തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചെലവിടലില്‍ റെക്കോഡ് നേട്ടം
1 min read
പൊതു വിഭാഗത്തില്‍ 109.30 ശതമാനം ചെലവിടല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങള്‍ കാല്‍നൂറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന പദ്ധതി ചെലവിടല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൈവരിച്ചുവെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അറിയിച്ചു. പദ്ധതി തുകയുടെ 95.31 ശതമാനം ചെലവഴിച്ചാണ് ഈ നേട്ടത്തിലേക്ക് എത്തിയത്.
2017-18 ലെ 84.45 ശതമാനമായിരുന്നു ഇതിനു മുന്‍പുള്ള ഉയര്‍ന്ന ശതമാനം. 7276.66 കോടി രൂപയുടെ പദ്ധതി ചെലവിടല്‍ ലക്ഷ്യത്തില്‍ 6954.2 കോടി രൂപയുടെ 2,30,938 പദ്ധതികളാണ് മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷം നടപ്പാക്കിയത്.
പൊതു വിഭാഗത്തില്‍ 109.30 ശതമാനം തുകയും പട്ടികജാതി ഘടക പദ്ധതിയില്‍ 92.07 ഉം പട്ടികവര്‍ഗ്ഗഘടക പദ്ധതിയില്‍ 91.11 ശതമാനവും തുക ചെലവിട്ടു.
കോവിഡ് പ്രതിസന്ധിയുടെ ഇടയിലും ഈ ചരിത്ര നേട്ടം കൈവരിക്കുന്നതിന് അക്ഷീണം പ്രയത്നിച്ച എല്ലാ ഭരണസമിതി അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഹൃദയപൂര്‍വ്വം അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും മന്ത്രി അറിയിച്ചു.