Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഫെബ്രുവരി റീട്ടെയ്ല്‍ പണപ്പെരുപ്പം 3 മാസത്തെ ഉയര്‍ച്ചയില്‍

1 min read

ഇന്ധന-വൈദ്യുതി സൂചികയിലും ഗതാഗതം-ആശയവിനിമയ സൂചികയിലും പ്രകടമായ ഉയര്‍ന്ന വിലയാണ് പ്രധാനമായും നാണയപ്പെരുപ്പം വര്‍ധിപ്പിച്ചത്

ന്യൂഡെല്‍ഹി: തുടര്‍ച്ചയായി മൂന്ന് മാസങ്ങളില്‍ ഇടിവ് പ്രകടമാക്കിയതിന് ശേഷം ഫെബ്രുവരിയില്‍ ചില്ലറ പണപ്പെരുപ്പം വളര്‍ച്ചയിലേക്ക് തിരിച്ചെത്തി. ഉപഭോക്തൃ വില സൂചിക ഇക്കഴിഞ്ഞ ഫെബ്രുവരിയിലെ പണപ്പെരുപ്പം 5.03 ശതമാനമായിരുന്നു. 2021 ജനുവരിയില്‍ ഇത് 4.06 ശതമാനമായിരുന്നു. മൂന്ന് മാസത്തിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കാണ് ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. സ്റ്റാറ്റിസ്റ്റിക്സ്- പദ്ധതി നിര്‍വഹണ മന്ത്രാലയം വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഭക്ഷ്യ-പാനീയങ്ങളിലെ പണപ്പെരുപ്പം 4.25 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ മാസം ഇത് 2.67 ശതമാനമായിരുന്നു.

  ശാസ്താംപാറ സാഹസിക ടൂറിസം ടെണ്ടര്‍ നടപടി ക്രമങ്ങള്‍

റിസര്‍വ് ബാങ്ക് പണപ്പെരുപ്പം പിടിച്ചു നിര്‍ത്തുന്നതിന് നിശ്ചയിച്ചിട്ടുള്ള പരിധിക്ക് മുകളിലാണ് ഫെബ്രുവരിയിലും പണപ്പെരുപ്പം. ഈ സാമ്പത്തിക വര്‍ഷത്തില്‍ എട്ടു മാസങ്ങളില്‍ പണപ്പെരുപ്പം റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്ന പരിധിയായ 4 ശതമാനത്തെ മറികടന്നിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഇന്ധനങ്ങള്‍, ഭക്ഷണം, മുഖ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് ഫെബ്രുവരിയിലെ പണപ്പെരുപ്പത്തെ നയിച്ചതെന്ന് ഐസിആര്‍എ ചീഫ് ഇക്ക്ണോമിസ്റ്റ് അദിതി നയ്യാര്‍ പറയുന്നു. ചരക്കുകളുടെ വിലക്കയറ്റം, വര്‍ദ്ധിച്ചുവരുന്ന ആവശ്യകത, കമ്പനികളുടെ വില നിര്‍ണയ ശേഷി ഉയര്‍ന്നു വരുന്നത് എന്നിവ പണപ്പെരുപ്പത്തെ നിലനിര്‍ത്തുമെന്നും അവര്‍ നിരീക്ഷിക്കുന്നു.

  ജര്‍മ്മന്‍ വാണിജ്യ സഹകരണ പരിപാടിയിലേക്ക് കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ്

ധാന്യങ്ങളുടെ പണപ്പെരുപ്പം ഫെബ്രുവരിയില്‍ -0.35% ആയിരുന്നു, ജനുവരിയില്‍ ഇത് 0.1% ആയിരുന്നു. പച്ചക്കറികളുടെ വില മുന്‍ വര്‍ഷം ഫെബ്രുവരിയെ അപേക്ഷിച്ച് 6.27 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ മാസത്തില്‍ വാര്‍ഷികാടിസ്ഥാനത്തിലുള്ള ഇടിവ് 15.8 ശതമാനമായിരുന്നു. പഴങ്ങളിലെ പണപ്പെരുപ്പം ജനുവരിയിലെ 4.7 ശതമാനത്തില്‍ നിന്ന് 6.28 ശതമാനമായി ഉയര്‍ന്നു. ഗതാഗത, ആശയവിനിമയ മേഖലയിലെ പണപ്പെരുപ്പം ജനുവരിയില്‍ 9.32 ശതമാനത്തില്‍ നിന്ന് 11.36 ശതമാനമായി ഉയര്‍ന്നു. വസ്ത്രങ്ങളുടെയും പാദരക്ഷകളുടെയും പണപ്പെരുപ്പം ജനുവരിയിലെ 3.82 ശതമാനത്തില്‍ നിന്ന് 4.21 ശതമാനമായിരുന്നു.

  കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പിന് കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്‍റെ ഉഷസ് പിന്തുണ

ഇന്ധന-വൈദ്യുതി സൂചികയിലും ഗതാഗതം-ആശയവിനിമയ സൂചികയിലും പ്രകടമായ ഉയര്‍ന്ന വിലയാണ് പ്രധാനമായും നാണയപ്പെരുപ്പം വര്‍ധിപ്പിച്ചത്. ഇന്ധന- വൈദ്യുതി സൂചിക 152.4 ആയി ഉയര്‍ന്നപ്പോള്‍, ഗതാഗത- ആശയവിനിമയ സൂചിക 145.1 ആയി ഉയര്‍ന്നു. രണ്ട് സൂചികകളും കുറഞ്ഞത് 2015 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഉയര്‍ന്നു. രണ്ട് ഘടകങ്ങളും ഒന്നിച്ച് പണപ്പെരുപ്പത്തിന്‍റെ 15.5 ശതമാനത്തോളം സംഭാവനം ചെയ്യുന്നു.

Maintained By : Studio3