Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സര്‍പ്ലസ് ഇനത്തില്‍ ആര്‍ബിഐ 99,122 കോടി കേന്ദ്രത്തിന് കൈമാറും

1 min read

ന്യൂഡെല്‍ഹി: 2021 മാര്‍ച്ച് 31 ന് അവസാനിച്ച ഒമ്പത് മാസത്തെ സര്‍പ്ലസ് ആയി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) 99,122 കോടി രൂപ കേന്ദ്ര സര്‍ക്കാരിന് കൈമാറും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്‍റെ അധ്യക്ഷതയില്‍ നടന്ന 589-ാമത് കേന്ദ്ര ബോര്‍ഡ് യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. വീഡിയോ കോണ്‍ഫറന്‍സിലൂടെ ആണ് യോഗം ചേര്‍ന്നത്.

നിലവിലെ സാമ്പത്തിക സ്ഥിതി, ആഗോള തലത്തിലെയും ആഭ്യന്തര തലത്തിലെയും വെല്ലുവിളികള്‍, കോവിഡ് -19 ന്‍റെ രണ്ടാം തരംഗം സമ്പദ്വ്യവസ്ഥയില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ക്കായ ബാധിക്കുന്നതിനായി സ്വീകരിച്ച സമീപകാല നടപടികള്‍ എന്നിവയെല്ലാം എബോര്‍ഡ് യോഗത്തില്‍ അവലോകനം ചെയ്തതായി റിസര്‍വ് ബാങ്ക് അറിയിച്ചു.

  ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ബഹുമതി

റിസര്‍വ് ബാങ്കിന്‍റെ എക്കൗണ്ടിംഗ് വര്‍ഷം ജൂലൈ-ജൂണ്‍ എന്നതില്‍ നിന്ന് ഏപ്രില്‍-മാര്‍ച്ച് എന്ന് മാറ്റിയതിന്‍റെ അടിസ്ഥാനത്തില്‍, ഒന്‍പത് മാസത്തെ (2020 ജൂലൈ -2021 മാര്‍ച്ച് 20) പരിവര്‍ത്തന കാലയളവിലുള്ള റിസര്‍വ് ബാങ്കിന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ച് ബോര്‍ഡ് ചര്‍ച്ച ചെയ്യുകയും വാര്‍ഷിക അംഗീകാരം നല്‍കുകയും ചെയ്തു.
കണ്ടിന്‍ജന്‍സി റിസ്ക് ബഫര്‍ 5.5 ശതമാനമായി നിലനിര്‍ത്തുന്നതിനും ബോര്‍ഡ് യോഗം തീരുമാനിച്ചതായി ആര്‍ബിഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Maintained By : Studio3