August 28, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വിന്‍മാക്സ് ബയോടെക് കിന്‍ഫ്ര കാമ്പസില്‍

1 min read

Person using tablet

തിരുവനന്തപുരം: ജൈവസാങ്കേതിക മേഖലയിലെ ബ്രിക്-ആര്‍ജിസിബി യുടെ നൂതന ഗവേഷണ ഫലങ്ങള്‍ ആരോഗ്യസംരംക്ഷണ ഉത്പന്നങ്ങളായി വികസിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പായ വിന്‍മാക്സ് ബയോടെക് പ്രൈവറ്റ് ലിമിറ്റഡ് കിന്‍ഫ്ര കാമ്പസില്‍ പ്രവര്‍ത്തനമാരംഭിച്ചു. മുറിവുകള്‍ക്കും ടിഷ്യു എഞ്ചിനീയറിംഗിനുമുള്ള നൂതന വസ്തുക്കളുടെ വികസനം, പ്രമേഹ-പൊള്ളല്‍ മുറിവുകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഓയിന്‍റ്മെന്‍റുകളുടേയും സ്പ്രേകളുടേയും ഉത്പാദനം തുടങ്ങിയവ കേന്ദ്രീകരിച്ചാണ് വിന്‍മാക്സ് ബയോടെക് പ്രവര്‍ത്തിക്കുക. നൂതന ഓര്‍ഗനോയിഡ് അധിഷ്ഠിത മരുന്നുകളുടെ വികസനവും സ്റ്റാര്‍ട്ടപ്പ് ലക്ഷ്യമിടുന്നു. ബ്രിക്-ആര്‍ജിസിബി ശാസ്ത്രജ്ഞന്‍ ഡോ. ജി.എസ്. വിനോദ്കുമാറിന്‍റെ നേതൃത്വത്തിലാണ് വിന്‍മാക്സ് ബയോടെക് പ്രൈവറ്റ് ലിമിറ്റഡ് പ്രവര്‍ത്തിക്കുന്നത്. സ്റ്റാര്‍ട്ടപ്പിന്‍റെ പ്രവര്‍ത്തനോദ്ഘാടനം ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ നിര്‍വഹിച്ചു. ബയോടെക് വ്യവസായത്തില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ സഹായകമായ ബ്രിക്-ആര്‍ജിസിബി യുടെ നവീകരണ പ്രവര്‍ത്തനങ്ങളിലെ നാഴികക്കല്ലാണ് വിന്‍മാക്സ് ബയോടെക് പ്രൈവറ്റ് ലിമിറ്റഡ്. ആര്‍ജിസിബി യിലെ ശാസ്ത്രജ്ഞരുടെ സംരംഭകത്വവും അത്യാധുനിക ഗവേഷണ ഫലങ്ങളുടെ വാണിജ്യവല്‍ക്കരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബ്രിക്-ആര്‍ജിസിബി യുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ് വിന്‍മാക്സ് ബയോടെക് സ്റ്റാര്‍ട്ടപ്പെന്ന് പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. വിന്‍മാക്സ് ബയോടെക്കിലൂടെ ആര്‍ജിസിബി യുടെ ദൗത്യങ്ങള്‍ക്ക് പുതിയൊരു അധ്യായം കുറിയ്ക്കുകയാണ്. വ്യവസായ ഇടപെടല്‍ വര്‍ദ്ധിപ്പിക്കുന്നതിനും രാജ്യത്തെ ബയോടെക് ആവാസവ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും സഹായകമായ അക്കാദമിക് മേഖലയുടെ നിര്‍ണായക പങ്ക് ഈ സംരംഭത്തിലൂടെ വെളിപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിന്‍മാക്സ് ബയോടെക്കിന് ബ്രിക്-ആര്‍ജിസിബി യില്‍ നിന്ന് ലഭിക്കുന്ന പിന്തുണയ്ക്ക് ഡോ. വിനോദ്കുമാര്‍ നന്ദി പറഞ്ഞു. നൂതന ജൈവസാങ്കേതികവിദ്യയിലൂടെ ആരോഗ്യസംരക്ഷണ മേഖലയിലെ വെല്ലുവിളികളെ നേരിടാന്‍ വിന്‍മാക്സ് ബയോടെക് ലക്ഷ്യമിടുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രിക്-ആര്‍ജിസിബി യിലെ ഫാക്കല്‍റ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു. സ്റ്റാര്‍ട്ടപ്പിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്: http://vinmaxbiotech.com/ സന്ദര്‍ശിക്കുക.

  മോള്‍ബയോ ഡയഗ്നോസ്റ്റിക്സ് ഐപിഒ
Maintained By : Studio3