Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാൻ 405 പദ്ധതികൾ റിയാബിന്റെ മേൽനോട്ടത്തിൽ നടപ്പാക്കും

തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലുള്ള 41 പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാനും മത്‌സരക്ഷമമാക്കാനുമായി 405 പദ്ധതികൾ നടപ്പാക്കും. പൊതുമേഖലാ സ്ഥാപനങ്ങൾ മാസ്റ്റർ പ്‌ളാനിന്റെ ഭാഗമായി തയ്യാറാക്കിയ പദ്ധതികളാണ് വ്യവസായ വകുപ്പ് നടപ്പാക്കുന്നത്. റിയാബിനാണ് മേൽനോട്ട ചുമതല. ഇതിന്റെ ഭാഗമായി റിയാബിനെയും പുനക്രമീകരിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

175 ഹ്രസ്വകാല പദ്ധതികളും 131 ഇടക്കാല പദ്ധതികളുമുണ്ട്. 99 എണ്ണം ദീർഘകാല പദ്ധതികളാണ്. ഏഴു വിഭാഗങ്ങളായി തിരിച്ചാണ് പദ്ധതികൾ നടപ്പാക്കുക. റിയാബ് പുനക്രമീകരിക്കുന്നതിന്റെ ഭാഗമായി പ്രോജക്ട് മാനേജ്‌മെന്റ് സംവിധാനം കൊണ്ടുവരും. ഇതിനായി സാങ്കേതിക, ഭരണ, ധനകാര്യ, ആസൂത്രണ വിദഗ്ധർ അടങ്ങിയ പ്രത്യേക ടീമുകൾ ഉണ്ടാവും. കെ. എം. എം. എലിന്റെ മുൻ എം. ഡി കൂടിയായ റോയ് കുര്യനാണ് പദ്ധതിയുടെ ഏകോപന ചുമതല. പദ്ധതി നടപ്പാക്കുന്നതോടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ നിലവിലെ പ്രതിവർഷ വരുമാനം 3321.37 കോടി രൂപയിൽ നിന്ന് 17538 കോടിയായി വർധിക്കുമെന്ന് മന്ത്രി പറഞ്ഞു. നിലവിലെ 14000 തൊഴിലവസരത്തിന് പുറമെ 5500 പുതിയ തൊഴിലവസരം നേരിട്ട് സൃഷ്ടിക്കപ്പെടും. ആറ് മാസത്തിനുള്ളിൽ ഡിപിആർ തയ്യാറാക്കി ഹ്രസ്വകാല പദ്ധതികളുടെ പ്രവർത്തനം ആരംഭിക്കും.
പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സ്വയംഭരണാധികാരം നൽകുന്നത് സംബന്ധിച്ച് രൂപരേഖ തയ്യാറാക്കുന്നതിനായി മുൻ ചീഫ് സെക്രട്ടറി പോൾ ആന്റണിയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. പ്രസാദ് പണിക്കർ, ഹരികുമാർ എന്നിവരാണ് അംഗങ്ങൾ.

  ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ബിരുദദാനച്ചടങ്ങ്

കെൽട്രോണിന്റെ ഇലക്‌ട്രോണിക്‌സ് ഹബ് പദ്ധതിയും ആവിഷ്‌കരിക്കും. പവർ ഇലക്‌ട്രോണിക്‌സ്, മെഡിക്കൽ ഇലക്‌ട്രോണിക്‌സ്, ഡിഫൻസ് ഇലക്‌ട്രോണിക്‌സ്, സ്‌പേസ് ഇലക്‌ട്രോണിക്‌സ്, സിറാമിക് ചിപ് കപ്പാസിറ്റർ തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചാണ് ഹബ് പ്രവർത്തിക്കുക. ഇലക്ട്രിക് വാഹന സോൺ രൂപീകരിക്കുന്നതിന് പ്രത്യേക മാസ്റ്റർ പ്‌ളാനും ആവിഷ്‌കരിക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഒഴിഞ്ഞു കിടക്കുന്ന ഭൂമിയിൽ കിൻഫ്രയുമായി ചേർന്ന് വ്യവസായ പാർക്കുകൾ വികസിപ്പിക്കുന്നതും പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.

Maintained By : Studio3