Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യയുടെ ബഹിരാകാശ ഇതിഹാസത്തിൽ പുതിയ അധ്യായം: ചന്ദ്രയാൻ-3

1 min read

ന്യൂഡൽഹി: “ഇന്ത്യയുടെ ബഹിരാകാശ മേഖലയെ സംബന്ധിച്ചിടത്തോളം 2023 ജൂലൈ 14 എപ്പോഴും സുവർണ ലിപികളിൽ പതിഞ്ഞിരിക്കും. നമ്മുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 അതിന്റെ യാത്ര ആരംഭിക്കും. ഈ ശ്രദ്ധേയമായ ദൗത്യം നമ്മുടെ രാജ്യത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും വഹിക്കും. ഭ്രമണപഥം ഉയർത്തലുകൾക്ക് ശേഷം, ചന്ദ്രയാൻ-3നെ ഭ്രമണപഥത്തിൽ എത്തിക്കും. 300,000 കിലോമീറ്റർ പിന്നിട്ട ശേഷം ഇത് വരും ആഴ്ചകളിൽ ചന്ദ്രനിലെത്തും. പേടകത്തിലുള്ള ശാസ്ത്രീയ ഉപകരണങ്ങൾ ചന്ദ്രന്റെ ഉപരിതലത്തെ പഠിക്കുകയും നമ്മുടെ അറിവ് വർദ്ധിപ്പിക്കുകയും ചെയ്യും. പ്രധാനമന്ത്രി ഒരു ട്വീറ്റിൽ പറഞ്ഞു.

  പരിസ്ഥിതി സംരക്ഷണവും വികസന ലക്ഷ്യം: മുഖ്യമന്ത്രി

നമ്മുടെ ശാസ്ത്രജ്ഞരുടെ ശ്രമഫലമായി, ബഹിരാകാശ മേഖലയിൽ ഇന്ത്യയ്ക്ക് വളരെ സമ്പന്നമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ചന്ദ്രനിൽ ജല തന്മാത്രകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ ആഗോള ചാന്ദ്ര ദൗത്യങ്ങളിൽ ഒരു സവിശേഷ ദൗത്യമായി ചന്ദ്രയാൻ -1 കണക്കാക്കപ്പെടുന്നു. ലോകമെമ്പാടുമുള്ള 200-ലധികം ശാസ്ത്ര പ്രസിദ്ധീകരണങ്ങളിൽ ഇത് പരാമർശിക്കപ്പെട്ടു . ചന്ദ്രയാൻ-1 വരെ, ചന്ദ്രൻ, ഭൂമിശാസ്ത്രപരമായി നിർജ്ജീവവും,നിർജ്ജലവും, വാസയോഗ്യമല്ലാത്തതുമായ ആകാശഗോളമാണെന്നാണ് വിശ്വസിച്ചിരുന്നത്. ഇപ്പോൾ, ജലത്തിന്റെയും ഉപരിതല പാളികൾക്കിടയിൽ ഹിമത്തിന്റെയും സാന്നിധ്യമുള്ള ചലനാത്മകവും ഭൂമിശാസ്ത്രപരമായി സജീവവുമായ ഒരു ഗ്രഹമായി ഇത് കണക്കാക്കപ്പെടുന്നു. ഒരുപക്ഷേ ഭാവിയിൽ, അത് ജനവാസത്തിന് വരെ സാധ്യതയുള്ളതും ! ചന്ദ്രയാൻ-2ഉം ഇത് പോലെ തന്നെ വഴിത്തിരിവുള്ളതായിരുന്നു, കാരണം അതുമായി ബന്ധപ്പെട്ട ഓർബിറ്ററിൽ നിന്ന് റിമോട്ട് സെൻസിംഗിലൂടെ ലഭിച്ച ഡാറ്റ ആദ്യമായി ക്രോമിയം, മാംഗനീസ്, സോഡിയം എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. ഇത് ചന്ദ്രന്റെ ദ്രവശിലാ പരിണാമത്തെക്കുറിച്ച് കൂടുതൽ ഉൾക്കാഴ്ചകൾ നൽകി. ചന്ദ്രയാൻ 2-ൽ നിന്നുള്ള പ്രധാന ശാസ്ത്രീയ ഫലങ്ങൾ, ചാന്ദ്ര ലവണത്തിനായുള്ള ആദ്യത്തെ ആഗോള ഭൂപടം, ഗർത്തത്തിന്റെ വലുപ്പ വിതരണത്തെക്കുറിച്ചുള്ള അറിവ് വർധിപ്പിക്കൽ, ഐഐആർഎസ് ഉപകരണം ഉപയോഗിച്ച് ചന്ദ്രന്റെ ഉപരിതല ജലത്തിന്റെ മഞ്ഞ് വ്യക്തമായി കണ്ടെത്തൽ എന്നിവയും അതിലേറെയും ഉൾപ്പെടുന്നു. ഈ ദൗത്യം ഏകദേശം 50 പ്രസിദ്ധീകരണങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്.

  എസ്എസ്എഫ് പ്ലാസ്റ്റിക്സ് ഐപിഒ
Maintained By : Studio3