Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സംസ്‌കരിച്ച മാംസം കാര്‍ഡിയോവാസ്‌കുലാര്‍ രോഗ സാധ്യത വര്‍ധിപ്പിക്കും

മിതമായ തോതില്‍ സംസ്‌കരിക്കാത്ത ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യില്ല

സംസ്‌കരിച്ച മാംസം കഴിക്കുന്നത് കാര്‍ഡിയോവാസ്‌കുലാര്‍ (ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന) രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം. അതേസമയം സംസ്‌കരിക്കാത്ത മാംസത്തിനും കോഴിയിറച്ചിക്കും കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങളുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം കണ്ടെത്താന്‍ ഹാമില്‍ട്ടണ്‍ ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ നടന്ന പഠനത്തിന് സാധിച്ചില്ല.

അഞ്ച് വന്‍കരകളിലായുള്ള 21ഓളം രാജ്യങ്ങളില്‍ നിന്നുള്ള 1,34,297 ആള്‍ക്കാരുടെ ഭക്ഷണക്രമവും ആരോഗ്യ വിവരങ്ങളും വിശകലനം ചെയ്താണ് ശാസ്ത്രജ്ഞര്‍ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഏതാണ്ട് പത്ത് വര്‍ഷത്തോളമാണ് പഠനസംഘം ഇവരെ നിരീക്ഷിച്ചത്. ആഴ്ചയില്‍ 150 ഗ്രാം സംസ്‌കരിച്ച മാംസം കഴിക്കുന്നവര്‍ക്ക് ഇവ കഴിക്കാത്തവരെ അപേക്ഷിച്ച് കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 46 ശതമാനവും മരണസാധ്യത 51 ശതമാനവും അധികമാണെന്ന് പഠനസംഘം കണ്ടെത്തി. അതേസമയം മിതമായ അളവില്‍ സംസ്‌കരിക്കാത്ത മാംസം കഴിക്കുന്നത് ആരോഗ്യത്തിന് വലിയ ദോഷമുണ്ടാക്കില്ലെന്നും ഇവര്‍ നിരീക്ഷിച്ചു.

മാംസ ഉപഭോഗവും ആരോഗ്യത്തില്‍ അവയ്ക്കുള്ള സ്വാധീനവും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്ന് ഗവേഷകര്‍ വ്യക്തമാക്കി. മാംസ ഉപഭോഗം കുറച്ചാല്‍ അവയ്ക്ക് പകരമായി എന്ത് കഴിക്കുമെന്നും പല രാജ്യങ്ങളിലുമുള്ള ഭക്ഷണങ്ങളുടെ ഗുണനിലവാരം ഒരുപോലെ ആയിരിക്കില്ലെന്നുമുള്ള വസ്തുതകള്‍ കൂടി കണക്കിലെടുത്തുള്ള പഠനങ്ങളാണ് ആവശ്യം. എന്തുതന്നെ ആയാലും സംസ്‌കരിച്ച മാസം കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് തന്നെയാണ് ഗവേഷകരുടെ അഭിപ്രായം.

Maintained By : Studio3