Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആര്‍ജിസിബി ബയോ-സേഫ്റ്റി ലെവല്‍ -3 ലാബിന് കേന്ദ്ര അംഗീകാരം

1 min read

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലെ (ആര്‍ജിസിബി) ബയോ-സേഫ്റ്റി ലെവല്‍-3 ലാബിന്‍റെ പ്രവര്‍ത്തനത്തിന് കേന്ദ്രസര്‍ക്കാരിന്‍റെ ബയോടെക്നോളജി വകുപ്പിന്‍റെ അംഗീകാരം. കേരളത്തില്‍ ഇത്തരത്തിലുള്ള ആദ്യ സമഗ്ര ലാബാണിത്. ബിഎസ്എല്‍-3 ഏജന്‍റുകളില്‍ പകര്‍ച്ചാ ജൈവാണുക്കളായി തരംതിരിച്ചിട്ടുള്ള സാര്‍സ് കോവ്-2(കോവിഡ്), വൈറല്‍പനിയ്ക്ക് കാരണമാകുന്ന ഇന്‍ഫ്ളുവന്‍സ എന്നിവയെ സംബന്ധിച്ച ഗവേഷണങ്ങളില്‍ ഏറെ നിര്‍ണായകമാണ് ഈ സംവിധാനം. ആര്‍ജിസിബിയുടെ ആക്കുളത്തെ പുതിയ കാമ്പസിലാണ് ബിഎസ്എല്‍-3 മോഡുലാര്‍ ഫെസിലിറ്റി സ്ഥാപിച്ചിട്ടുള്ളത്.

വ്യവസായ-അക്കാദമിക സമൂഹം, ക്ലിനിക്കല്‍ പങ്കാളികള്‍ എന്നിവരുമായുള്ള സഹകരണം മികച്ച രീതിയില്‍ വര്‍ധിപ്പിക്കാന്‍ ബിഎസ്എല്‍-3 ലാബിന്‍റെ സേവനത്തിലൂടെ സാധിക്കുമെന്ന് ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. വൈറസുകള്‍ക്കെതിരായ പ്രതിരോധ മരുന്നുകള്‍, ഔഷധങ്ങള്‍ എന്നിവ വികസിപ്പിച്ചെടുക്കാന്‍ ഈ സംവിധാനം ഏറെ സഹായകരമാകും. ഭാവിയില്‍ മഹാവ്യാധികള്‍ വരുന്നത് തടയുന്നതിനൊപ്പം വൈറസുകള്‍, രോഗാണുക്കള്‍ എന്നിവയ്ക്കെതിരായ വിപ്ലവകരമായ ഗവേഷണങ്ങള്‍ നടത്തുന്നതിനുള്ള വേദിയാണ് ഇതിലൂടെ സാധ്യമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

  സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഇന്നൊവേഷന്‍ സെന്‍ററുമായി സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി
Maintained By : Studio3