Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആര്‍ജിസിബി എംഎസ് സി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം

1 min read

തിരുവനന്തപുരം: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്-ആര്‍ജിസിബി) 2026-28 അധ്യയന വര്‍ഷത്തേക്കുള്ള എംഎസ് സി ബയോടെക്നോളജി കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. GAT-B യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളാണ് അപേക്ഷിക്കേണ്ടത്. എംഎസ് സി ബയോടെക്നോളജിക്ക് ഡിസീസ് ബയോളജി, ജനറ്റിക് എഞ്ചിനീയറിംഗ് എന്നീ സ്പെഷ്യലൈസേഷനുകള്‍ ഉണ്ടായിരിക്കും. നാല് സെമസ്റ്ററുകളിലായി രണ്ട് വര്‍ഷമാണ് കോഴ്സ് കാലാവധി. ഒരു സ്പെഷ്യലൈസേഷനില്‍ 10 വിദ്യാര്‍ത്ഥികള്‍ വീതം ആകെ 20 സീറ്റുകളാണുള്ളത്.സാധുവായ ഒരു GAT-B സ്കോറിന് പുറമേ, അപേക്ഷകര്‍ക്ക് യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് ലൈഫ് സയന്‍സ് അല്ലെങ്കില്‍ മെഡിസിനിലെ ഏതെങ്കിലും ശാഖയില്‍ ബാച്ചിലേഴ്സ് ബിരുദത്തില്‍ 60 ശതമാനം മൊത്തം മാര്‍ക്ക് (അല്ലെങ്കില്‍ തത്തുല്യമായ ഗ്രേഡ് പോയിന്‍റ് ശരാശരി) ഉണ്ടായിരിക്കണം. എസ് സി, എസ്ടി, ഒബിസി (നോണ്‍-ക്രീമിലെയര്‍), വികലാംഗ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മൊത്തം മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവ് ലഭിക്കും. കോഴ്സില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ വര്‍ഷം 6000 രൂപയും രണ്ടാം വര്‍ഷം 8000 രൂപയും പ്രതിമാസം സ്റ്റൈപ്പന്‍ഡ് ലഭിക്കും. ആര്‍ജിസിബി കാമ്പസില്‍ ഹോസ്റ്റല്‍ താമസ സൗകര്യം ലഭ്യമാണ്. യോഗ്യതാ ബിരുദ കോഴ്സിന്‍റെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന സമയത്ത് അവരുടെ ബിരുദ പ്രോഗ്രാമില്‍ ആവശ്യമായ മാര്‍ക്ക് നേടിയതിന്‍റെ തെളിവ് ഹാജരാക്കി അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. ഓരോ വിഭാഗത്തിനും നിശ്ചയിച്ചിട്ടുള്ള GAT-B കട്ട്-ഓഫ് റാങ്ക്/സ്കോര്‍ അടിസ്ഥാനമാക്കിയായിരിക്കും വിദ്യാര്‍ത്ഥികളുടെ അന്തിമ തിരഞ്ഞെടുപ്പ് നടത്തുക. GAT-B ഫലം പുറത്തുവന്ന ഉടന്‍ തന്നെ എംഎസ് സി പ്രോഗ്രാമിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രവേശന തീയതിയും കൗണ്‍സിലിംഗ് പ്രക്രിയയും ആര്‍ജിസിബി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ക്ലാസുകള്‍ 2026 ഓഗസ്റ്റ് 1 ന് ആരംഭിക്കും. GAT-B പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2026 ഏപ്രില്‍ 9 ആണ്. GAT-B യെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക്: https://rcb.res.in/DBTPG/, ആര്‍ജിസിബി എംഎസ് സി പ്രോഗ്രാം: https://rgcb.res.in/msc.

  സിബില്‍ സ്‌കോര്‍ നിരീക്ഷിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം 183 ദശലക്ഷമായി

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3