളും വാക്‌സിന്‍ വാങ്ങുമെന്ന് റെഗുലേറ്റര്‍ അറിയിച്ചു. റഷ്യയിലെ ഫര്‍ ഫാം ഇന്‍ഡസ്ട്രി ആഗോള വിപണിയുടെ ഏകദേശം 3 ശതമാനം വരും. സോവിയറ്റ് കാലത്ത് ഇത് 30 ശതമാനമായിരുന്നു.

  റിലയൻസിന്റെ വാർഷിക വരുമാനം, ₹1,000,122 കോടി

കോവിഡ്-19 അടുത്തതായി മൃഗങ്ങളിലേക്കാണ് എത്താന്‍ പോകുന്നതെന്ന് റഷ്യയുടെ സ്പുട്‌നിക് v വാക്‌സിന്‍ നിര്‍മിച്ച ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേധാവിയായ അലക്‌സാണ്ടര്‍ ഗ്രിന്റ്‌സ്ബര്‍ഗ് കഴിഞ്ഞിടെ പറഞ്ഞിരുന്നു. പൂച്ചകളും നായകളും മനുഷ്യരിലേക്ക് കോവിഡ്-19 പകരുന്നതില്‍ വലിയ പങ്ക് വഹിക്കില്ലെന്നും അവയ്ക്ക് രോഗം പിടിപെട്ടാല്‍ നേരിയ ലക്ഷണങ്ങള്‍ മാത്രമേ ഉണ്ടാകുകയുള്ളുവെന്നും ചില ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് റഷ്യ മൃഗങ്ങളില്‍ കോവിഡ്-19 വാക്‌സിന്‍ പരീക്ഷണം ആരംഭിച്ചത്. നായ, പൂച്ച, ആര്‍ട്ടിക് കുറുക്കന്മാര്‍, നീര്‍നായ അടക്കമുള്ള മൃഗങ്ങളിലാണ് പരീക്ഷണം നടത്തിയത്. വാക്‌സിന്‍ തീര്‍ത്തും സുരക്ഷിതമാണെന്നും ഉയര്‍ന്ന പ്രതിരോധ ശേഷി പ്രദാനം ചെയ്യുന്നതാണെന്നും കൊറോണ വൈറസിനെതിരായ ആന്റിബോഡി മൃഗങ്ങളില്‍ രൂപപ്പെടുന്നുണ്ടെന്നും പരീക്ഷണത്തില്‍ തെളിഞ്ഞതായി അഗ്രികള്‍ച്ചറല്‍ റെഗുലേറ്ററിലെ ഉദ്യോഗസ്ഥനായ കോന്‍സ്റ്റാന്റിന്‍ സവന്‍കോവ് അവകാശപ്പെട്ടു. ഒക്ടോബറില്‍ പരീക്ഷണം ആരംഭച്ചതിന് ശേഷം ചുരുങ്ങിയത് ആറുമാസത്തേക്ക് മൃഗങ്ങളില്‍ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനം രേഖപ്പെടുത്തിയതായും മൃഗങ്ങളില്‍ വാക്‌സിന്റെ പ്രവര്‍ത്തനം തുടര്‍ന്നും നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  ഗ്യാപ്ബ്ലൂ സോഫ്റ്റ്‌വെയർ ലാബ്സ് ഇന്‍ഫോപാര്‍ക്കിൽ

മനുഷ്യരില്‍ അടിയന്തര ഉപയോഗത്തിനുള്ള മൂന്ന് കൊറോണ വൈറസ് വാക്‌സിനുകളാണ് റഷ്യയില്‍ നിലവിലുള്ളത്.  സ്പുട്‌നിക് v ആണ് ഇതില്‍ പ്രധാനം. എപിവാക്‌കൊറോണ, കോവിവാക് എന്നിവയാണ് മറ്റ് രണ്ട് വാക്‌സിനുകള്‍.

Maintained By : Studio3